2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഭാഗം 2. ഇതിഹാസത്തെ നോക്കിക്കാണേണ്ട വിധം

അർജ്ജുനന്റെ ബലവും കർണ്ണന്റെ ബലഹീനതയും ആണ് എല്ലാവർക്കും പത്ഥ്യം എന്നാൽ കർണ്ണന്റെ ബലവും അർജ്ജുനന്റെ ബലഹീനതയും ആരും കാണുന്നില്ല  സാഹചര്യം കിട്ടുമ്പോളെല്ലാം ചാിടിക്കയറി ശപഥം ചെയ്യുന്ന അർജ്ജുനന്റെ സ്ഥിതി കൃഷ്ണനില്ലായിരുന്നെങ്കിൽ എന്ന് ഒന്ന് ചിന്തിക്കുന്നത് നന്ന്  ജയദ്രഥനെ സൂര്യാസ്തമയത്തിന് മുമ്പ് വധിക്കും എന്ന് പ്രതിജ്ഞയെടുത്ത അർജ്ജുനന് അത് സാധിക്കാൻ ഭഗവാൻ ചക്രം കൊണ്ട് സൂര്യനെ മറയ്ക്കെണ്ടി വന്നു സന്താന ഗോപാലം കഥയിലും ഭഗവാന്റെ ഇടപെടൽ ആണ് രക്ഷയ്ക്കെത്തിയത്  ചുരുക്കി പ്പറഞ്ഞാൽ കൃഷ്ണനില്ലെങ്കിൽ അർജ്ജുനൻ ഇല്ല എന്ന് സാരം

കൂട്ടമായി ചെയ്യേണ്ടുന്ന. അഥവാ ചെയ്യുന്ന  യുദ്ധം പോലുള്ള കാര്യങ്ങളിൽ ഒരാളുടെ തലയിൽ അതിന്റെ ഉത്തരവാദിത്വം കെട്ടിവെക്കുന്നത് ഉചിതമാണോ എന്ന് ആരും ചിന്തിക്കുന്നതായി കാണുന്നില്ല  വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ദ്രൗപദീ വസ്ത്രാക്ഷേപത്തിൽ കണ്ടത് രാജാവായ ധൃതരാഷ്ട്രർ മൗനാനുവാദം നൽകി പിന്നെ തടുക്കേണ്ട ഭീഷ്മർ  വാക്കാൽ അരുതെന്ന് പറഞ്ഞു ഫലമുണ്ടായില്ല ദ്രോണർ ശബ്ദിച്ചില്ല വികർണൻ എതിർത്തു ഫലമുണ്ടായില്ല  പിന്നെ കർണ്ണൻ എന്ത് കൊണ്ട് പ്രതികരിച്ചില്ല? ഇതാണ് ചോദ്യം ഇത് കേട്ടാൽ തോന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും കർണ്ണനാണ് എന്ന് എന്നാൽ കർണ്ണനെ യാതൊരു പ്രകോപനവും കൂടാതെ പാഞ്ചാലീ സ്വയംവര സമയത്ത് ദ്രൗപദി അപമാനിച്ചത് ആർക്കും ഒരു പ്രശ്നവും അല്ല !കഷ്ടം ഈ മനസ്സോടെ മഹാഭാരതത്തെ സമീപിച്ചാൽ എങ്ങിനെയാണ് യഥാർത്ഥ മഹാഭാരതം നമുക്ക് കിട്ടുക?

ഭീഷ്മർ മൗനമായി ഇരിക്കുന്നതിന് വ്യക്തമായ കാരണമുണ്ട് പറഞ്ഞാൽ കേട്ടില്ല പിന്നെ ബലമായി അനുസരിപ്പിക്കണം അതിന് ആദ്യം ധൃതരാഷ്ട്രരെ ബന്ധിച്ച് തടവറയിലാക്കി അധികാരം പിടിച്ചെടുത്ത് കരുത്ത് കൊണ്ട് അനുസരിപ്പിക്കണം ഇവിടെ അധികാരം സ്വീകരിക്കില്ല എന്ന് നേരത്തെ ശപഥവും ചെയ്തിട്ടുണ്ട് ആയതിനാൽ നിസ്സഹായനാണ്  ദ്രോണരുടേയും കൃപാചാര്യരുടെയും  അവസ്ഥ ഇത് തന്നെ ഇനി കർണ്ണൻ നിർബ്ബന്ധപൂർവ്വം പറഞ്ഞു എന്ന് കരുതുക സൂതപുത്രനെ വരിക്കില്ല എന്ന് പറഞ്ഞവൾക്ക് എന്തിനാ സൂതപുത്രന്റെ സഹായം?സൂതപുത്രന് ഇതിലെന്താ കാര്യം? എന്ന് ആരെങ്കിലും ചോദിക്കില്ല എന്ന് ഉറപ്പുണ്ടോ?ഭീമനും അർജ്ജുനനും നിസ്സഹായാവസ്ഥയിൽ ഇരിക്കഗുമ്പോൾ എടാ സൂതപുത്രാ നീയാണോ ദ്രൗപതിയെ രക്ഷിക്കാൻ പോകുന്നത്? എന്ന് ആരും ചോദിക്കില്ല എന്നുറപ്പുണ്ടോ? ദുര്യോധനൻ പറയില്ലായിരിക്കാം പക്ഷെ അശ്വത്ഥാമാവ്?ദ്രൗപദി തന്നെ പറയില്ല എന്ന് ഉറപ്പുണ്ടോ? താൻ അപമാനിച്ച ആൾ തന്നെ തന്നെ രക്ഷിക്കുക അതും താൻ വരിച്ചവൻ നിസ്സഹായനായി നിൽക്കുമ്പോൾ?അത് അർജ്ജുനന് അപമാനമാണ് എന്ന് കരുതിയിട്ട്?

അപ്പോൾ കുറച്ച് വിശാലമായി പക്ഷഭേദം കൂടാതെ മഹാഭാരതത്തെ സമീപിക്കണം ഓരോ സംഭവവും മനനം ചെയ്ത് സത്യം കണ്ടെത്തണം  അറിയാൻ താൽപ്പര്യം ഉള്ള സജ്ജനങ്ങൾക്ക് ചിന്തിക്കാനുള്ളതാണ് ഈ പോസ്റ്റ് -----ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ