ഭഗവദ് ഗീതാപഠനം 397-ആം ദിവസം അദ്ധ്യായം 15 പുരുഷോത്തമയോഗം തിയ്യതി 31/8/2016
1
ശ്രീ ഭഗവാനുവാച
ഊർദ്ധ്വമൂലമധഃശാഖം അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർണ്ണാനി യസ്തം വേദ സ വേദവിത്
അർത്ഥം
മേലോട്ട് വേരുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമായ. അശ്വത്ഥ വൃക്ഷത്തെ പ്പറ്റി ജ്ഞാനികൾ പ്രസ്താവിക്കുന്നുണ്ട് വേദങ്ങൾ അതിന്റെ ഇലകളാകുന്നു ആരാണോ അതിനെ അറിയുന്നത്? അവൻ വേദജ്ഞനത്രേ!
വിശദീകരണം
കഠോപനിഷത്തിലെ ഒരു പ്രസിദ്ധമായ മന്ത്രത്തെ ഓർമ്മിപ്പിക്കുന്ന ഈ ശ്ളോകത്തിൽ വ്യാസൻ സംസാര വൃക്ഷത്തേയും അതിന് പരമാത്മാവായ ഈശ്വരനും തമ്മിലുള്ള ബന്ധത്തേയും വിശദമായി ചിത്രീകരിക്കുന്നു അദ്വിതീയമായ ബ്രഹ്മത്തിൽ നിന്ന് നാമരൂപാത്മകമായ ജഗത്ത് --ശരീരമനോബുദ്ധികളും അവയുടെ വിഷയങ്ങളും --എങ്ങിനെ ഉണ്ടായി? അങ്ങിനെ ഒരു ജഗത്ത് ഉണ്ടായി എങ്കിൽ അതിനെ പോഷിപ്പിക്കുന്നതാര്? സൃഷ്ടികർത്താവായ ഈശ്വരനും ,സൃഷ്ടിക്കപ്പെട്ട ഈ ജഗത്തും തമ്മിലെന്ത് ബന്ധം? ഗൗരവമായി ചിന്തിക്കുന്നവരുടെ സംശയങ്ങൾ ഇവ യൊക്കെ യാണ് അതിനുള്ള മറുപടിയാണ് ഈഅ ദ്ധ്യായം
2
അധശ്ചോർദ്ധ്വം പ്രസൃതാസ്ത്യ. ശാഖാഃ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസംതതാനി
കർമ്മാനു ബന്ധീനി മനുഷ്യലോകേ
അർത്ഥം
സ്വത രജസ്ത മോഗുണങ്ങളാൽ പോഷിപ്പിക്കപ്പെട്ടതും വിഷയങ്ങളാകുന്ന തളിരുകളോട് കൂടിയ വയുമായ സംസാരവൃക്ഷത്തിന്റെ കൊമ്പുകൾ ചുവട്ടിലേക്കും മുകളിലേക്കും 'പടർന്നിരിക്കുന്നു താഴേ മനുഷ്യ ലോകത്തിൽ കർമ്മബന്ധങ്ങളായ വേരുകൾ വ്യാപിച്ചുമിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ