2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭഗവദ് ഗീതാർത്ഥ നിരൂപണം

നിരവധി ചോദ്യങ്ങൾ വന്നു കൊണ്ടിരിക്കുന്നു അതിനൊക്കെ മറുപടി കൊടുക്കുക എന്നത് പ്രയാസമാകുന്നു അതിനാൽ ഗീതാ പഠനം എന്ന പോസ്ററ് പതിനാലാം അദ്ധ്യായം കഴിയാറായി  എങ്കിലും ഇതവരെ പറഞ്ഞതിൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് അത്യാവശ്യമായ ചില ഗീതാ ശ്ളോകങ്ങൾ നിരൂപണം ചെയ്യാൻ തുടങ്ങുന്നു എന്നാൽ എല്ലാ ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ട്  ആദ്യമായി അഞ്ചാം അദ്ധ്യായത്തിലെ 14 -ആം ശ്ളോകം വിശദമായി നിരൂപണം നടത്താം പ്രേക്ഷകർ നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പറയണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജതി പ്രഭുഃ
ന കർമ്മഫല സംയോഗം സ്വഭാവസ്തു പ്രവർത്തതേ
           അർത്ഥം
ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മ ഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പ്രകൃതിയാണ് പ്രവർത്തിക്കുന്നത്
             നിരൂപണം
കർമ്മ കാണ്ഡത്തിൽ വിശ്വസിക്കുന്നവർ ഈശ്വരനെ കർമ്മ ഫല വിധാതാവായി കരുതുന്നു നമ്മുടെ കർമ്മങ്ങളെയെല്ലാം സൂക്ഷ്മമായി വീക്ഷിക്കുകയും അവയ്ക്ക് അനുസരിച്ച് ഫലം ഓരോരുത്തർക്കും കൊടുക്കുകയും ചെയ്യും എന്നാണവരുടെ വിശ്വാസം പരമാർത്ഥ ദൃഷ്ട്യാ യാതൊരു കർതൃത്വവും ഈശ്വരനില്ലെന്ന് ഇവിടെ സ്പഷ്ട മാകുന്നു  ചിന്മയാനന്ദജി ഇങ്ങിനെ പറയുന്നു   എന്താണ് ഇങ്ങിനെ പറഞ്ഞതിന്റെ അർത്ഥം? എന്ന് വിശദീകരിക്കേണ്ടതുണ്ട്

കർമ്മ യോഗം ,ഭക്തിയോഗം ,ജ്ഞാനയോഗം എന്നിങ്ങനെ പല വഴികളും ഭഗവാൻ നിർദ്ദേശിക്കുന്നുണ്ട് കർമ്മങ്ങളിൽ വിശ്വസിച്ച് ജീവിതം നയിക്കുന്നവർക്ക് ഇങ്ങിനെ ഒരു വിശ്വാസം ഇല്ലാതെ മുന്നോട്ട് പോകാനാകില്ല തെറ്റ് ചെയ്യുമ്പോൾ ഭഗവാൻ അത് കാണുന്നു എന്നും അതിനനുസരിച്ച് ഫലം കിട്ടും എന്നും പൊതുവെയുള്ള വിശ്വാസമാണ് ആര് എന്തും എനിക്കായി സമർപ്പിച്ച് കർമ്മം ചെയ്യുന്നുവോ അവൻ മോക്ഷത്തെ പ്രാപിക്കും എന്ന് ഗീത തന്നെ പറയുമ്പോൾ ഇവിടെ പറഞ്ഞത് കടക വിരൂദ്ധമായീ തോന്നാം എന്നാൽ ഈശ്ളോകത്തിൽ കൂടി ഭഗവാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചേ മതിയാകൂ

ഓരോ വ്യക്തിയുടേയും സ്വഭാവം അവരവരുടെ വാസനക്കനുസരിച്ച് അഥവാ പ്രകൃതിക്കനുസരിച്ച് ആയിരിക്കും അതിനനുസരിച്ച് ശരീര മനോ ബുദ്ധികൾ പ്രവർത്തിക്കുന്നു ആത്മാവിന് അതിൽ പങ്കാളിത്തമില്ല കർതൃത്വ ഭാവവും കർമ്മവും ഈശ്വരനില്ല ലോകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടും ഇല്ല  ഇവിടെ ഈശ്വരന് കർതൃഭാവവും കർമ്മവും ഇല്ലെങ്കിൽ ജനിക്കപ്പെട്ട നമുക്ക് എങ്ങിനെ ഉണ്ടാകും ?അപ്പോൾ പ്രകൃതീയാണ് എല്ലാറ്റിനും കാരണം എന്ന് വന്നു പക്ഷേ ആത്മാവിന്റെ സാന്നിദ്ധ്യമില്ലാതെ ഇവീടെ ഒന്നും നടക്കുകയും ഇല്ല അതിനാൽ പരമാത്മാവിനെ കർമ്മ സാക്ഷി എന്നു പറയുന്നു    യാതൊന്നിന്റെ സാന്നിദ്ധ്യമില്ലാതെ ഇവിടെ ഒന്നും നടക്കൂന്നില്ലയോ   ആ ഒന്നിനെ എല്ലാറ്റിനും കാരണക്കാരനായി കർമ്മയോഗികൾ പറയുന്നു  ഇവിടെ പരമാത്മാവ് നിർഗ്ഗുണ പരബ്രഹ്മമാണെന്ന് ഉറപ്പിക്കുന്നു അപ്പോൾ ഈശ്വരനല്ല ഒന്നിനും കാരണക്കാരൻ എന്ന വാദത്തിന് വിപരീതമായീ ഇവിടെ വന്നു

നിരീശ്വരവാദത്തിലേക്ക്  വഴി തെറ്റി വീഴാനുള്ള സാദ്ധ്യത ഇവിടെ ഏറെയുണ്ട് മേൽ പറഞ്ഞത് ചില ഉദാഹരണങ്ങളിലൂടെ  വ്യക്തമാക്കാം കാഴ്ച്ച നമ്മുടേതാണ് അല്ലാതെ വിളക്കിന്റെയോ സൂര്യന്റെയോ അല്ല പക്ഷേ വിളക്കോ സൂര്യനോ ഇല്ലാതെ  നമുക്ക് കാണുവാനും കഴിയില്ല അതിനാൽ കാഴ്ച്ചക്ക് കാരണം വിളക്കോ സൂര്യനോ ആണെന്ന് പറയുന്നു   ഇതേ പോലെയാണ് ഇവിടെയും നമ്മുടെ  കർമ്മങ്ങൾക്ക് ഈശ്വരൻ കാരണമല്ല എന്നാൽ ഈശ്വരസാന്നിദ്ധ്യമില്ലാതെ നമുക്കൊനാനും ചെയ്യാനോ അനുഭവിക്കാനോ കഴിയില്ല.   ------അതിനാൽ കർമ്മയോഗികൾ എല്ലാറ്റിനും കാരണം ഈശ്വരനാണ് എന്ന് പറയുന്നു ---തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിക്കും എന്നാൽ ഈശ്വരൻ ആരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയോ ശിക്ഷ നൽകുകയോ ചെയ്യുന്നില്ല. എന്നാൽ തെറ്റ് ചെയ്യുമ്പോളും ശിക്ഷ അനുഭവിക്കുമ്പോളും ഈശ്വര സാന്നിദ്ധ്യമില്ലാതെ നടക്കുകയും ഇല്ല അതിനാൽ കർമ്മകാണ്ഡത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഈശ്വര നിശ്ചയം എന്നു പറയുന്നു ------തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ