ഗീതാർത്ഥ വിശകലനം 2-ഭാഗം
ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മങ്ങളേയും സൃഷ്ടിക്കുന്നില്ല കർമ്മ ഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പ്രകൃതിയാണ് സൃഷ്ടിക്കുന്നത് --ഭഗവദ് ഗീത അഞ്ചാം അദ്ധ്യായം പതിനാലാം ശ്ളോകത്തിന്റെ അർത്ഥമാണത് ഇതാണ് വിശദീകരിക്കുന്നത്
1. സൂര്യവെളിച്ചത്തിൽ നാം പ്രകൃതിയെ കാണുന്നൂ എന്നാൽ ഞാൻ ഒന്നും കാണുന്നില്ല സൂര്യൻ പ്രകാശിക്കുന്നും ഇല്ല സൂര്യന്റെ സ്വഭാവം അത് പ്രകടമായി നമ്മുടെ സ്വഭാവവും പ്രകടമായി ഇവിടെ ആരും കർത്താവല്ല. ഈ രണ്ട് സ്വഭാവവും കൂടിയപ്പോൾ ഞാൻ കണ്ടു എന്ന ബോധം ഉണ്ടായി ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ആ ശ്ളോകത്തിന്റെ അന്തസ്സത്ത!പക്ഷേ സൂര്യന്റെ സ്വഭാവം പ്രകടമാകണമെങ്കിലും നമ്മുടെ സ്വഭാവം പ്രകടമാകണമെങ്കിലും ഈശ്വരന്റെ സാന്നിദ്ധ്യം വേണം
ഇനി ഇതിന് നേരെ വിപരീതമാണ് എന്ന് തോന്നുന്ന ഒരു ശ്ളോകം നോക്കാം
യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം
മമ വർത്മാനു വർത്തന്തേ മനുഷ്യാ പാർത്ഥ സർവ്വശഃ
അർത്ഥം
ആർ ഏതേത് പ്രകാരത്തിൽ എന്നെ ഭജിക്കുന്നുവോ അതാതു തരത്തിൽ ഞാൻ അവരെ അനുഗ്രഹിക്കുന്നു !(അർജ്ജുനാ,എങ്ങിനെ ആയാലെന്താണ്?അവരെല്ലാവരും എന്റെ മാർഗ്ഗത്തെ ത്തന്നെ അനുവർത്തിക്കുന്നവരാണ് ----അതായത് അവരുടെ മനോഭാവമനുസരിച്ച് ഫലം സിദ്ധിക്കുമെന്ന് താൽപ്പര്യം )
ഇവിടെ ആദ്യം പറയുന്ന ശ്ളോകത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്നു ഇവിടെ ആര് ഏത് തരത്തിൽ എന്നെ ഭജിച്ചാലും ഞാൻ അവരെ അനുഗ്രഹിക്കുന്നു എന്ന് പറയുന്നു അതായത് ആദ്യം കർമ്മം ചെയ്യാത്തവനാണ് എന്നും പിന്നെ കർമ്മം ചെയ്യൂന്നവനാണ് എന്നും പറയുമ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് എന്ന് അജ്ഞാനികളായ ജ്ഞാനികൾ എന്ന് പറയപ്പെടുന്നവർ പറയുന്നു എന്താണ് ഇതിന്റെ ഉള്ളടക്കം?
ഇവിടെ ക്ഷേത്ര -ക്ഷേത്രജ്ഞ ബന്ധം വ്യക്തമായി അറിയണം ക്ഷേത്രത്തിനെയാണല്ലോ പ്രകൃതി എന്ന് പറയുന്നത് !ക്ഷേത്രജ്ഞനെ പുരുഷൻ അഥവാ പരമാത്മാവ് എന്നും പറയുന്നു അദ്വൈതത്തെ മനസ്സിൽ ഉറപ്പിച്ച് വേണം ഇവിടെ വിശകലനം ചെയ്യാൻ പഞ്ചേന്ദ്രിയങ്ങളോട് കൂടിയ ശരീരത്തിന്റെ പ്രേരണയാണ് നമ്മളെ ക്കൊണ്ട് വിവിധ കർമ്മങ്ങൾ ചെയ്യിക്കുന്നത് അതിന് പരമാത്മാവിന്റെ സാന്നിദ്ധ്യം വേണം താനും എന്നാൽ പരമാത്മാവ് ഒന്നും ചെയ്യുന്നും ഇല്ല ഒരു ഉദാഹരണത്തോടെ വ്യക്തമാക്കാം
ഒരു ബൈക്കിനെ ശ്രദ്ധിക്കുക അതിൽ ആവേശിച്ച എനർജ്ജി ഒന്നും ചെയ്യുന്നില്ല ബൈക്കിന്റെ ശരീര സ്വഭാവം അനുസരിച്ച് നാം സ്റ്റാർട്ട് ചെയ്യുമ്പോൾ അത് പ്രവർത്തിക്കുന്നു എന്നാൽ നിർഗ്ഗുണ മായിരിക്കുന്ന എനർജിയുടെ സാന്നിദ്ധ്യം വേണം താനും ഇത്പോലെയാണ് നമ്മടെ കാര്യവും എന്നാണ് ആദ്യ ശ്ളോകത്തിന്റെ അർത്ഥം പിന്നെ ഈ ബൈക്ക് എപ്രകാരം നമ്മൾ ഓടിക്കുന്നുവോ അതിന്റെ സ്വഭാവമാണ് ഫലം അത് ആര് തരുന്നു? ഇവിടെ വിധി എന്ന് നാം പറയാറുണ്ട് വിധാതാവ് തരുന്ന എന്തും വിധിയാണ് അപ്പോൾ ഞാൻ ഒന്നും ചെയ്യുന്നില്ല ആരേക്കൊണ്ടും ഒന്നും ചെയ്യിക്കുന്നും ഇല്ല പക്ഷേ എന്തിനും എന്റെ സാന്നിദ്ധ്യം വേണമെന്നിരിക്കെ ഞാൻ എല്ലാറ്റിനും കാരണക്കാരനാണെന്ന് പറയപ്പെടുന്നു ചിന്തിക്കുക മനസ്സിലായില്ലെങ്കിൽ വീണ്ടും ചോദിക്കുക തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ