2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാണാപ്പുറങ്ങൾ.  ഭാഗം    1

ഒരദ്ധ്യാപകൻ ഭൂതകാലം ഭാവികാലം വർത്തമാനകാലം എന്നിവ എന്താണ് എന്ന് വിശദീകരിച്ച ശേഷം ഒരു വാചകം കുട്ടികൾക്ക് കൊടുക്കുന്നു വർത്തമാനകാലത്തിൽ അത് ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും മാറ്റാൻ വേണ്ടി ഇവിടെ ഉത്തരം കിട്ടണമെങ്കിൽ കുട്ടി നിയമങ്ങളെ ആധാരമാക്കി മനനം ചെയ്തേ പറ്റൂ  അതേപോലെ നാം മനനം ചെയ്ത് എടുക്കേണ്ടതായ പലതും ഇതിഹാസ പുരാണങ്ങളിൽ ഉണ്ട് മനനം ചെയ്യേണ്ട രീതി പറഞ്ഞു തന്നിട്ടും ഉണ്ട്

പഞ്ച പാണ്ഡവർ ഹസ്തിന പുരിയിൽ എത്തുമ്പോൾ കൗരവർക്ക് പ്രത്യേകിച്ച് വിരോധം ഒന്നും ഉണ്ടിയിരുന്നില്ല എങ്ങിനെയാണ് അവർ അകന്നു പോയത്?കുട്ടികൾ കളിക്കുമ്പോൾ കാണിക്കുന്ന ചെറിയ കുസൃതികൾ ശ്രദ്ധിക്കുന്നതിൽ മുതിർന്നവരായ ധൃതരാഷ്ട്രർ. ഗാന്ധാരി  ഭീഷ്മർ കൃപർ എന്നിവർക്ക് കഴിഞ്ഞില്ല എന്നതാണ് ആദ്യത്തെ കാരണം ഭീമന്റെകുസൃതികൾ പലതും കൗരവർക്ക് താങ്ങാൻ കഴിയാത്തതായിരുന്നു അച്ഛനില്ലാത്ത കുട്ടികൾ എന്നപരിഗണന പലതുംവകണ്ടില്ലെന്ന് നടിക്കാൻ മുതിർന്നവരെ പ്രേരീപ്പിച്ചു ഇതിന്നിടയിൽ ദുര്യോധനന്റെ മനസ്സിലെ അശ്വസ്തതകൾ ആരും കണ്ടില്ല  ഇത് തുടർന്നപ്പോൾ തങ്ങളുടെ കൊട്ടാരത്തിൽ പോലും തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന ബോധം കൗരവരിൽ വളർന്നു ഭീമസേനനെ കൊല്ലാനുള്ള ദുര്യോധനന്റെ തീരുമാനം ഇതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്
ദ്രോണരുടെ ഹസ്തിന പുരിയിലേക്ക് ഉള്ള വരവ് പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്

ഇവിടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു സന്ദേശം വ്യാസൻ തരുന്നുണ്ട് നന്നായി പഠിക്കുന്ന കുട്ടികളോട് ഒരദ്ധ്യാപകന് കൂടുതൽ വാത്സല്യം തോന്നുക സ്വാഭാവികമണ് എന്നാൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ആ വാത്സല്യം പ്രകടിപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക വ്യഥ യെ പ്പറ്റി അദ്ധ്യാപകൻ ബോധവാനാകണം ദ്രോണർ ഇതിൽ പരാജയപ്പെട്ടു എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല ഇങ്ങിനെ പലരുടേയും അശ്രദ്ധ മുലം വളർന്ന വൈരാഗ്യം പ്രായമായപ്പോൾ രൂപാന്തരം പ്രാപിച്ചു വലുതായ ദുര്യോധനനെ അധർമ്മി എന്ന് വിളിക്കാൻ ആളുണ്ടായി എന്നാൽ ദുര്യോധനനിൽ ദുഷ്ട ബുദ്ധി വളർത്തിയത് തങ്ങളുടെ അപഥ തീരുമാനങ്ങളായിരുന്നു എന്ന് മുതിർന്നവർ ചിന്തിക്കുന്നില്ല മഹാരാജാവ് അന്ധനാണ്  തന്റെ കണ്ണിലൂടെ രാജാവിന് കാഴ്ച കൊടുക്കുന്നതിന് പകരം താനും അന്ധയായി കഴിഞ്ഞ് പാതിവ്രത്യം അനുഷിക്കാനാണ് ഗാന്ധാരി മുതിർന്നത്   ഇങ്ങിനെ ആയിരുന്നില്ല ഗാന്ധാരി പാതിവ്രത്യം അനുഷ്ടിക്കേണ്ടിയിരുന്നത് അച്ഛനും അമ്മയും അന്ധരായാൽ മക്കൾ എങ്ങിനെ നന്മ കണ്ടെത്തും?തികച്ചും മനശ്ശാസ്ത്ര പരമായ കാര്യങ്ങളാണ് പാണ്ഡവ-കൗരവ വൈരത്തിന് കാരണമായത് എന്നു നമുക്ക് കണ്ടെത്താനാകും

ദ്രോണർ ദ്രുപദനോടുള്ള വൈരം മനസ്സിൽ വെച്ചാണ് ഹസ്തിന പുരിയിൽ എത്തുന്നത്  തന്റെ പ്രതികാരം നടപ്പിലാക്കാൻ പറ്റിയത് പാണ്ഡവരാണ് എന്ന് മനസ്സിലാക്കിയ ദ്രോണർ അവരോട് പ്രത്യേക താൽപ്പര്യം കാണിച്ചത് ദുര്യോധനനിൽ വൈരം  ആളീക്കത്തിക്കുകയാണ് ഉണ്ടായത്     തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ