ഭഗവദ് ഗീതാ പഠനം 394-ആം ദിവസം അദ്ധ്യായം 74 Date 27/8/2016 ശ്ലോകം - 18
ഉർദ്ധ്വം ഗച്ഛന്തി സത്വസ്ഥാഃ മദ്ധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാഃ അധോ ഗച്ഛന്തി താമസാഃ
അർത്ഥം
സത്വഗുണ സമ്പന്നന്മാർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കുന്നു രജോഗുണ പ്രധാനികൾ ഇടക്ക് തങ്ങുന്നു (മനുഷ്യലോകത്ത് നിൽക്കുന്നു ). നികൃഷ്ടചേഷ്ടകളോട് കൂടിയ തമോഗുണ പ്രധാനന്മാരാകട്ടേ അധോലോകങ്ങളേയും പ്രാപിക്കുന്നു --
വിശദീകരണം
സദാ സമയത്തും സത്വഗുണം പ്രകടിപ്പിക്കുന്നവർ ഊർദ്ധ്വലോകങ്ങളെ പ്രാപിക്കും രജോഗുണക്കാർ വീണ്ടും ഭൂമിയിൽ കർമ്മ ഗുണമനുസരിച്ച് ഉന്നതമായ കുലത്തിലോ മദ്ധ്യമമായ കുലത്തിലോ ജനിക്കും തമോഗുണക്കാർ അധോലോകങ്ങളിൽ ജനിക്കും കർമ്മ ഗുണമനുസരിച്ച് ചിലർഭൂമിയിൽ തന്നെ നീച കുലത്തിൽ ജനിക്കും
19
നാന്യം ഗുണേഭ്യഃകർത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച. പരം വേത്തി മദ്ഭാവം സോ/ധിഗച്ഛതി
അർത്ഥം
എപ്പോൾ. ദ്രഷ്ടാവ്( ജീവൻ) ഗുണങ്ങളിൽ നിന്ന് അന്യമായി ഒരു കർത്താവ് ഇല്ലെന്ന് അറിയുന്നുവോ? മാത്രവുമല്ല ഗുണങ്ങൾക്ക് അതീതമായ ഒരു പരമസത്യം ഉണ്ടെന്നും അറിയുന്നുവോ? അപ്പോൾ അവന് എന്റെ ഭാവത്തെ പ്രാപിക്കുന്നു
വിശദീകരണം
ഗുണങ്ങളിൽ നിന്ന് അന്യമായി വേറിട്ട് നിൽക്കുന്ന ഒരു കർത്താവ് ഇല്ല മാത്രമല്ല ഗുണങ്ങൾക്കും അതീതമായി ഒരുസത്യവും ഉണ്ട് ഇത് ആര് മനസ്സിലാക്കുന്നുവോ? അയാൾ എന്റെ ഭാവത്തെ പ്രാപിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ