2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

2    ക്ഷേത്രങ്ങൾക്ക് വേദോപനിഷത്തുക്കളുടെ അംഗീകാരം ഇല്ലേ???

   വേദശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും വിഗ്രഹാരാധനയെ കുറിച്ച് പ്രമാണങ്ങൾ വേണ്ടുവോളമുണ്ട്  ആഗമശാസ്ത്രമാണ് ക്ഷേത്രനിർമ്മാണത്തിന് ആധാരം  മന്ത്ര തന്ത്രാദികൾ കൂടിച്ചേർന്നതാണ് ക്ഷേത്രാരാധന ,ത്യാഗ യജ്ഞ തൽപ്പരരായ ഭക്തജനങ്ങൾ ,സർവ്വ നിഗമാഗമ പണ്ഡിതന്മാരായ ആചാര്യന്മാർ  വിശ്വകർമ്മ ബ്രാഹ്മണരായ ശില്പികൾ എന്നിവരെല്ലാം ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു  ക്ഷേത്ര നിർമ്മാണ ശാസ്ത്രങ്ങളിൽ ആഗമതന്ത്രങ്ങളും പ്രാധാന്യമർഹിക്കുന്നു  വൈഷ്ണവരുടെ വൈഖാനസങ്ങളും ശൈവ രു ടെ കാരണ, കാമിക, മകുടാ ദി ആഗമങ്ങളും വാസ്തു ശാസ്ത്രം  അഥവാ ശിൽപ്പശാസ്ത്രം എന്നൊരു ഗ്രന്ഥമുണ്ട് അഥർവ്വവേദത്തിന്റെ ഉപ വേദമാണത് മാനസാരം  മ യ മതം  ഈശാന ഗുരുദേവ പദ്ധതി  കാശ്യപ ശില്പം  പ്രയോഗ മഞ്ജരി തന്ത്രസമൂച്ചയം  ശില്ലരത്നം  മുതലായവ ഇതെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്

ഭാഗവതത്തിൽ പറയുന്നു

മദർച്ചാം സംപ്രതിഷ്ഠാ പ്യ മന്ദിരം കാര യേ ദ് ദൃഢം
പുഷ്പോദ്യാനാ നി രമ്യാണി പൂജാ യാ ത്രോത്സവാശ്രിതാൻ

 :അർത്ഥം
      ക്ഷേത്രം നിർമ്മിച്ച് അതിൽ എന്റെ വിഗ്രഹം പ്രതീഷ്ഠിച്ച് പൂജാ യോഗ്യങ്ങളായ പുഷ്പങ്ങളുള്ള മനോജ്ഞങ്ങളായ പൂന്തോട്ടങ്ങളേയും  നിത്യപൂജ  വിശേഷ പൂജ  പുണ്യ കാലങ്ങളിൽ ഉത്സവം  എന്നിവയ്ക്കാവശ്യമായ  ദ്രവ്യത്തേയും  ക്ഷേത്രങ്ങൾക്കായി സമർപ്പിക്കുന്നത് ഉത്തമമാകുന്നു

കർത്തുശ്ച സാരഥേർഹേതോരനുമോദിതുരേവ ച
കർമ്മണാം ഭാഗിനഃ പ്രേത്യ ഭൂയോ ഭൂയസി തത്ഫലം
        അർത്ഥം
ചെയ്യുന്നവനും ചെയ്യിക്കുന്നവനും ചെയ്യുന്നതിൽ സന്തോഷിക്കുന്നവനും ക്ഷേത്ര പ്രതിഷ്ഠാദികളിൽ ആരെല്ലാം ഏതേത് തരത്തിൽ ഭാഗഭാക്കുകളാകുന്നുവോ? അവർക്കൊക്കെയും അതിന്റെ ഫലം സിദ്ധിക്കുന്നു ( ഭാഗവതം )
       തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ