വിവേകചൂഡാമണിശ്ളോകം 111 തിയ്യതി6/8/2016
സന്നാപ്യ സന്നാപ്യുഭയാത്മികാ നോ
ഭിന്നാപ്യഭിന്നാപ്യുഭയാത്മികാ നോ
സാംഗാപ്യനംഗാപ്യുഭയാത്മികാ നോ
മഹാദ്ഭൂതാനിർവ്വചനീയരൂപാ
അർത്ഥം
ഈ മായ സത്തുമല്ല അസത്തുമല്ല സദസദാത്മിയുമല്ല അത് ബ്രഹ്മത്തിൽ നിന്ന് ഭിന്നവുമല്ല അഭിന്നവുമല്ല ഭിന്നാഭിന്നവുമല്ല അത് സംഗവുമല്ല അനംഗവുമല്ല സാംഗാനംഗവുമല്ല അതിന്റെ രൂപം വർണ്ണിക്കാനാകില്ല അത്യന്താശ്ചര്യരൂപമാണ് മായ
വിശദീകരണം
മായയെകുറിച്ച് അനിർവചനീയം മഹാദ്ഭുതം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത് ഓരോന്ന് ആയി പരിശോധിക്കാം വളരെ ശ്രദ്ധയോടെ വായിച്ചാലെ മനസ്സിലാകൂ പ്രകൃതി മായയാണ് എന്ന് പറയുന്നു ഒരുകാര്യം നമുക്ക് പഠിക്കണമെങ്കിൽ അതിന് ആധാരമായ വസ്തു ഏതാണ്അത് വേണമല്ലോ അപ്പോൾ അത് സത്താണ് പഠനം കഴിഞ്ഞാൽ നമുക്ക് അത് ആവശ്യമില്ല അതിനാൽ അത് അസത്തും ആകുന്നു എന്നാൽ ഇത് സത്തും അസത്തും അല്ല അവ്യക്തമാണ് സത്തും അസത്തും ഒരുമിച്ച് വരാനും സാദ്ധ്യമല്ല അതിനാൽ സദസദാത്മിയാകാനും വയ്യ മായ പരമാത്മാവിൽ നിന്ന് ഭിന്നമാണ്എന്ന് പറഞ്ഞാൽ അദ്വൈതം ശരിയാകില്ല കാരണം പരമാത്മാവും മായയും രണ്ടായല്ലോ! പരമാത്മാവിൽ നിന്ന് അഭിന്നമാണ് എന്ന് പറഞ്ഞാൽ പരമാത്മാവിൽ മായയുടെ സ്വഭാവമായകാമക്രോധാദികൾ ഉണ്ട് എന്ന് വന്നു മാത്രമല്ല പരമാത്മാവിനെ പോലെ മായയും ഒന്നും ബാധിക്കാത്തതാണ് എന്നു വന്നു അപ്പോൾ ഭിന്നവുമല്ല അഭിന്നവുമല്ല ഭിന്നവും അഭിന്നവും ഒന്നിച്ച് ചേരാൻ നിവൃത്തിയില്ലാത്തതിനാൽ ഭിന്നാഭിന്നവുമല്ല ഭിന്നാഭിന്നങ്ങൾ വിരുദ്ധങ്ങളായത് കൊണ്ട് പരമാത്മാവിന്റെ അംഗവുമല്ല അവയവവും അല്ല എന്നാൽ മായ അനാദിയാണ്താനും എന്നാൽ അവയവമില്ലാത്തതാണോ എന്ന് ചോദിച്ചാൽ അങ്ങിനെ ഉള്ളതിന് പരിണാമം സംഭവിക്കില്ലോ! ത്രിഗുണാത്മിയായ മായയുടെ കാര്യങ്ങളാണ് സമസ്ത പ്രപഞ്ചവും അപ്പോൾ മായയുടെ രൂപം എന്താണ്? ആചാര്യൻ തന്നെ പറയുന്നു നിർവചിക്കാൻകഴിയാത്തതാണെന്ന്!മഹാദ്ഭുതവും ആണെന്ന്
മനസ്സിലയില്ലെങ്കിൽ ചോദിക്കണം ഉദാഹരണങ്ങൾ കൊണ്ട് മനസ്സിലാക്കാൻശ്രമിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ