2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഷിജിൽ റാം പറയുന്നു എന്നെ ഗ്രൂപ്പുകളിൽ നിന്നൊഴിവാക്കണം കാരണം നിങ്ങളുടെ ആശങ്ങളുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിയില്ല  എനിക്ക് ഇത് കണ്ടപ്പോൾ. ചിരിയാണ് വന്നത് ഞാൻ പോസ്റ്റ് ചെയ്യുന്നതൊക്കെ എന്റെ ആശയങ്ങൾ ആണ് എന്നാണ് അയാൾ ധരിച്ചു വെച്ചിരിക്കുന്നത്  വായനയുടെ അഭാവം ഇവിടെ പ്രകടമാകുന്നു  ചിലർ പറയുന്നു വേദ പഠനത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ഇവിടെ മഹാഭാതം വ്യാഖ്യാനിച്ചമൃഡാനന്ദ സ്വാമികളുടെ  ഗ്രന്ഥത്തിൽ  പറയുന്നു എന്ത് പഠിച്ചാലും മഹാഭാരതം പഠിച്ചി്ലെങ്കിൽ യാതൊരു പ്രയോജനവും ഇല്ല എന്ന്

വേദത്തിലെ സനാതന ധർമ്മ വ്യവസ്ഥിതികൾ മുഴുവനും മഹാന്മാരായ ക്ഷത്രിയ രാജാക്കന്മാരുടെയും ഭഗവാന്റെയും ഋഷികളുടെയും ജീവ ചിത്രത്തിലൂടെ വ്യാസൻ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്  വേദ പഠനം അത്ര നിസ്സാര മല്ലാത്തതിനാലാണല്ലോ പുരാണ ഇതിഹാസങ്ങൾ രചിക്കപ്പെട്ടത്!

വേദപഠനം എല്ലാവർക്കും വിചാരിക്കുന്ന പോലെ എളുപ്പമല്ല സംസ്കൃതഭാഷയുടെ ആത്മാവ് തൊട്ടറിയണം സംസ്കൃതം പഠിച്ച് ഡിഗ്രി എടുത്തു എന്നത് കൊണ്ട് പുരാണ ഇതിഹാസങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയില്ല വ്യാഖ്യാനങ്ങളിലെ വൈരുദ്ധ്യം അതാണ് കാണിക്കുന്നത് ഇവിടെ ഇതിഹാസ പുരാണ രചനാ ശൈലിയും അത് വ്യാഖ്യാനിക്കേണ്ട രീതിയും മനസ്സിലായാൽ രക്ഷപ്പെട്ടു അത് മനസ്സിലാക്കാനാണ് പ്രയാസവും എത്ര ലളിതമായി വ്യാഖ്യാനിക്കപ്പെട്ടതാണെങ്കിലും അതിൽ നമ്മുടെ മനനം അത്യാവശ്യമാണ് സ്വയം ഉള്ള മനനത്തിലൂടെ മാത്രമേ എന്തും നമുക്ക് ഉൾക്കൊള്ളാനാകൂ

വേദാർത്ഥം നമ്മൾ പഠിച്ച അർത്ഥ മല്ല അശ്വം കുതിര എന്നു നമ്മൾ പഠിക്കുമ്പോൾ വേദാർത്ഥം പ്രകാശം എന്നാണ്  ഇതൊന്നും ചിന്തിക്കാതെ വേദങ്ങളെ സമീപിച്ചാൽ വലിയ ഒരജ്ഞാനിയാകാം എന്നതായിരിക്കും ഫലം  വേദം യഥാർത്ഥത്തിൽ പഠിപ്പിക്കാൻ പറ്റുന്ന ഗുരുനാഥന്മാരുടെ അഭാവം വലിയ പ്രശ്നമാണ് ഉള്ളവർക്ക് എത്ര പേരെ പഠിപ്പിക്കാൻ പറ്റും? പുരാണ ഇതിഹാസങ്ങൾ തന്നെ ശരിയാം വണ്ണം പഠിച്ചാൽ വേദാർത്ഥ ഗ്രഹണം സാദ്ധ്യമാകും അതിന് വേണ്ടിയാണ് അവ നിർമ്മിക്കപ്പെട്ടത്  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ