2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ചോദ്യം - 5  മീര ചോദിക്കുന്നു

സാർ തത്വചിന്താപരമായി വ്യാഖ്യാനിച്ചത് മനസ്സിലായി ഇനി പാഞ്ചാലീ സ്വയംവരം  അഞ്ച് ഭർത്താക്കന്മാർ എന്നിവയുടെ കഥാപരമായ അവസ്ഥയെ എങ്ങിനെ നോക്കിക്കാണണം?

മറുപടി
   വളരെ വിശദമായി പറയേണ്ട ഒന്നാണ് കഥാ വ്യാഖ്യാനം  ഭാരതത്തിലെ കാർഷിക ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ടവയാണ് നെല്ലും ഗോതമ്പും പഞ്ചാബികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഗോതമ്പ് കേരളീയരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് നെല്ല്


മേൽ പറഞ്ഞ വാചകം ശ്രദ്ധിക്കുക ഒരു പൊതു വിവരണമാണത് മലയാളികൾ നെല്ല് അരിയാക്കി പാകം ചെയ്ത് ചോറ് കഞ്ഞി ദോശ പുട്ട് മുതലായ വ്യത്യസ്ഥ രുചി ഭേദങ്ങളുള്ള പലഹാരമടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയാണ് കഴിക്കുന്നത് അല്ലാതെ നെല്ല് എന്ന് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല

ഇനി വിഷയത്തിലേക്ക് കടക്കാം
സൂര്യദേവന് ഒരു പുത്രി ജനിച്ചു  ദ്വാദശാദിത്യന്മാരിൽ ഒരാൾക്ക് സീതയുടെ അതേ ഛായ ആയതിനാൽ മായാ സീത എന്ന് പേരിട്ടു രാവണവധത്തിന് കാരണക്കാരിയാകുക എന്നതായിരുന്നു അവളുടെ ധർമ്മം ജാതകവശാൽ കാര്യം മനസ്സിലാക്കിയ അഗ്നിദേവൻ അഥവാ സൂര്യദേവൻ സമയം വന്നപ്പോൾ തന്റെ പുത്രിയെ രാമന് നൽകി യഥാർത്ഥ ക്ഷേമീദേവിയെ കൊണ്ടു പോന്നു     അതായത് ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷ്ണു തന്റെ പത്നിയുടെ അതേ ഛായയിൽ മായയാൽ ഒരു സ്ത്രീയെ സൃഷ്ടിച്ച് യഥാർത്ഥ ലക്ഷ്മീദേവിയെ സ്വന്തം ആസ്ഥാനമായ വൈകുണ്oത്തിൽ താൽക്കാലികമായി പറഞ്ഞയച്ചു

രാവണവധം കഴിഞ്ഞ് മായാ സീത ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ബദര്യാ ശ്രമത്തിൽ ചെന്ന് പരമശിവനെ തപസ്സ് ചെയ്യാൻ രാമൻ നിർദ്ദേശിച്ചു  മായാ സീത രാമന്റെ പത്നീ യാ യി അഭിനയിച്ചതിനാൽ അതേ പോലെയുള്ള ഒരു ഭർത്താവുമായി കഴിയാൻ ആഗ്രഹിച്ചു ഈ ആഗ്രഹം മനസ്സിൽ വെച്ചാണ് ശിവനെ തപസ്സ് ചെയ്തത്  ശിവരൂപം മുന്നിൽ അവ്യക്തമായി തെളിഞ്ഞു തുടങ്ങിയപ്പോഴേ തന്റെ ആഗ്രഹം അവൾ പറയാൻ തുടങ്ങി ശിവരൂപം വ്യക്തമായി കണ്ടപ്പോഴേക്കും അവൾ 5 പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞിരുന്നു  ഭക്തന്മാരുടെ ഏതാവശ്യവും നിവർത്തിക്കുന്ന ഭഗവാൻ അടുത്ത ജന്മത്തിൽ നിനക്ക് 5 ഭർത്താക്കന്മാർ ഉണ്ടാകും എന്ന് അനുഗ്രഹിച്ചു എന്നാൽ അധർമ്മം ഭഗവാൻ കൊടുക്കില്ല അപ്പോൾ പിതാവായും പതിയായും പുത്രരായും നിനക്ക് 5 സംരക്ഷകർ ഉണ്ടാകട്ടെ എന്നാണ് ഭഗവാൻ കൊടുത്ത വരത്തിന്റെ അർത്ഥം

മായാ സീത ആയിരിക്കുമ്പോൾ ചെയ്ത ഒരു വലിയ തെറ്റി ന്റെ ഫലമായി പരമശിവൻ പറഞ്ഞ അടുത്ത ജന്മത്തിന് മുമ്പ് അവൾക്ക് നാളായണി എന്ന ഒരു  ഉപ ജന്മം എടുക്കേണ്ടി വന്നു  മൗദ്ഗലൻ എന്ന വൃദ്ധനായ മഹർഷിയുടെ ഭാര്യയായി       മായാ സീത മാരീചൻ വന്ന് ലക്ഷ്മണാ എന്ന് രാമന്റെ ശബ്ദത്തിൽ വിളിച്ചപ്പോൾ സീതയെ മാതാവായി കാണുന്ന ലക്ഷ്മണനോട്  രാമൻ മരിച്ചിട്ട് വേണം നിനക്ക് എന്നെ കൊണ്ടു പോകാൻ ഇല്ലെ ?അതൊരിക്കലും നടക്കില്ല.     എന്ന് പറയുകയുണ്ടായി ഒരമ്മ മകനോട് പറയാൻ പാടില്ലാത്ത കാര്യം അജ്ഞാനം മൂലമാണെങ്കിലും മായാ സീത പറഞ്ഞു അതിന്റെ ഫലമാണ് അടുത്ത ജന്മത്തിന് മുമ്പ് ഒരു ഉപജന്മമെടുക്കേണ്ടി വന്നത് ആ ജന്മമാണ് നാളായണി എന്ന മൗദ്ഗലന്റെ ഭാര്യ എന്ന അവസ്ഥ.       തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ