2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

മൂന്നാം ഭാഗം മീരയുടെ 5-ആം ചോദ്യത്തിനുത്തരം

ദ്രുപദന് രണ്ടാമത് ജനിച്ച പെൺകുട്ടിക്ക് കൃഷ്ണ എന്ന പേരിട്ടു കറുത്ത നിറമായത് കൊണ്ടാണ് അങ്ങിനെ പേരിട്ടത് എന്ന് ചിലർ പറയുന്നു അത് ശരിയല്ല ഭഗവതിയുടെ പര്യായമായതിനാലും ഏവരേയും ആകർഷിക്കുന്ന സ്വഭാവവും ശാരീരിക സൗന്ദര്യവും ഉള്ളതിനാൽ കൃഷ്ണ എന്ന് പേരിട്ടു 5 ലക്ഷണങ്ങൾ ഒത്തു ചേർന്നതിനാൽ പാഞ്ചാലി എന്നും ദ്രുപദപുത്രി ആയതിനാൽ ദ്രൗപദി എന്നും അവൾക്ക് പേരുണ്ടായി  വിവാഹപ്രായമെത്തിയപ്പോൾ വിവാഹം എങ്ങിനെ നടത്തണം ? യോഗ്യനായ വരൻ ആരാണ് ? എന്നൊക്കെ ഭഗവാനോട് ആരാഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞത് പാർത്ഥന് കൊടുക്കാം എന്നാണ് എന്നാൽ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച ശത്രുവിന് എങ്ങിനെ കൊടുക്കും? എന്ന ദ്രുപദന്റെ ചോദ്യത്തിന് മത്സരം വെക്കാമല്ലോ! മത്സരം വിജയിക്കുന്നവന് കന്യകയെ കൊടുക്കാം മത്സരത്തിൽ ശത്രുവിനും പങ്കെടുക്കാമല്ലോ! പിന്നെ അർജ്ജുനൻ അങ്ങയുടെ ശത്രു ഒന്നും അല്ല ഗുരുവായ ദ്രോണർ അങ്ങയെ പിടിച്ചു കെട്ടി കൊണ്ടുവരണംലഎന്ന് പറഞ്ഞപ്പോൾ ഗുരുവിന്റെ ആജ്ഞയെ അംഗീകരിച്ചു എന്നേ ഉള്ളൂ

ഇനി കുറച്ചു ചിന്തിക്കാനുണ്ട് അർജ്ജുനന് മാത്രമേ ചെയ്യാൻ പറ്റാവൂ എന്ന രീതിയിലാണ് ദ്രുപദൻ മത്സരം ഒരുക്കിയത് ചുറ്റും ജലം ജലത്തിന് നടുക്ക് ഒരു തൂണ് തൂണിന് മുകളിൽ ഒരു കൂട് കൂട്ടിനകത്ത് ഒരു കിളി അത് ഇട്ക്കിടക്ക് തല പുറത്തേക്കിടും ആസമയത്ത് താഴത്ത് നിഴൽ നോക്കി മുകളിലുള്ള കിളിയുടെ കഴുത്ത് ഭേദിക്കണം വിഷമം പിടിച്ച ഇ മത്സരം അർജ്ജുനന് മാത്രമേ ചെയ്യാൻ കഴിയാവൂ എന്നാലെ ഭഗവാൻ പറഞ്ഞപോലെ അർജ്ജുനന് കൊടുക്കാൻ പറ്റൂ  എന്നാൽ ഈ കൃത്യം ചെയ്യാൻ കഴിവുള്ള 3 പേർ വേറെ ഉണ്ട്   ഭീഷ്മർ. ദ്രോണർ. കർണ്ണൻ. ഭീഷ്മരും ദ്രോണരും മത്സരത്തിൽ പങ്കെടുക്കില്ല പക്ഷെ കർണ്ണൻ പങ്കെടുക്കും അർജ്ജുനൻ വരുന്നതിന് മുമ്പ് കർണ്ണൻ വന്നാൽ? ഇങ്ങിനെ ഒരവസ്ഥ വന്നാൽ എന്ന് ഭഗവാൻ ചിന്തിച്ചിട്ടുണ്ടാവില്ലേ?അപ്പോൾ ഈ പറഞ്ഞത് എന്തു കൊണ്ട്?  അതിന് കുറച്ച് കർണ്ണന്റെ കഥ പറയണം

അംഗ രാജാവായി കഴിഞ്ഞ ഉടനെ അവിടെ ഉത്സവം നടന്നു ഉത്സവത്തിന് കാശിരാജ പുത്രിയായ ഭാനുമതിയും തോഴിമാരും വന്നിരുന്നു  ഉത്സവം കഴിഞ്ഞു പോകുമ്പോളേക്കും കർണ്ണനും ഭാനുമതിയും പ്രണയബദ്ധരായി തീർന്നിരുന്നു വിവാഹാലോചനയുമയി ഞാൻ വരാം എന്നും പറഞ്ഞ് കർണ്ണൻ ഭാനുമതിയെ യാത്രയാക്കി  ഈവിവരം ദുര്യോധനനെ അറിയിക്കാനായി കർണ്ണൻ ഹസ്തിനപുരിയിൽ ചെന്നപ്പോൾ അങ്ങോട്ട് പറയുന്നതിന് മുമ്പ് നീ പാഞ്ചാലീ സ്വയം വരത്തി്ൽ പങ്കെടുക്കണം എന്ന് ദുര്യോധനൻ ആവശ്യപ്പെട്ടു താൻ ഒരാളെ ഇഷ്ടപ്പെടുന്നുവെന്നും അവളെയ്ല്ലതെ ഞാൻ ജീവിത സഖിയാക്കില്ലെന്നും കർണ്ണൻ പറഞ്ഞു  നിനക്ക് വേണ്ടെങ്കിൽ വേണ്ട നീ മത്സരത്തിൽ പങ്കെടുത്ത് കന്യകയെ നേടിഎനിക്ക് കന്യാദാനം നടത്തുക.    ദുര്യോധനന്റെ ആജ്ഞാനുവർത്തി ആയിരിക്കും എന്ന് സത്യം ചെയ്ത കർണ്ണന് ദുര്യോധനന്റെ വാക്കുകൾ കേൾക്കേണ്ടി വന്നു  കർണ്ണൻ മത്സരത്തിന് തയ്യാറായി തനിക്ക് വേണ്ടാത്ത അർജ്ജുനന് മാത്രമായി കിട്ടണം എന്ന ഉദ്ദേശത്താൽ തീർത്ത മത്സരം താൻ ജയിച്ച് കന്യകയെ ദുര്യോധനന് കൊടുത്താൽ അവളുടെ സ്ഥിതി എന്തായിരിക്കും ? താൻ എന്തിന് അങ്ങിനെഒു പാപം ചെയ്യണം? അപ്പോൾ ദുര്യോധനനെ സന്തോഷിപ്പിക്കാൻ മത്സരിക്കുക ലക്ഷ്യം ഭേദിക്കാതിരിക്കുക അങ്ങിനെ തീരുമാനിച്ചാണ് കർണ്ണൻ മത്സരത്തിന് പോന്നത്  കർണ്ണന്റെ ഈ മനസ്സ് ഭഗവാനറിയാം അതാണ് കർണ്ണൻ വരും എന്നറിഞ്ഞിട്ടും അർജ്ജുനന് വേണ്ടി മത്സരം വെക്കാൻ പറഞ്ഞത് മാത്രമല്ല കർണ്ണൻ പരാജയപ്പെട്ടിടത്ത് അർജ്ജുനൻ ജയിച്ചാൽ അതിന് കൂടുതൽ വിലയുണ്ട് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ശാപത്തിൽ നിന്നും അവളെ മോചിപ്പിക്കാം പരമശിവൻ 5 സംരക്ഷകരുണ്ടാകും എന്ന് പറഞ്ഞത് ഫലിക്കുകയും ചെയ്യും  പക്ഷെ ഭഗവാനിൽ വിശ്വാസം മുഴുവൻ അർപ്പിക്കാതെ   കർണ്ണനെ പ്പറ്റി ഒന്നും മനസ്സിലാക്കാതെ സ്വയം ഒരു തീരുമാനം എടുത്തപ്പോൾ അത് പുത്രീധർമ്മത്തിന് എതിരായി  ആരാണോ മത്സരം ജയിക്കുന്നത്? അവനായിരിക്കും എന്റെ മകളുടെ വരൻ എന്നായിരുന്നു ദ്രുപദന്റെ വിളംബരം അവിടെ ജാതിയോ കുലമോ പറയുന്നില്ല എന്നാൽ സൂതപുത്രനെ ഞാൻ വരിക്കില്ല എന്ന ദ്രൗപദിയുടെ നിറഞ്ഞ സദസ്സിൽ വച്ചുള്ള പ്രഖ്യാപനം സ്ഥിതിഗതികൾ ആകെ മാറ്റി മറിച്ചു      തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ