2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജയകുമാർ പി മൂളയിൽ   സാറിനോട് ചില ചോദ്യങ്ങൾ

കഴിയുമെങ്കിൽ ഉത്തരം പറയുക കർണ്ണന് വേണ്ടിയല്ല ധർമ്മത്തിന് വേണ്ടിയാണ് നിൽക്കേണ്ടത് എന്നാണ് അങ്ങ് എന്നോട് പറഞ്ഞത് എങ്കിൽ ധർമ്മം എന്ത് എന്ന് ആദ്യം തീരുമാനിക്കാം

1 ഏത് ദേവനെ മനസ്സിൽ വിചാരിച്ച് മന്ത്രം ചൊല്ലിയാലും ആ ദേവന്റെ ഗുണ ഗ ണ ങ്ങളോട് കൂടിയ പുത്രൻ ജനിക്കും എന്ന ദുർവാസാവിന്റെ വരം അനുസരിച്ച് കർണ്ണൻ അധർമ്മം ചെയ്തു എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് ?

2 സാഹചര്യം ആണ് മനുഷ്യനെ ധർമ്മിഷു നും അധർമ്മിയും ആക്കുന്നത് കർണ്ണൻ അധർമ്മം ചെയ്തുവെങ്കിൽ സാഹചര്യം സൃഷ്ടിച്ചത് മറ്റുള്ളവരല്ലേ?

3 ഏതൊരു കുഞ്ഞിനും അവകാശപ്പെട്ട മുലപ്പാൽ കർണ്ണന് നിഷേധിച്ച കുന്തീദേവിയല്ലേ തെറ്റുകാരി?

4 കർണ്ണൻ സ്വന്തം മകനാണ് എന്ന് എപ്പോഴെങ്കിലും നേരത്തെ പറഞ്ഞിരുന്നെങ്കിൽ കർണൻ ദുര്യോധന പക്ഷത്ത് ചേരുമായിരുന്നോ?

5 വലിയ ഒരപമാനത്തിൽ നിന്നും തന്നെ കരകയറ്റിയ മുര്യോധനന്റെ കൂട്ട് കൂടിയതിൽ എന്താണ് തെറ്റ്? നന്ദി കാണിക്കുന്നത് തെറ്റാണോ? ദുര ര്യാധന പക്ഷത്ത് ചേരാൻ മറ്റുള്ളവരല്ലേ കാരണക്കാർ?

6  പരശുരാമന്റെ അടുത്ത് പഠിക്കാൻ പോയ സമയത്ത് കർണൻ ആരാണ് എന്ന് കർണന് അറിയില്ലല്ലോ അപ്പോൾ പിന്നെങ്ങിനെ നുണ പറയും?

7  സുതനാണ് എണ് പറഞ്ഞാലും കുഴപ്പമില്ല എന്നിട്ടും ബ്രാഹ്മണനാണ് എന്ന് പറഞ്ഞത് ബ്രാഹ്മണ ഗുണങ്ങൾ തനിക്ക് ഉണ്ട് എന്നല്ലേ?

ഇനിയും ചോദ്യമുണ്ട് ആദ്യം ഇത്രയും ചോദ്യത്തിന് വ്യക്തമായി ഓരോന്നിനും നമ്പറിട്ട്  മറുപടി പറയുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ