ചോദ്യവും ഉത്തരവും
ദിവ്യ----കുന്തീദേവി മിണ്ടിയില്ലെങ്കിൽ എന്ത് കൊണ്ട് സൂര്യദേവന് മിണ്ടിക്കൂടാ?
ഉത്തരം
വർഷങ്ങൾക്ക് മുമ്പ് ഈ ചോദ്യവുമായി ഞാൻ അലയുകയും ഉത്തരം കിട്ടാതെ വന്നപ്പോൾ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ എനിക്ക് ഉത്തരം കണ്ടെത്തേണ്ടതായും വന്നു അത് ഇവിടെ രേഖപ്പെടുത്താം ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം ചോദ്യം കണ്ട സ്ഥിതിക്ക് എനിക്ക് ഇത് പറഞ്ഞേ പറ്റൂ
ധർമ്മത്തിന്റെ കാര്യം വരുമ്പോൾ നമ്മുടെ ധർമ്മ വ്യവസ്ഥിതി അനുസരിച്ചാണ് നാം വിലയീരുത്തുക എന്നാൽ മനുഷ്യർ ,ദേവന്മാർ ,മൃഗങ്ങൾ മുതലായവർക്ക് വ്യത്യസ്ഥ ധർമ്മമാണ് എന്ന് പലപ്പോളും വിസ്മരിക്കുന്നു ഇനി വിഷയത്തിലേക്ക് കടക്കാം
1 പഞ്ചപാണ്ഡവന്മാരുടെയും കർണ്ണന്റെയും പിതാക്കൾ എന്ന് പറയുന്ന ദേവന്മാരുടെ ബീജമല്ല എന്നോർക്കണം ശിവൻ പാർവ്വതിയുടെ ഗർഭത്തിലുള്ള ശക്തിയെ വായു ദേവനെ ഏൽപ്പിക്കുകയും വായുദേവൻ അഞ്ജനയുടെ ഗർഭപാത്രത്തിൽ സൂക്ഷ്മ രൂപം പ്രാപിച്ച് ഒരു ഫലം മുഖാന്തിരം നിക്ഷേപിക്കുകയാണ് ചെയ്തത് യഥാർ ത്ഥത്തിൽ വാഹകൻ മാത്ര മാണ് വായുദേവൻ എന്നിട്ടും ഹനുമാനെ വായുപുത്രൻ എന്ന് വിളിക്കുന്നു
2. അതേ പോലയാണ് ഇവിടെയും ഭഗവാന്റെ നിർദ്ദേശപ്രകാരം സ്വേദജനെ സൂര്യദേവനും രക്തജനെ ഇന്ദ്രനും ഏറ്റെടുത്തു സമയം ആകുമ്പോൾ കുന്തിയുടെ ഗർഭപാത്രത്തിൽ സൂക്ഷ്മ രൂപത്തിൽ നിക്ഷേപിക്കാൻ
3. ആരാണ് സൂര്യദേവൻ? ആദിത്യൻ. ആരാണ് ആദിത്യൻ? അദിതിയുടെ പുത്രൻ. അപ്പോൾ ദേവന്മാരെല്ലാം ആദിത്യരല്ലേ? അതെ പക്ഷേ അതിൽ പന്ത്രണ്ട് പേരെ മാത്രമേ ദ്വാദശആദിത്യന്മാരായി കണക്കാക്കൂ
4. ദ്വാദശ ആദിത്യന്മാരിൽ പ്രഥമൻ ഇന്ദ്രനാണ് അവസാനത്തേത് വാമനരൂപിയായ വിഷ്ണുവും 12 ആദിത്യന്മാരുടേയും തേജസ്സാണ് കത്തിജ്വലിച്ചു കൊണ്ട് നിൽക്കുന്ന സകല സൂര്യന്മാരും അപ്പോൾ ഇന്ദ്രൻ രക്തജനെ കുന്തിയുടെ ഗർഭപാത്രത്തിൽ എത്തിക്കും എന്നാൽ സ്വേദജനെ 12 പേരിൽ ആരെത്തിക്കും? ഇവരീൽ സ്ഥിതി വിഷ്ണുവിനാണല്ലോ ! അപ്പോൾ വിഷ്ണു തന്നെയാണ് സൂര്യഭാവത്തിൽ കുന്തിയിൽ നിക്ഷേപിച്ചത് 12 പേരുടേയും ഗുണഗണങ്ങൾ ചേർത്ത് ---- ഇന്ദ്രനും ദ്വാദശാദിത്യന്മാരൂടെ ഗുണഗണങ്ങൾ ചേർത്ത് നിക്ഷേപിച്ചു ഒരു ജ്ഞാനം ഒഴിച്ച്
5. ഗീത ഭഗവാൻ വിഷ്ണു ആദിത്യന് ആദ്യം ഉപദേശിച്ചു(വിവസ്വാന്)വിവസ്വാൻ സ്വന്തം പുത്രനായ മനുവിന് ഉപദേശിച്ചു അത് വെച്ചാണ് മനു സ്മൃതി ഉണ്ടാക്കിയത് ഇന്ന് കാണുന്ന മനുസ്മൃതിയല്ല. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിവസ്വാൻ അപ്പോൾ ഗീതകൂടി ശ്വേദജന്റെ അവതാരമായ കർണ്ണന് കിട്ടി അതിനാലാണ് സഹോദരന്മാരാണ് എതിരാളികൾ എന്നറിഞ്ഞിട്ടും കർണ്ണൻ കുലുങ്ങാത്തത് രക്തജനാണെങ്കിൽ സദാസമയത്തും താൻ കൂട്ടായി ഉണ്ടാകും എന്ന് ഇന്ദ്രന് വാക്ക് കൊടുത്തതിനാൽ സമയം വരൂമ്പോൾ കൊടുക്കാം എന്ന് കരുതി സമയം വന്നു അപ്പോൾ ഗീത കൊടുക്കുകയും ചെയ്തു
6. അതായത് കർണ്ണനും അർജ്ജുനനും ദ്വാദശാദിത്യന്മാരുടെ ശക്തിയാണ് എന്നർത്ഥം അപ്പോൾ ആരാണ് കേമൻ എന്ന് വാദിക്കുന്നത് അജ്ഞാനമാണ് എന്ന് സാരം നിക്ഷേപിച്ചതോ ടെ പിതാക്കന്മാരുടെ ധർമ്മം തീർന്നു ദ്വാദശാദിത്യന്മാരായ എല്ലാവരുടെയും ചിന്ത അഥവാ ലക്ഷ്യം കർണ്ണന്റെ മോക്ഷമാണ് കർണ്ണൻ പാണ്ഡവരുടെ സഹോദരനാണ് എന്ന് യുധീഷ്ഠിരൻ അറിഞ്ഞാൽ. യുദ്ധംഉണ്ടാകില്ല അപ്പോൾ കർണ്ണന്റെ മോക്ഷം അസാദ്ധ്യമാകും അപ്പോൾ സൂര്യഭാവത്തിൽ വന്ന വിഷ്ണു എങ്ങിനെ പറയും? അതല്ലേ കൃഷ്ണൻ മുമ്പ് ഒന്നും പറയാത്തത്?
7. ഇന്ദ്രൻ കവചകുണ്ഡലങ്ങൾ ചോദിച്ച് മേടിച്ചത് അർജ്ജുനനെ രക്ഷിക്കാനാണ് എന്നണോ ധരിച്ചിരിീക്കുന്നത്? അല്ല തുല്യ ശക്തികളായ അവരിൽ കർണ്ണന് കൂടുതൽ രക്ഷ കവചമാണ് അത് പോയാലേ നര മഹർഷിയുടെ അവതാരമായ അർജ്ജുനന് കർണ്ണനെ വധിക്കാനാകൂ അതും ദ്വാദശാദിത്യന്മാരിൽ ഒരാളായ വാമനരൂപിയുടെ മറ്റൊരു ഭാവമായ ശ്രീകൃഷ്ണന്റെ സഹായത്താൽ അല്ലാതെ അർജ്ജുനന്റെ രക്ഷക്ക് എന്നത് വാക്യാർത്ഥത്തിൽ എടുക്കുമ്പോളാണ് -----ദ്വാദശാദിത്യന്മാരുടെയും ഗുണങ്ങൾ കർണ്ണനിൽ നിക്ഷേപിക്കപ്പെട്ടത് മൂലമാണ് കർണ്ണൻ അധർമ്മിയല്ലെന്ന് പറയുന്നത് അർജ്ജുനനും ദ്വാദശാദിത്യന്മാരുടെ ഗുണഗണങ്ങൾ തന്നെയാണ് കാരണം ഇന്ദ്രൻ ദ്വാദശാദിത്യരിൽ മൂത്തവനാണ് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ