2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മഹാഭാരതം ഒരത്ഭുതം

  നൈമിശാരണ്യത്തിൽ കുലപതിയായ ശൗനകൻ 12 വർഷം നീണ്ടു നിൽക്കുന്ന ഒരു സത്രത്തിൽ വ്യാപൃതനായിരിക്കുന്ന ഘട്ടത്തിൽ അനേകം താപസന്മാരും മഹർഷിമാരും ബ്രാഹ്മണരും അവിടെ സന്നിഹിതരായിട്ടുണ്ട്  ഒരു ദിവസം രോമഹർഷ മഹർഷിയുടെ പുത്രനായ ഉഗ്രശ്രവസ്സ് എന്ന സൂതൻ അവിടെക്ക് വന്നു ക്ഷത്രിയർക്ക് ബ്രാഹ്മണ സ്ത്രീയിലോ വൈശ്യ സ്ത്രീയിലോ ജനിച്ചവരെ യാണ് സൂതൻ എന്ന് പറയാറുള്ളത്

ജനമേജയന്റെ സർപ്പസത്രത്തിൽ പോയി അവിടെ വെച്ച് വൈശമ്പായനൻ മഹാഭാരത കഥ വിശദീകരിച്ചത് കേട്ടാണ് ഉഗ്രശ്രവസ്സ് വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയ ശൗനകാദികൾ മഹാഭാരതം കഥ പറയാൻ ഉഗ്രശ്രവസ്സിനോട് അഭ്യർത്ഥിച്ചു

സൂതൻ പറയാൻ തുടങ്ങി     മഹാഭാരത സംഹിത 60 ലക്ഷം       ശ്ളോകങ്ങളിലാണ് രചിച്ചത് അതിൽ 30 ലക്ഷം ശ്ളോകങ്ങൾ നാരദർ ദേവന്മാർക്കും 15 ലക്ഷം ശ്ളോകങ്ങൾ ദേവലമഹർഷി പിതൃക്കൾക്കും, 14 ലക്ഷം ശ്ളോകങ്ങൾ ശുകൻ ഗന്ധർവ്വന്മാർക്കും നൽകി ബാക്കിയുള്ള 1 ലക്ഷം ശ്ളോകങ്ങൾ ആണ് വ്യാസശിഷ്യനായ വൈശമ്പായനൻ മനുഷ്യർക്ക് വേണ്ടി പ്രചരിപ്പിച്ചത്  --ആ ഭാഗമാണ് ഞാൻ പറയാൻ പോകുന്നത് എന്ന് പറഞ്ഞാണ് ഉഗ്രശ്രവസ്സ് മഹാഭാരതകഥ പറഞ്ഞത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ