സഹസ്രകവചൻ(4--തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ
കർണ്ണന്റെ പൂർവ്വജന്മത്തെ കുറിച്ച് പറയുന്നത് കാര്യമായിട്ട് പത്മപുരാണത്തിലാണ് അസുരൻ എന്ന് കേൾക്കുമ്പോളേക്കും നാം ദുഷ്ടനായ ഒരുവനെ സങ്കൽപ്പിക്കും എന്നാൽ അസുരന്മാരിലെ ഭക്തനായ പ്രഹ്ളാദനെ നമ്മൾ അപ്പോൾ ഓർക്കുകയും ഇല്ല
പരമശിവനും ബ്രഹ്മാവും തമ്മിൽ ഒരുവഴക്ക് ഉണ്ടായി ശിവലിംഗത്തിന്റെ ആദിയും അന്തവും കാണാനുള്ള വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ശ്രമത്തിനിടയിൽ താൻ കണ്ടില്ലെന്ന് വിഷ്ണു പറഞ്ഞപ്പോൾ ബ്രഹ്മാവ് കള്ളം പറഞ്ഞുവത്രേ! കോപിഷ്ഠനായ ശിവൻ ബ്രഹ്മാവിന്റെ 5 ശിരസ്സുകളിൽ ഊർദ്ധ്വ ശിരസ്സ് നുള്ളി എടുത്തു കോപം വന്ന ബ്രഹ്മാവിന്റെ നെറ്റിയി്ൽ പൊടിഞ്ഞവിയർപ്പിൽ. നിന്നും ആയിരം കവചങ്ങളോട് കൂടിയ ഒരു പുരുഷൻ ആവിർഭവിച്ചു എന്റെ ദൗത്യം എന്താണ് എന്ന് ആ പുരുഷൻ ചോദിച്ചപ്പോൾ പരമശിവനെ ചൂണ്ടി ബ്രഹ്മാവ് പറഞ്ഞു ഇവനെ നശിപ്പിക്കുക ആആയിരം കവചങ്ങളോട് കൂടിയ സഹസ്രകവചൻ പരമശിവന്റെ നേർക്ക് നീങ്ങുകയും ശിവൻ വിഷ്ണുവിനെ അഭയം പ്രാപിക്കുകയും ചെയ്തു വിഷ്ണു തന്റെ കൈ ശിവന്റെ കമണ്ഡലുവിൽ വെക്കുകയും ശിവൻ ആ കയ്യിൽ ശൂലം കൊണ്ട് മുറിവുണ്ടാക്കുകയും കമണ്ഡലു നിറഞ്ഞ രക്തത്തിൽ നിന്ന് ഒരു പുരുഷൻ ആവിർഭവിക്കുകയും അവന് രക്തജൻ എന്ന് പേരിടുകയും ചെയ്തു രക്തജനും സ്വേദജനെന്ന സഹസ്രകവചനും വളരെ കാലം നീണ്ടു നിന്ന യുദ്ധം നടക്കുകയും ചെയ്തു രക്തജൻ നര മഹർഷിയുടെ അവതാരമായിരുന്നു യുദ്ധം തീരുന്നില്ലെന്ന് കണ്ടപ്പോൾ വിഷ്ണു ഇനി യുദ്ധം ദ്വാപരയുഗാന്ത്യത്തിലാകാമെന്ന് പറഞ്ഞ് യുദ്ധം തൽക്കാലം നിർത്തി സേദജനെ സൂര്യനോടും രക്തജനെ ഇന്ദ്രനോടും സംരക്ഷിക്കാനും ദ്വാപരയുഗത്തിൽ കുന്തീദേവിയിൽ ഇവരെ സൃഷ്ടിക്കാനും നിർദ്ദേശിച്ചു എന്നാൽ ഇന്ദ്രൻ പറഞ്ഞു ത്രേതായുഗത്തിൽ തന്റെ പുത്രനായ ബലിയെവധിച്ചില്ലേ അതിനാൽ ഇനി പുത്രന്മാരെ സൃഷ്ടിക്കില്ല അപ്പോൾ വിഷ്ണു പറഞ്ഞു താൻ എപ്പോളും ഇ വന് താങ്ങും തണലുമായി വർത്തിച്ചു കൊള്ളാം രക്തജനുമായുള്ള യുദ്ധത്തിൽ ഒരു കവചം മാത്രം ബാക്കിനിന്ന സഹസ്രകവചൻ കർണ്ണനായും രക്തജനായ നരമഹർഷിയുടെ അവതാരം അർജ്ജുനനായും വന്നു പിറന്നു
ഇവിടെ സ്വേദജനും രക്തജനും തങ്ങളെ സൃഷ്ടിച്ചവരുടെ ആജ്ഞ അനുസരിച്ചു എന്നല്ലാതെ ഇതിൽ ആരും അധർമ്മം ചെയ്തിട്ടില്ല ആയതിനാൽ കർണ്ണന്റെ പൂർവ്വ ജന്മ കഥയിലെ അധർമ്മം തേടി പഴിചാരേണ്ടതില്ല ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ