2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം 390-ആം ദിവസം അദ്ധ്യായം 14 തിയ്യതി-12/8/2016

9
സത്വം സുഖേ സഞ്ജയതി രജഃകർമ്മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃപ്രമാദേ സഞ്ജയത്യുത
         അർത്ഥം
ഹേ അർജ്ജുന.    സത്ത്വം!ജീവനെ സുഖത്തിൽ ആസക്തനാക്കുന്നു രജസ്സ് കർമ്മത്തിലും തമസ്സാകട്ടെ വിവേകത്തെ മറച്ച് പ്രമാദത്തിൽ കൊണ്ട് ചാടിക്കുന്നു
        വിശദീകരണം
സത്വഗുണം ജീവനെ സുഖത്തിൽ ആസക്തനാക്കുന്നു രജോഗുണം ആ ആസക്തിയിലേക്ക് പ്രകടമായി അനുഭവിക്കാനുള്ള പ്രവർത്തനത്തിൽ ആസക്തനാക്കുന്നു അങ്ങിനെ പ്രവർത്തിക്കുമ്പോൾ വിവേകശൂന്യമായി പ്രവർത്തിക്കും ഈ വിവേകശൂന്യത തമോഗുണത്തിന്റെ പ്രവർത്തന ഫലമാണ്
10
രജസ്തമശ്ചാഭിഭൂയ സത്വംം ഭവതി ഭാരത
രജഃസത്വം തമശ്ചൈവ തമഃസത്വം രജസ്തഥാ.
           അർത്ഥം
ഹേ അർജ്ജുന!ചിലപ്പോൾ രജസ്സിനേയും തമസ്സിനേയും അതിക്രമിച്ച് സത്ത്വഗുണം ഭവിക്കുന്നു മറ്റു ചിലപ്പോൾ സത്ത്വത്തേയും തമസ്സിനേയും കീഴടക്കി രജോഗുണം ഭവിക്കുന്നു അത് പോലെത്തന്നെ സത്ത്വത്തേയും രജസ്സിനേയും കീഴടക്കി തമോഗുണം ഭവിക്കുന്നു
    വിശദീകരണം
മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ഓരോ സമയത്തും ഏതെങ്കിലും ഒരു ഗുണം പ്രത്യേകം മുന്നിട്ടു നിൽക്കുന്നതായി അപഗ്രഥിച്ചു നോക്കിയാൽ കാണാം അപ്പോൾ മറ്റു ഗുണങ്ങൾ ഇല്ലെന്നല്ല ഒരാൾ സത്വഗുണം പ്രകടിപ്പിക്കുന്ന സമയം മറ്റു ഗുണങ്ങൾ പ്രകടമാകുന്നില്ല എന്ന് സാരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ