ഭഗവദ് ഗീതാപഠനം 396-ആം ദിവസം അദ്ധ്യായം 14 തിയ്യതി 29/8/2016
24
സമദുഃഖസുഖഃസ്വസ്ഥഃസമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരഃതുല്യനിന്ദാത്മസംസ്തുതിഃ
അർത്ഥം
ആരാണോ സുഖ ദുഃഖങ്ങളിൽ സമചിത്തനായും സ്വസ്വരൂപമായ ആത്മാവിൽ സ്ഥിതി ചെയ്യുന്നവനായും മൺകട്ട കല്ല് സ്വർണ്ണം ഇവയെ സമമായി കാണുന്നവനായും പ്രിയ അപ്രിയങ്ങളെ തുല്യമായി കരുതുന്നവനായും അചഞ്ചലനായും തന്നെപ്പറ്റി നിന്ദിച്ചാലും സ്തുതിച്ചാലും ഒരു ഭാവ വ്യത്യാസം ഇല്ലാത്തവനായും വർത്തിക്കുന്നത്? അവൻ ഗുണാതീതനത്രേ !
25
മാനാപമാന യോഗസ്തുല്യ : തുല്യോ മിത്രാ രിപക്ഷയോ:
സർവ്വാരംഭ പരിത്യാഗീ ഗുണാതീത: സ ഉ ച്യതേ ''
അർത്ഥം
മാനത്തേയും അപമാനത്തേയും തുല്യമായി കരുതുന്നവനും മിത്ര പക്ഷത്തേയും ശത്രുപക്ഷത്തേയും ഒരേ നിലയിൽ കാണുന്നവനും സ്വാർത്ഥമായ ഉദ്ദേശത്തോടെ കാമ്യകർമ്മങ്ങളൊന്നും തുടങ്ങാത്തവനും ആരോ അവൻ ഗുണാതീതത്രേ"
26
മാം ച യോf വ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാൻ സമതീ ത്യൈ താൻ ബ്രഹ്മഭൂയായ കൽപ്പതേ'
അർത്ഥം
പരമാത്മാവായ എന്നെ അവ്യഭിചാരിണിയായ ഭക്തിയോടെ സേവിക്കുന്നവനാരോ അവൻ ഈ സ ത്വം രജസ്സ് തമസ്സ് എന്നീ ഗുണങ്ങൾക്ക് അപ്പുറം കടന്ന് ബ്രഹ്മത്വം പ്രാപിക്കാൻ യോഗ്യനാകുന്നു
27
.ബ്രഹ്മണോ ഹി പ്രതിഷ്ഠാ ഹം അമൃത സ്യാ വ്യയ സ്യ ച
ശാശ്വത സ്യ ച ധർമ്മസ്യ സുഖ സ്യൈ കാന്തിക സ്യ ച
അർത്ഥം
എന്തെന്നാൽ പരമാത്മാവായ ഞാൻ സോപാധിക ബ്രഹ്മത്തിന്റേയും അക്ഷയമായ അമൃതത്തിന്റേയും സനാതന ധർമ്മത്തിന്റേയും പരമാനന്ദത്തിന്റേയും ഇരിപ്പിടമാകുന്നു
നിർഗ്ഗുണ ബ്രഹ്മമായ ഞാൻ സഗുണ ബ്രഹ്മത്തിന്റേയും സനാതന ധർമ്മത്തിന്റേയും പരമാനന്ദത്തിന്റെയും ഇരിപ്പിടമാകയാൽ ആരെല്ലാമാണ് ത്രിഗുണാതീതൻ എന്ന് എനിക്ക് പറയാൻ കഴിയും എന്ന് ഭഗവാൻ ബോധിപ്പിക്കുന്നു
പതിനാലാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ