2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം  124 തിയ്യതി 31/8/2016

ദേഹേന്ദ്രീയ പ്രാണമനോ/ഹമാദയഃ
സർവ്വേ വികാരാ വിഷയാഃസുഖാദയഃ
വ്യോമാദി ഭൂതാന്യഖിലം ച വിശ്വം
അവ്യക്തപര്യന്തമിദം ഹ്യനാത്മാ
          അർത്ഥം
ദേഹം  ഇന്ദ്രിയങ്ങൾ  പ്രാണങ്ങൾ  മനസ്സ്  അഹംകാരം  മുതലായവയും  സകല ഭൗതിക പദാർത്ഥങ്ങളും  ശബ്ദ സ്പർശ രൂപ ര സ ഗന്ധങ്ങളും  സുഖ ദുഃഖാദികളും  ആകാശാ ദി പഞ്ചഭൂതങ്ങളും  അവ്യക്തം വരെയുള്ള  ഈ സമസ്ത വിശ്വവും അനാത്മാവാകുന്നു

വിശദീകരണം
     എന്നാരുന്നാലും ഇവയെല്ലാം  പ്രകടമാകണമെങ്കിൽ  ആത്മാവിന്റെ സാന്നിദ്ധ്യം വേണം താനും   അതായത് ദൃശ്യപ്രപഞ്ചം അനാത്മാവാണെങ്കിലും  എന്നിൽ നിന്ന് അന്യമല്ല  എന്ന് സാരം  ഗാനവും ഗായകനും ഒന്നല്ല അതേസമയം ഗാനം ഗായകനിൽ  നിന്ന് അന്യവും അല്ല അതുപോലെ
125
മായാ മായാ കാര്യം സർവ്വം മഹദാദി ദേഹപര്യന്തം
അസദിവ്യനാത്മതത്ത്വം വിദ്ധി ത്വം മരു മരീചികാ കൽപ്പം
     അർത്ഥം
മഹദ് തത്ത്വം മുതൽ  ദേഹപര്യന്തമുള്ള സർവ്വ മായാ കാര്യങ്ങളും  മായയും മരുഭൂമിയിലെ  മരീചിക പോലെ അസത്തും  അനാത്മാവും ആകുന്നു എന്ന് നീ അറിഞ്ഞാലും
        വിശദീകരണം
എല്ലാം അസത്താണോ  എന്നൊരു ചോദ്യം ഉയരാം  അധികമായാൽ അമൃതും വിഷം എന്നു പറയാറില്ലേ അപ്പോൾ അധികമായി വന്നാൽ അമൃതാണെങ്കിലും  അസത്താണ്  പ്രായോഗിക തലത്തിലെ വ്യതിയാനം  അസത്താക്കുന്നു സർവ്വത്തിനേയും  അതാണ് അ സത്ത് എന്ന് പറഞ്ഞത്  അനാത്മാവ് ഒരിക്കലും സത്താ കില്ല  സത്തായത്  പരമാത്മാവ് മാത്രം  എന്ന് ആന്തരികാർത്ഥം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ