2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

2. യുക്തിവാദി രവിചന്ദ്രന്റെ ലേഖനത്തിന് ഉള്ള മറുപടി

വാദം
    ഒരു കാലത്ത് ബീജസങ്കലനവേള ജനനസമയമായി എടുക്കണമെന്ന് വാദിക്കുന്നവർ ജ്യോതിഷികൾക്കിടയിൽ ഉണ്ടായിരുന്നുവത്രേ!കേൾക്കുമ്പോൾ കുറെ കൂടി ശാസ്ത്രീയമായി തോന്നുമെങ്കിലും ശരീരകോശത്തിൽ നിന്ന് ജീവിയെ ക്ളോൺ ചെയ്ത് എടുക്കാമെന്നിരിക്കേബീജസംകലനം വഴിയാണ് ആത്മാവ് പിറവിയെടുക്കുന്നുവെന്ന  വാദത്തിലും കഥയില്ലെന്നു വരുന്നു

മറുപടി
     ആത്മാവ് പിറവി എടുക്കുകയോ? എവിടുന്ന് കിട്ടീ ഈ വിവരം? അകത്തും പുറത്തും ഞാൻ (പരമാത്മാവ്)എങ്ങും ഞാൻ നിറഞ്ഞു നിൽക്കുന്നു എന്നാണ് സനാതന ധർമ്മ ഗ്രന്ഥങ്ങൾ പറയുന്നത് അങ്ങിനെ ഇരിക്കെ പുതിയൊരു ആത്മാവിനെ സൃഷ്ടിക്കുകയോ? ബീജ സങ്കലനവേളയിൽ ശരീരമല്ലേ സൃഷ്ടിക്കപ്പെടുന്നത്? അവിഹിത ഗർഭം ധരിച്ച ഒരു സ്ത്രി കളയുന്നത് ആത്മാവിനെയാണോ ?  ഉണ്ടാക്കിയതിനെ അല്ലെ കളയാൻ പറ്റൂ അപ്പോൾ ഇവിടെ ഉണ്ടാക്കിത് ശരീരമാണെന്ന് ഉറപ്പല്ലേ?ക്ളോണിങ്ങ്ലൂടെ ആയാലും ആത്മാവിനെയാണോ സൃഷ്ടിക്കുന്നത്?

പിന്നെ ബീജസംകലനം വഴിയാണ് ആത്മാവ് പിറവിയെടുക്കുന്നത് എന്ന വാദത്തിലും കഥയില്ലെന്നു വരുന്നു -----  ഈ വാചകത്തിലൂടെ താങ്കൾ അജ്ഞാനിയാണ് എന്ന് ബോധ്യപ്പെടുത്തുകയല്ലേ ചെയ്യുന്നത് ബീജസങ്കലനം വഴി ശരീരമാണ് ഉണ്ടാകുന്നത് ക്ളോണിങ് മുഖേനയും ശരീരം സൃഷ്ടിക്കാം എന്ന് തെളിഞ്ഞു എന്നത് കൊണ്ട് ബീജസങ്കലനം വഴി സൃഷ്ടി നടക്കും എന്ന് പറയുന്നതിൽ കഥയില്ലെന്നോ? താങ്കൾക്ക് കുട്ടികൾ ഉണ്ടെങ്കിൽ ക്ളോണിങ് മുഖേന ഉണ്ടായതാണോ? ഇനിയും പലവിധത്തിൽ സൃഷ്ടികൾ നടത്താം പൗരാണിക മഹാത്മാക്കൾ വാക് ബീജത്താൽ സൃഷ്ടി നടത്തിയിരുന്നു എന്നതിന് പുരാണങ്ങൾ സാക്ഷിയാണ് 16000 ഗോപ കന്യകമാർക്കും ഭഗവാൻ പുത്രരെ നൽകിയത് വാക്ബീജത്തിലൂടെ ആയിരുന്നു അല്ലാതെ ബീജസങ്കലനത്തിലൂടെ ആയിരുന്നില്ല

ഇനി ക്ളോണിങ് ----അത് ശാസ്ത്രജ്ഞൻ മാർ അടുത്ത കാലത്ത് കണ്ടു പിടിച്ചതാണ് എന്നാണോ കരുതുന്നത്? ആദ്യ കാലത്തെ സൃഷ്ടി തന്നെ അങ്ങിനെയായിരുന്നില്ലെ  ?  വിഷ്ണുവിന്റെ നാഭി പത്മത്തിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ പുരികക്കൊടികൾക്ക് ഇടയിൽ നിന്ന് രുദ്രനും മടിയിൽ നിന്ന് കാമദേവനും ഈണ്ടായി എന്നൊക്കെ പറയുമ്പോൾ ശരീരത്തിന്റെ ഏതേത് ഭാഗങ്ങളിലെ കോശമാണ് ആധാരമാക്കിയതെന്നും ഉള്ള വിവരം കിട്ടുന്നില്ലെ? വെറുതെയാണോ വ്യാസൻ ഇവിടെയുള്ളത് പലയിടത്തും കാണും ഇവിടെയില്ലാത്തത് വേറെ എവിടെയും കാണില്ല എന്ന് പറഞ്ഞത്?

       തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ