2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

Jayakumar P Moolayil sir , ധാർമ്മികതയിൽ കര്ണ്ണൻ ഒട്ടും പിന്നോട്ടായിരുന്നില്ല . കർണ്ണനെന്ന വ്യക്തി പരമധാർമ്മികനും , ദാനധര്മ്മിയുമാണെന്നു വ്യാസൻ തന്നെ ശ്രീകൃഷ്ണ വചനങ്ങളായും നാരദ വചനങ്ങളായും , ഭീഷ്മരുടെ വചനങ്ങളായും , കർണ്ണമഹിമ സ്വന്തം വാക്കുകളിലും വർണ്ണിച്ചിട്ടുണ്ട് .

ഭീഷ്മരുടെ വചനങ്ങൾ നോക്കുക .
അവലംബം ;
ഭീഷ്മ പര്വ്വം , 124 ആം അദ്ധ്യായം ;
ശന്തനുവിന്റെ പുത്രനായ ഭീഷ്മരു മിണ്ടാതായപ്പോൾ , രാജാക്കന്മാരെല്ലാം തിരികെ പോകുന്നു . ഭീഷ്മരുടെയടുത്തു ആരുമില്ലെന്നറിഞ്ഞപ്പോൾ, അല്പ്പം ഭയത്തോടെ കര്ണ്ണൻ ഭീഷ്മരുടെ അടുത്തെത്തി . കണ്ണടച്ച് കിടക്കുന്ന , പിതാമഹന്റെയടുത്തു ചെന്നിട്ടു , വന്ദിച്ചു , തൊണ്ടവിറയോടെ, " അല്ലയോ കുരുശ്രേഷ്ട്ടാ , അങ്ങയുടെ കണ്ണുകൾ എന്നും വെറുപ്പോടെ കണ്ടിരുന്ന രാധേയനിതാ വന്ദിക്കുന്നു " എന്ന് പറയുന്നു .ഈ വാക്കുകള് കേട്ടിട്ടിട്ടു , വൃദ്ധനായ കുരുശ്രേഷ്ട്ടനും , ഗാംഗേയനുമായ ഭീഷ്മരു , മെല്ലെ കണ്ണ് തുറന്നു നോക്കി . കാവല്ക്കാരെ അകലേക്ക്‌ നീക്കി നിറുത്തി , അച്ഛൻ മകനെയെന്നപോലെ , പിതാമഹൻ രാധേയനായ കർണ്ണനെ ഒറ്റക്കൈ കൊണ്ട് ആലിംഗനം ചെയ്തു . അതിനു ശേഷം , മഹാനായ അദ്ദേഹം കർണ്ണനോട് പറഞ്ഞു .--------" നിനക്ക് എന്നോട് എപ്പോഴും മത്സരമാണല്ലോ . നീ എന്നെ വന്നു കണ്ടില്ലായിരുന്നെങ്കിൽ , നിന്റെ ശ്രേയസ്സിന് ഹാനി സംഭവിക്കുമായിരുന്നു . നീ കുന്തിയുടെ മകനാണ് . രാധയുടെ മകനല്ല . നാരദനും വ്യാസനും , നിന്റെ ചരിത്രമെല്ലാം എന്നോട് പറഞ്ഞിട്ടുള്ളതാണ് . സത്യമായിട്ടും എനിക്ക് നിന്നോട് ഒട്ടും വിദ്വേഷമില്ല . നീ വെറുതെ പാണ്ഡവരെ നിന്ദിക്കുന്നത്‌ കണ്ടപ്പോൾ , നിന്റെ തേജോവധത്തിനായിട്ടാണ് ഞാൻ നിന്നോട് പരുഷമായ വാക്കുകള് പറഞ്ഞത് . നിന്റെ വീര്യം എനിക്ക് നന്നായിട്ടറിയാം . ശൌര്യം , ദാനനിഷ്ട്ട , ബ്രാഹ്മണ്യം എന്നിവയില് നിനക്ക് തുല്യനായിട്ടു ആരുമില്ല . അസ്ത്രവിദ്യയില് , നീ അര്ജുനനോടും , കൃഷ്ണനോടും തുല്യനാണ് . അല്ലയോ കർണ്ണാ, ദൈവത്തെ പൌരുഷം കൊണ്ട് തടുക്കുവാൻ സാധിക്കുകയില്ല . പാണ്ടവര് നിന്റെ സഹോദരങ്ങളാണ് . അവരുമായിട്ടു ഇണങ്ങിച്ചേരൂ...ഈ വൈരം തീരട്ടെ ...രാജാക്കന്മാര് അനാമയമായി സുഖിക്കട്ടെ .... "

              മേൽ പറഞ്ഞ ശ്രീ ശിവ എന്ന സുഹൃത്ത് ജയകുമാർ പി മൂളയിൽ എന്ന സുഹൃത്തിനോട് ചെയ്ത കമന്റാണ് അതിൽ ഭീഷ്മർ കർണ്ണനോട് പറയുന്ന വാക്കുകളിൽ ശൗര്യം  ദാനനിഷഠ ബ്രാഹ്മണ്യം എന്നിവയില് നിനക്ക് തുല്യനായിട്ട് ആരുമില്ല. എന്ന് പറഞ്ഞിരിക്കുന്നു ഭീഷ്മ പർവ്വം അദ്ധ്യായം 124 ൽ

അപ്പോൾ കർണ്ണന് ബ്രാഹ്മണ ഭാവം ഉണ്ടെന്ന് ഭീഷ്മർ പോലും അംഗീകരിക്കുന്നു അങ്ങിനെ ഇരിക്കേ പരശുരാമന്റെ അടുത്ത് ദിവ്യവും ഏറ്റവും അപകടകാരിയുമായ ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്ന് പഠിക്കാൻ പോയപ്പോൾ ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് എങ്ങിനെ നുണയാകും? ബ്രാഹ്മണ്യം ഉള്ള ഒരുവനെ ബ്രാഹ്മണൻ എന്ന് വിളിക്കും  ഒന്നും ക്ണാതെ വെറുതെ ഞാൻ കർണ്ണന് അനുകൂലമായി പോസ്റ്റ് ചെയ്തതല്ല മഹാഭാരതം ശ്ളോകവും അർത്ഥവും ഉള്ളത് ഇപ്പോൾ എന്റെ കൈവശം ഇല്ലാത്തതാണ് തെളിവുകൾ സഹിതം പോസ്റ്റ് ചെയ്യാത്തത്  ഇപ്പോൾ ശ്രീ ശിവ തെളിവ് നൽകിയതിൽ അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊള്ളുന്നു   ചുരുക്കി പറഞ്ഞാൽ ഞാൻ സ്വന്തം മനോധർമ്മമാണ് പോസ്റ്റ് ചെയ്യുന്നതെന്ന് ദയവു ചെയ്ത് ചിന്തിക്കിതിരിക്കുക.      ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ