2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മീരയുടെ അടുത്ത ചോദ്യം

സാർ, കർണ്ണനെക്കുറിച്ച് സാറ് ഇട്ട പോസ്റ്റും അതിനെ എതിർത്തുകൊണ്ടുള്ള പലരുടേയും കമൻറുകളും കണ്ടു കർണ്ണൻ അധർമ്മിയാണെന്നും സാറ് തെറ്റായ രീതിയിലാണ് പറയുന്നത് എന്നുമാണ് കമൻറുകളിൽ എന്നാൽ സാറ് എന്താ ഇങ്ങിനെ ചിന്തിക്കാൻ കാരണം എന്നാരും ചോദിക്കുന്നില്ല ഞങ്ങൾക്ക് അതാണ് അറിയേണ്ടത്  ഒന്നു വിശദീകരിക്കാമോ?

ഉത്തരം ---     വിശദീകരിക്കാം മീരാ നിങ്ങൾ വിദ്യാർത്ഥികളാണ് നിങ്ങളുടെ അദ്ധ്യാപകൻ, പറഞ്ഞതനുസരിച്ച് എന്നോട് സംസാരിക്കുന്നു  കമന്റ് ചെയ്തവർ വിദ്യാർത്ഥികളല്ല അവർ മനസ്സിലാക്കിയത് ശരിയാണെന്ന് കരുതി വാദിക്കുന്നു ഇതാണ് വ്യത്യാസം   നമുക്ക് ഓരോന്നായി പരിശോധിക്കാം

1  കർണ്ണൻ  അധർമ്മത്തിന് കൂട്ടു നിന്നു എന്ന് പലരും പറയുന്നു അതിൽ നിന്ന് തന്നെ കർണ്ണൻ അധർമ്മം ചെയ്തിട്ടില്ല എന്ന് അവർ തന്നെ സമ്മതിക്കുന്നു പിന്നെ കൂട്ട് നിന്നോ എന്ന് മാത്രം പരിശോധിച്ചാൽ മതി.

2  ഒഴുക്കിൽ പെട്ട പാഞ്ചാലിയെ കർണ്ണൻ രക്ഷിച്ചിരുന്നു അന്നു മുതൽ പാഞ്ചാലിക്ക് കർണ്ണനോട് ആദരവ് തോന്നുകയും സ്വയം വര സമയത്ത് താൻ കർണ്ണനെ അപമാനിച്ചതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു പാഞ്ചാലിയുടെ പെരുമാറ്റത്തിൽ നിന്ന് കർണ്ണൻ അത് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് അങ്ങിനെയുള്ള കർണൻ വസ്ത്രാക്ഷേപ സമയത്ത് ദുശ്ശാസന നെ പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നതിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് നമ്മോടാരെങ്കിലും തെറ്റ് ചെയ്ത് അയാൾ അതിൽ പശ്ചാത്തപിക്കുന്നു എന്ന് നാം അറിഞ്ഞാൽ അയാളോട് നമുക്ക് ഇഷ്ടമല്ലേ തോന്നുക?

3: മഹാഭാരതം നിരവധിയുണ്ട്
1 പമ്പ ഭാരതം - കർണ്ണാടകയിൽ
2. ഭാരത സംഗ്രഹം - തമിഴ്
3' നന്നയ്യ ഭാരതം - തെലുങ്ക്
4. കവി രത്ന സരസ്വതീ വ്യാഖ്യാനം - ആസാമീസ്
5. സരള ദാസ് പരിഭാഷ - ഒറിയ
6. മുക് തേശ്വരവിവർത്തനം -മറാഠി
7 മലയാളം - ഗുജറാത്തി  ബംഗാളി പരിഭാഷകൾ

ഇവയുടെ എല്ലാം ആധാരം വ്യാസനിർമ്മിതമായ ജയ എന്ന ഇതിഹാസത്തിന്റെ വിശദീകരിച്ച പതിപ്പായ മഹാഭാരതവും ഇതിൽ പലതിലും കഥാസന്ദർഭം വ്യത്യസ്ഥമായിട്ടാണ് ഇതിൽ മറാഠി  ബംഗാളി ഗുജറാത്തി പരിഭാഷകൾ പ്രത്യേകം ശ്രദ്ധയമാണ്

മറാട്ടിയിലെ മുക് തേശ്വര പരിഭാഷയെ ആധാരമാക്കിയാണ് ശിവാജി സാവന്ത് മൃത്യുഞ്ജയ എന്ന നോവൽ എഴുതിയിട്ടുള്ളത് ഡോ.പി.കെ ചന്ദ്രൻ ,ഡോ.ടി.ആർ ജയശ്രീ എന്നിവർ ചേർന്ന് അതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്  കർണ്ണൻ  എന്ന പേരിൽ

ഇതിൽ യഥാർത്ഥത്തിൽ ഉള്ള കർണ പ്രതിപാദനം   ഏതിലേതാണ് എന്ന് നമുക്കെങ്ങിനെ അറിയാം വിശാലമായ മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ മലയാള വിവർത്തനത്തിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട് പാഞ്ചാലി വെള്ളത്തിൽ വീണതും കർണ്ണൻ രക്ഷിച്ചതും മുക് തേശ്വരൻ മറാഠിയിലേക്ക് വിവർത്തനം ചെയ്ത മഹാഭാരതത്തിൽ ഉള്ളതാണ്  അപ്പോൾ ഇതൊക്കെ വായിക്കാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മാത്രം ആധാരമായെടുത്താൽ എങ്ങിനെ ശരിയാകാനാണ്? വാൽമീകി രാമായണം മാത്രം പഠിച്ചാൽ വികലമായ രാമനെയാണ് നമുക്ക് കിട്ടുക അദ്ധ്യാത്മരാമായണം കൂടി പഠിച്ചാലേ നമ്മൾ ആരാധിക്കുന്ന രാമനെ കിട്ടു - ഇതിന്റെ തുടർച്ച ഇന്ന് തന്നെ ഇടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ