2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ചിലർ ഉന്നയിക്കുന്ന സംശയങ്ങൾ

രാമൻ വനത്തിലേക്ക് പോയപ്പോൾ പത്നീ ധർമ്മം അനുഷ്ഠിച്ചു കൊണ്ട് സീത കൂടെ പോയി എന്നാൽ ലക്ഷ്മണന്റെ കൂടെ പത്നിയായ ഊർമ്മിള പോയില്ല  എന്താണതിന് കാരണം? സീതയ്ക്ക് മാത്രം പത്നീ ധർമ്മം അനുഷ്ടിച്ചാൽ മതിയോ? രാമന് മാത്രം പതീ ധർമ്മം അനുഷ്ഠിച്ചാൽ മതിയോ?
*************************************************************
മറുപടി

      രാവണ വധം നടക്കണമെങ്കിൽ സീതയെ കൊണ്ടു പോയേ പറ്റൂ സീതയെ സാക്ഷിയാക്കിയല്ല രാവണവധം എങ്കിൽ സീത പോകില്ലായിരുന്നു രാമനും സീതയും ലക്ഷ്മണനും സ്ഥലത്തില്ലാത്തതിനാൽ അവരുടെ ധർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യേണ്ട അവകാശം ഊർമ്മിളക്കാണ് കാരണം അവളാണ് ജനകമഹാരാജാവിന്റെ യഥാർത്ഥ പുത്രി സീത വളർത്തു പുത്രിയാണ് സീത സ്ഥലത്തും ഇല്ല അപ്പോൾ ലക്ഷ്മണൻ ചെയ്യേണ്ടതായ മാതൃ പൂജനം ഊർമ്മിള ചെയ്യണം കാരണം ഊർമ്മിള സഹധർമ്മിണിയാണ് കൗസല്യയേയും സുമിത്രയേയും പരിചരിച്ച് കൊണ്ടാണ് ഊർമ്മിള പത്നീ ധർമ്മം അനുഷ്ഠിച്ചത്

സദാസമയത്തും ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കിയാലേ പത്നീധർമ്മമാകൂ എന്നല്ല ഒരാൾ ചെയ്യേണ്ടതായ കാര്യങ്ങൾ അയാളുടെ അഭാവത്താൽ ഭാര്യ ചെയ്യുന്നത് കൊണ്ട് കൂടിയാണ് സഹധർമ്മിണി എന്ന് പറയുന്നത് രാവണവധം രാമന്റെ ധർമ്മം ആയത് കൊണ്ടും തന്നെ സാക്ഷിയാക്കി അത് ചെയ്യുമെന്നും നാരദ മഹർഷിയോട് രാമൻ പറഞ്ഞത് കേട്ടത് കൊണ്ടാണ് സീത വനത്തിലേക്ക് പുറപ്പെട്ടത് അവളുടെ ഇച്ഛാശക്തി എത്രയുണ്ട് എന്ന് പരീക്ഷിക്കാനാണ് രാമൻ ആദ്യം സീതയെ വനത്തിലേക്ക് പോകാനാവശ്യപ്പെട്ടപ്പോൾ നിരുത്സാഹപ്പെടുത്തിയത്  അപ്പോൾ മാതാക്കളെ പരിചരിച്ച് കൊണ്ടാണ് ഊർമ്മിള പത്നീ ധർമ്മം അനുഷ്ഠിച്ചത്  പതിനാല് വർഷം രാമനെ പോലെ ലക്ഷ്മണനും യോഗിയായാണ് വർത്തിച്ചത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ