2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഇതിഹാസത്തെ നോക്കിക്കാണേണ്ട വിധം

പുരാണ ഇതിഹാസങ്ങളെ ഒരു ഗവേഷണ ബുദ്ധിയോടെ സമീപിക്കുന്ന ഒരു സൂഹൃത്ത് നമുക്കുണ്ട്   ശ്രീശിവ.  അദ്ദേഹത്തിന്റ കമൻറുകൾ മാത്രമാണ് അറിയാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് ഉപകാരപ്രദം എന്ന് ഈ അവസരത്തിൽ പറയട്ടെ! ആ ശൈലി ഏവരും സ്വീകരിച്ചാൽ ഇതിഹാസ പുരാണ കഥാ പാത്രങ്ങൾ നമ്മുടെ അറിവിന്റെ പരിധിക്കുള്ളിൽ വരും

മഹാഭാരതം മനശ്ശാസ്ത്രത്തിന് ഏറെ പ്രാധാന്യം കൊടുത്ത് സൃഷ്ടിക്കപ്പെട്ടതാണ് അതിനാൽ തന്നെ വാക്യാർത്ഥത്തിൽ പലതും എടുക്കാൻ പറ്റില്ല അപ്രധാനം എന്ന് നമ്മൾ കരുതുന്ന പല സംഭവങ്ങളിലുമാകും വളരെ വിലയേറിയ വിവരങ്ങൾ കിടക്കുന്നത് ഉദാഹരണം കൃഷ്ണനും കർണ്ണനും തമ്മിലുള്ള സംഭാഷണം  മൃഡാനന്ദ സ്വാമികൾ പറഞ്ഞ അതേ വരികളാണ് ഞാൻ പോസ്റ്റ് ചെയ്തത് അദ്ദേഹം മൂലകൃതി പരിശോധിച്ച് ആയിരിക്കുമല്ലോ ഗദ്യത്തിൽ എഴുതിയിട്ടുണ്ടാകുക?

പാഞ്ചാലീ സ്വയം വരസമയത്ത് കർണ്ണൻ സദസ്സിലേക്ക് വന്ന് വില്വെടുത്ത് കുലച്ചപ്പോൾ   ഞാൻ സൂതനെ വരിക്കുകയില്ല.  എന്ന് ഉറക്കെ ദ്രൗപദി വിളിച്ചുപറഞ്ഞു കർണ്ണൻ അപമാനിതനായി തിരിച്ചു പോന്നു ഇതിൽ അധർമ്മമില്ലേ ? ജാതി തിരിച്ചല്ല മത്സരം വെച്ചത് ശല്യർ ശകുനി മുതലായവർപോലും മത്സരത്തിൽ പങ്കെടുത്തതായി മഹാഭാരതം ആദിപർവ്വത്തിൽ പറയുന്നു  നിറഞ്ഞ സദസ്സിൽ വെച്ച് കർണ്ണനെ അപമാനിച്ചപ്പോൾ ആർക്കും കർണ്ണന്റെ മനസ്സ് കാണാൻ കഴിയുന്നില്ല ഇതാരുടെ കുറ്റമാണ്? നമ്മുടെ ചിന്താരാഹിത്യത്തെയാണ് അത് കാണിക്കുന്നത്  അങ്ങിനെ ഒരു അപമാനം നമുക്ക് സംഭവിച്ചാൽ എന്തായിരിക്കും സംഭവിക്കുക? അങ്ങിനെയുള്ള അവസ്ഥയിൽ പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് കർണ്ണൻ എന്തിന് അത് തടയാൻ ശ്രമിക്കണം? അവനവൻ ചെയ്യുന്ന കർമ്മഫലം അവനവൻ തന്നെ അനുഭവിക്കുന്നു  വികർണൻ മാത്രമാണ് എതിർത്ത് സംസാരിച്ചത് പക്ഷേ ഇങ്ങിനെ ഒരപമാനം വികർണന് ഉണ്ടായിരുന്നെങ്കിൽ വികർണന്റെ അഭിപ്രായം ഇതാകുമായിരുന്നോ? ഇവിടെ വസ്ത്രാക്ഷേപത്തെ ന്യായീകരിക്കുകയല്ല ഞാൻ ചെയ്യുന്നത് കർണന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുകയാണ്  ജലഭ്രംശം വന്ന സമയത്ത് പാഞ്ചാലി ദുര്യോധനനെ നോക്കി പൊട്ടിച്ചിരിച്ചതും ദുര്യോധനനിൽ പക വളർത്താൻ കാരണമായി  നമ്മൾ പോലും പാലിക്കുന്ന മര്യാദയുണ്ട് നമ്മുടെ വീട്ടിൽ ഒരു അതിഥി വന്നാൽ സൂക്ഷിക്കണം ട്ടോ അവിടെ വഴുക്കലുണ്ട്    എന്ന് ആ മര്യാദ പോലും പാലിക്കാതെ രാജാവായ ദുര്യോധനനെ അപഹസിച്ചത് ഏത് ധർമ്മത്തിന്റെ പേരിലാണ് ന്യായീകരിക്കുക?

അപ്പോൾ കർണ്ണൻ അധർമ്മം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മറ്റുള്ളവർ അല്ലേ കാരണക്കാർ? ഇവിടെ ആര് അധർമ്മം ചെയ്താലും അത് തുറന്ന് പറയാൻ കഴിയണം കർണ്ണനെ മാത്രം അധർമ്മിയെന്ന് പറയുന്നതിൽ അർത്ഥ മില്ല കുന്തീദേവി കുറച്ച് മുമ്പ് കർണ്ണനോട്   നീ എന്റെ മകനാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ !!! അംഗരാജാവാകുന്നതിന് മുമ്പ് എത്ര നന്നായിരുന്നു ഒരിക്കലും ഒരു തിരിച്ചു വരവിന് സാഹചര്യമില്ലാത്ത അവസ്ഥയിലാണ് കുന്തി അത് പറഞ്ഞത് എന്നിട്ടും 4 മക്കളുടെ ജീവൻ കർണ്ണനിൽ നിന്നും ഭിക്ഷയായി നേടി __കൃഷ്ണനും കർണ്ണനും തമ്മിലുള്ള സംഭാഷണം വ്യക്തമായി മനസ്സിലാക്കി സംഭവങ്ങളെ വിലയിരുത്തുക. മനനം ചെയ്യുക. വികാരത്തിന് അടിമപ്പെടാതെ  എങ്കിൽ സത്യം കാണാൻ കഴിയും അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ വഴിക്കും സത്യം അതിന്റെ വഴിക്കും പോകും    ചിന്തിക്കുക 

1 അഭിപ്രായം: