2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 386-ആം ദിവസം അദ്ധ്യായം 13 തിരിഞ്ഞു നോട്ടം

ഇന്ദ്രിയ മനോബുദ്ധികൾക്കും ,വിഷയത്തിലുള്ള വികാര ,വിചാര പരമായ ജഗത്തിനും അതീതമായി സ്വന്തം മഹിമയിൽ വിരാജിക്കുന്ന പരം പൊരുളിനെ അഥവാ ഈശ്വരനെ പഠിക്കുന്നവന് നേരിട്ട് കാട്ടിക്കൊടുക്കുകയും അങ്ങിനെ അയാളെ ആത്മാനുഭൂതിയുടെ പടിവാതിൽക്കലോളം എത്തിക്കുകയും ചെയ്യുന്ന സുപ്രധാനമായോരു അദ്ധ്യായമാണ്   ക്ഷേത്ര-ക്ഷേത്രജ്ഞ വിഭാഗയോഗം എന്ന പതിമൂന്നാം അദ്ധ്യായം

ഈ ശരീരം ക്ഷേത്രമാണെന്നൂം അതിൽ കുടികൊള്ളുന്ന ആത്മ ചൈതന്യം ക്ഷേത്രജ്ഞനാണെന്നും ഭഗവാൻ പറയുന്നു യഥാർത്ഥ ജ്ഞാനം എന്നത് ക്ഷേത്ര-ക്ഷേത്രജ്ഞന്മാരെ കുറിച്ചുള്ള അറിവ് തന്നെയാണ് എന്നും പറയുന്നു അപ്പോൾ ജ്ഞാനം എന്ന വാക്ക് കേൾക്കുമ്പോൾ ഈ അർത്ഥം ഓർമ്മയിൽ വരണം എന്ന് സാരം

പഞ്ച ഭൂതങ്ങൾ. 5 ഇന്ദ്രിയങ്ങൾ 10  വിഷയങ്ങൾ ഇന്ദ്രിയങ്ങൾ വഴിയുള്ളത്  5 മനസ്സ് ,ബുദ്ധി ,അഹംകാരം അവ്യക്തം  എന്നിങ്ങനെ 24 തത്ത്വങ്ങളോട് കൂടിയതാണ് ഈ ക്ഷേത്രം എന്ന് പറയുന്നു   അറിയപ്പെടേണ്ടത് എന്തോ അതാണ് ബ്രഹ്മം അഥവാ ഈശ്വരൻ എല്ലാ ഇന്ദ്രിയങ്ങളേയും പ്രകിശിപ്പിക്കൂ  ന്നവനും അതേ സമയം ഇന്ദ്രിയങ്ങൾ ഒന്നുമില്ലാത്തവനും ആണ് പരബ്രഹ്മം

സർവ്വഭൂതങ്ങളുടേയും അകത്തും പുറത്തും ഉണ്ട് ചലിക്കുന്നതും ചരിക്കാത്തതും അത് തന്നെ  സൂക്ഷ്മ മായതിനാൽ അറിയാൻ കഴിയുന്നില്ല വളരെ ദൂരേയും ഉണ്ട് ഇവിടെ അടുത്തും ഉണ്ട്  വിഭജിക്കാൻ പറ്റാത്തതാണ് എന്നാൽ വേറെവേറേയായപോലെ ഇരിക്കുന്നതുമാണ്  എല്ലാവരുടെയും ഹൃദയത്തിൽ ഇരിക്കുന്നതും അത് തന്നെ!കാര്യകാരണങ്ങൾ ഉണ്ടാക്കുന്നത് പ്രകൃതിയാണ് എന്നാൽ സുഖദുഖങ്ങളുടെ അനുഭവത്തിന് പുരുഷൻ കാരണമാകുന്നു ജീവന്റെ ഗുണസമ്പർക്കമാണ് പലതരത്തിലുള്ള യോനികളിൽ ജനിക്കാൻ കാരണം

ഈ ദേഹത്തിൽ വിളങ്ങുന്ന പുരുഷനെ സാക്ഷി എന്നും ഭരിക്കുന്നവൻ എന്നും മഹേശ്വരൻ എന്നും പരമാത്മാവ് എന്നുമൊക്കെ പറയുന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ