2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഭഗവദ്ഗീതാപഠനം 388-ആം ദിവസം അദ്ധ്യായം 14  ഗുണത്രയവിഭാഗയോഗം തിയ്യതി-78/2016
4
സർവ്വയോനിഷു കൗന്തേയ മൂർത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്യോനിഃ അഹം ബീജപ്രദഃ പിതാ
         അർത്ഥം
ഹേ അർജ്ജുന! വിവിധരൂപത്തിലുള്ള സർവ്വ ചരാചരങ്ങളുടേയും  ജനനി മഹത്തായ പ്രകൃതിയത്രേ. ബീജധാനം ചെയ്യുന്ന ജനകൻ ഞാനും
5
സത്വം രജസ്തമ ഇതി ഗുണാഃ പകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം
         അർത്ഥം
ഹേ മഹാബാഹുവായ അർജ്ജുന! സത്ത്വം രജസ്സം ,തമസ്സം എന്നീ പ്രകൃതിജങ്ങളായഗുണങ്ങൾ നാശരഹിതനായ ജീവാത്മാവിനെ ദേഹത്തിൽ ബന്ധിച്ചു കളയുന്നു
6
തത്ര സത്വം നിർമ്മലത്വാത് പ്രകാശമനാമയം
സുഖസങ്ഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ
          അർത്ഥം
പാപരഹിതനായ ഹേ അർജ്ജുന!ത്രിഗുണങ്ങളിൽ നിർമ്മലത ഹേതുവായി പ്രകാശവും ആരോഗ്യകരമായ സത്ത്വഗുണം സുഖസംഗം കൊണ്ടും ജ്ഞാനസംഗം കൊണ്ടും ജീവനെ ബന്ധിക്കുന്നു
       വിശദീകരണം
ഇവിടെ സർവ്വ ചരാചരങ്ങളുടെയും ജനനി അഥവാ അമ്മ പ്രകൃതിയാണ് എന്ന് പറയുന്നു പിതാവ് ഞാനാകുന്നു എന്നും പറയുന്നു അപ്പോൾ ജീവികൾക്ക് ബീജസങ്കലനത്തോടെ ശരീരം ഉണ്ടാക്കേണ്ട ജോലി മാത്രമേ ഉള്ളൂ അതിൽ ക്ഷേത്രജ്ഞൻ ആരെന്നും അവന്റെ വിധി എന്തെന്നും തീരുമാനിക്കുന്നത് കർമ്മ കാണ്ഡമനുസരിച്ച് പ്രകൃതിയാണ് പക്ഷെ എന്റെ സാന്നിദ്ധ്യം വേണമെന്നു മാത്രം ഞാൻ ഇല്ലെങ്കിൽ പ്രകൃതിക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ പിതാവും സാക്ഷിയുമാകുന്നു ' അങ്ങിനെ വന്ന ജീവികളിൽ ഗുണത്രയത്തിലെ സത്വഗുണം പ്രകാശമയമാണ് സുഖം ജ്ഞാനം എന്നിവയുടെ സംഗ ത്താൽ ജീവനെ ബന്ധിക്കുന്നു ''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ