നാരായണീയം ദശകം 18 ശ്ലോകം - 6 Date 8/8/2016
ഭൂയസ്താം നിജ കുല മുഖ്യ വത്സയുക്തൈർ-
ദേവാദ്യൈഃ സമുചിത ചാരുഭാജനേഷു
അന്നാദീന്യഭിലഷിതാനി താനി താനി
സ്വച്ഛന്ദം സുരഭിതനുമദൂദൂഹസ്ത്വം.
അർത്ഥം
പിന്നീട് നിന്തിരുവടി അതതു വംശപ്രധാനന്മാരെ പൈക്കിടാങ്ങളാക്കിയ ദേവന്മാർ തുടങ്ങിയ സകലർക്കും യോജിച്ച പാത്രങ്ങളിൽ ഇഷ്ടമുള്ള അതത് ആഹാരവസ്തുക്കൾ തുടങ്ങിയവ പശുരൂപിണിയായ ഭൂദേവിയിൽ നിന്ന് കറന്ന് എടുക്കുവാൻ സൗകര്യമുണ്ടാക്കി
വിശദീകരണം
ഭൂമി ദേവിയെ ഇവിടെ പശുവായി ചിത്രീകരിച്ചിരിക്കുന്നു അപ്പോൾ ഭൂമിയിൽ നിന്ന് യഥേഷ്ടം ഇഷ്ടമുള്ള സാധനങ്ങളെകൃഷി ചെയ്ത് എടുക്കുന്നവരെ പശുക്കിടാങ്ങളായി ചിത്രീകരിച്ചിരിക്കുന്നു അതായത് അനങ്ങാതെ അഹല്യയായി കിടന്നിരുന്ന ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കിത്തീർത്തു എന്ന് സാരം (അഹല്യ=ഉഴുതാത്ത ഭൂമി എന്നർത്ഥം)
7
ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ
സ്പർദ്ധാലുഃശതമഖ ഏത്യ നീചവേഷോ
ഹൃത്വാശ്വം തവ തനയാത് പരാജിതോ/ഭൂത്
അർത്ഥം
മൂന്ന് ലോകത്തിലും നിറഞ്ഞ് വിളങ്ങുന്ന ഭഗവാനേ! നിന്തിരുവടി യാഗങ്ങളെക്കൊണ്ട് തന്നെ ത്തന്നെ യജിക്കുന്ന കാലത്ത് നൂറാമത്തെ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അസൂയാലുവായ ഇന്ദ്രൻ നീച വേഷം കൈക്കൊണ്ട് വന്ന് യാഗപശുവിനെ കവർന്നിട്ട് അവിടുത്തെ പുത്രനാൽ തോൽപ്പിക്കപ്പെട്ടവനായി
നൂറ് യാഗങ്ങളെ നടത്തി പെരെടുത്ത ഇന്ദ്രൻ അതേപോലെ പേരെടുക്കും പൃഥു എന്ന് കരുതി നൂറാമത്തെ യാഗം പൃഥു നടത്തുമ്പോൾ യാഗ കുതിരയെ ഒരു നീച വേഷധാരിയായി വന്ന് മോഷ്ടിച്ചു എന്നാൽ പൃഥുവിന്റെ പുത്രൻ ഇന്ദ്രനെ തോല്പിച്ച് കുതിരയെ വീണ്ടെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ