നാരായണീയം ദശകം 18. ശ്ളോകം 8 തിയ്യതി -12/8/2016
ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ
രുന്ധാനേ കമലഭവേ,ക്രതോഃസമാപ്തൗ
സാക്ഷാത് ത്വം മധുരിപുമൈക്ഷഥാഃ സ്വയം സ്വം!
അർത്ഥം
ഇങ്ങിനെ കൂടെക്കൂടെ കുതിരയെ കക്കുന്ന ആ ഇന്ദ്രനെ മഹർഷിമാർ യാഗാഗ്നിയിൽ ഹോമിക്കുവാൻ തീരുമാനമെടുക്കുകയും ബ്രഹ്മാവ് വന്നു തടയുകയും യാഗം അവസാനിക്കുകയും ചെയ്തപ്പോൾ നിന്തിരുവടി നേരിൽ താൻ തന്നെയായ മഹാവിഷ്ണുവിനെ പ്രത്യക്ഷമായി നിരീക്ഷിച്ചു
ഇവിടെ പൃഥു ചക്രവർത്തി മഹാവിഷ്ണുവിന്റെ അവതാരമാണ് എന്ന് ഒന്നുകൂടി സമർത്ഥിക്കുന്നു
9
തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം
ഗംഗാന്തേ വിഹിതപദഃ കദാപി ദേവ!
സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ-
ന്നൈക്ഷിഷ്ഠാഃ സനകമുഖാൻ മുനീൻ പുരസ്താത്.
അർത്ഥം
അല്ലയോ ദേവ! വിഷ്ണുഭഗവാൻ കൊടുത്ത ദൃഢഭക്തിയാകുന്ന വരം കിട്ടിയിട്ട് ഒരിക്കൽ ഗംഗാതീരത്ത് ഇരിപ്പുറപ്പിച്ച അവിടുന്ന് സത്രത്തിൽ വന്നിരിക്കുന്ന മുനിമാർക്ക് ധർമ്മോപദേശം ചെയ്യുന്ന സമയം തന്റെ മുന്നിൽ സനകാദികളായ ദിവ്യമുനിമാരെ കാണുവാനിടയായി
അവതാരമൂർത്തിയായ ഭഗവാൻ സ്വയം കർമ്മാനുഷ്ഠാനം ചെയ്ത് മറ്റുള്ളവർക്ക് മാതൃകയായി ഭവിക്കുന്നു
10
വിജ്ഞാനം സനകമുഖോദിതം ദധാനഃ
സ്വാത്മാനം സ്വയമഗമോ വനാന്ത സേവീ
തത്താദൃക്പൃഥുവപുരീശ!സത്വരം മേ
രോഗൗഘം പ്രശമയ വാതഗേഹവാസിൻ!
അർത്ഥം
സനകാദികൾ ഉപദേശിച്ച ജ്ഞാനം ഗ്രഹിച്ചു കൊണ്ട് തപോവനവാസിയായി നിന്തിരുവടി തന്നെ തന്നത്താൻ മുക്തനായിത്തീർന്നു അല്ലേ ഗുരുവായൂരപ്പനായ സർവ്വേശ്വരാ!അവിടുന്ന് അപ്രകാരമുള്ള പൃഥുവായി അവതരിച്ച ധർമ്മാനുഷ്ഠാനത്തിന് മാതൃക കാട്ടിയ അവിടുന്ന് എന്റെ രോഗമാസകലം വേഗത്തിൽ മാറ്റിത്തരണേ!
(പതിനെട്ടാം ദശകം ഇവിടെ പൂർണ്ണമാകുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ