2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വിവേകചൂഡാമണി ശ്ളോകം  109 തിയ്യതി -4/8/2016

തത ആത്മാ സദാനന്ദോ നാസ്യ ദുഃഖം കദാചന
യത് സുഷുപ്തൗ നിർവ്വിഷയ ആത്മാനന്ദോ /നുഭൂയതേ
ശ്രുതിഃപ്രത്യക്ഷമൈതിഹ്യമനുമാനം ച ജാഗ്രതി .
         അർത്ഥം
അത് കൊണ്ട് ആത്മാവ് സദാ ആനന്ദ സ്വരൂപനാകുന്നു അതിന് ഒരു കാലത്തും ദു:ഖമില്ല പ്രിയ വിഷയങ്ങളായ ശബ്ദം മുതലായവ ഒന്നുമില്ലാത്ത ഗാഢനിദ്രയിൽ ഈ ആത്മാനന്ദം സകലരും അനുഭവിക്കുന്നുണ്ടല്ലോ! ആത്മാവ് സദാ ആനന്ദ സ്വരൂപനാകുന്നു എന്നതിന് ശ്രുതിയും പ്രത്യക്ഷവും ഐതിഹ്യവും അനുമാനവും പ്രമാണങ്ങളാകുന്നു
             കാരണ ശരീരം

110
ആ വ്യക്ത നാമ് നീ പരമേശ ശക്തി:
അനാദ്യ വിദ്യാ ത്രിഗുണാത്മികാ പരാ
കാര്യാനുമേ യാ സുധിയൈവ മായാ
യയാ ജഗത് സർവ്വമിദം പ്രസൂയ തേ

അർത്ഥം
      അവ്യക്തമെന്നും  അവിദ്യയെന്നും  പേരുള്ളതും  അനാദിയും ഗുണത്രയ സ്വരൂപവും കാര്യ രൂപങ്ങളെക്കാൾ ഉത്കൃഷ്ടവുമായ  മായ  മായ  പരമേശ്വരന്റെ ശക്തിയാകുന്നു  സൂക്ഷ്മ ബുദ്ധികൾക്ക് കാര്യം കൊണ്ട് മായയേ അനുമാനിക്കാം ആ മായയാണ് ഈ ജഗത്തിനെ എല്ലാം പ്രസവിക്കുന്നത്
           രൂപാ ദികൾ ഇല്ലാത്തതിനാൽ ആണ് അവ്യക്തം എന്ന് പറയുന്നത് വാസ്തവത്തിൽ ഇല്ലാത്ത ഒന്നിൽ നിന്ന് സൃഷ്ടിയുണ്ടാകാൻ സാദ്ധ്യമല്ല  അപ്പോൾ സൃഷ്ടി ഹേതുവായി ഒരു ഈശ്വര ശക്തിയെ സൂഷ്മ ചിന്തയുള്ള ബുദ്ധിമാൻമാർക്ക് അനുമാനിക്കാം '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ