തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ
സാധാരണ നോവൽ വായിക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോൾ സാഹചര്യങ്ങളിൽ നിന്നാണ് കഥാപാത്രങ്ങളുടെ സ്വഭാവം നമ്മൾ മനസ്സിലാക്കുന്നത് നായകനാണോ വില്ലത്വമാണോ ധർമ്മികനാണോ അധർമ്മിയാണോ എന്നൊക്കെ എന്നാൽ പുരാണ ഇതിഹാസങ്ങളിൽ പാത്രശുദ്ധി അനുസരിച്ചാണ് സാഹചര്യം വിലയിരുത്തേണ്ടത്
ദുർവാസാവ് മഹർഷി കുന്തീദേവിക്ക് കൊടുത്ത വരം ആണ് കർണ്ണന്റെ വ്യക്തിത്വം മനസ്സിലാക്കാനുള്ള ഉപാധി ഈമന്ത്രം ചൊല്ലി ഏത് ദേവനെ മനസ്സിൽ വിചാരിക്കുന്നുവോ ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ പുത്രൻ ജനിക്കും അപ്പോൾ സൂര്യനെ ചിന്തിച്ച് മന്ത്രം ചൊല്ലിയതിന്റെ ഫലമായി ജനിച്ച കർണ്ണന്റെ സ്വഭാവം സൂര്യന്റെതായിരിക്കും എന്നുറപ്പാണല്ലോ! അധർമ്മമല്ലല്ലോ സൂര്യന്റെ ഗുണഗണം!
അംഗരാജാവായി കഴിഞ്ഞതിന് ശേഷമാണ് കർണ്ണൻ പരശുരാമന്റെ പക്കൽ വിദ്യ അഭ്യസിക്കാനായി പോകുന്നത് അതും ഉപരിപഠനത്തിന് കുരുക്ഷേത്ര ത്തിൽ വെച്ച് അർജ്ജുനൻ കാണിച്ച വിദ്യകളെല്ലാം അതിലും മേന്മയോടെ കർണ്ണൻ അവതരിപ്പിക്കുകയും അതിന് ശേഷം അർജ്ജുനനെ ദ്വന്ദ്വ യുദ്ധത്തിന് വിളിക്കുകയും ചെയ്തു അപ്പോളാണ് കൃപാചാര്യർ കുലവും ജാതിയും ചോദിച്ച് കർണ്ണനെ അപമാനിച്ചത് ആ സമയത്താണ് ദുര്യോധനൻ കർണ്ണനെ അംഗരാജത്തെ രാജാവാക്കിയത് അതിന് ശേഷം വിശിഷ്ഠങ്ങളായ കാര്യങ്ങൾ പഠിക്കുവാനാണ് കർണ്ണൻ പരശുരാമനെ സമീപിച്ചത്
ക്ഷത്രിയന് ഞാൻ വിദ്യ നൽകില്ല എന്ന് പറഞ്ഞപ്പോളാണ് കർണ്ണൻ ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് ഇവിടെ രാമനും കർണ്ണനും പറഞ്ഞത് കുലത്തെ ഉദ്ദേശിച്ചല്ല മറിച്ച് സ്ഥാനത്തെ ഉദ്ദേശിച്ചാണ് കാരണം രാമൻ ഭീഷ്മർക്ക് വിദ്യ നൽകിയിട്ടുണ്ട് ഭീഷ്മർ ക്ഷത്രിയനാണ് അപ്പോൾ ക്ഷത്രിയന് വിദ്യ നൽകില്ല എന്ന് പരശുരാമൻ എങ്ങിനെ പറയും? അപ്പോൾ ഒരുകാര്യം ഉറപ്പാണ് പരശുരാമൻ പറഞ്ഞത് ക്ഷത്രിയ കുലത്തെ ഉദ്ദേശിച്ചല്ല രാജാവ് എന്ന അർത്ഥത്തിൽ ആണ് രാജാവ് എന്ന ഭാവത്തിൽ കർണ്ണൻ വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് രാമൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം അപ്പോൾ ശിഷ്യനാകാൻ വന്നവൻ ഉയരത്തിലും ഗുരു താഴ്ന്ന അവസ്ഥയിലുആകും അത് പറ്റില്ല രാജഭാവം ഒഴിവാക്കി ഒരു വിദ്യാർത്ഥീ ഭാവത്തിൽ വരണം എന്നാണ് രാമൻ പറഞ്ഞതിനർത്ഥം ഒരു വിദ്യാർത്ഥിക്ക് ബ്രാഹ്മണഭാവം വേണം അതാണ് ഞാൻ ബ്രാഹ്മണനാണ് എന്ന് കർണ്ണൻ പറഞ്ഞതിനർത്ഥം അല്ലാതെ ബ്രാഹ്മണ കുലമാണ് എന്നല്ല ----തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ