നാരായണീയം ദശകം 1 9. ശ്ളോകം 4 തിയ്യതി 31/8/2016
സ്തവം ജപന്തസ്തമമീ ജലാന്തരേ
ഭവന്തമാസേവിഷതായുതം സമാഃ
ഭവത്സുഖാ്സ്വാദരസാദമീഷ്വിയാൻ
ബഭൂവ കാലോ ,ധ്രുവവന്ന ശീഘ്രതാ.
അർത്ഥം
ഈ പ്രചേതസ്സുകൾ ആ രുദ്രഗീത സ്തോത്രം ജപിച്ചു കൊണ്ട് വെള്ളത്തിനുള്ളിൽ പതിനായിരം സംവത്സരം അവിടുത്തെ സേവിച്ചു തപസ്സ് ചെയ്തു ആനന്ദ സ്വരൂപനായ അവിടുത്തെ മനസ്സ് കൊണ്ട് ആസ്വദിച്ചു സുഖിക്കുന്നതിലുള്ള താത്പര്യം നിമിത്തം ഈ പ്രചേതസ്സുകൾക്ക് ഇത്ര വളരെക്കാലം കഴിഞ്ഞു പോയി ധ്രുവനെ പ്പോലെ വേഗമുണ്ടായില്ല
' ' ധ്രുവനെ സംബന്ധിച്ച് ഒരു ലക്ഷ്യമുണ്ടായിരുന്നു പിതാവിന്റെ മടിയിൽ കയറാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വേദന അതിനാൽ അതിനേക്കാൾ ഉയർന്ന സ്ഥാനം സ്വപ്നം കണ്ടാണ് തപസ്സ് തുടങ്ങിയത് എന്നാൽ പ്രചേതസ്സുകൾക്ക് അത്തരം ആഗ്രഹങ്ങൾ ഒന്നും ഇല്ല ഭഗവൽ സ്വരുപം മനസ്സിൽ കണ്ട് അങ്ങിനെ ഇരിക്കുന്നതാണ് അവർക്ക് ആനന്ദം ആ ആനന്ദം ഭഗവാൻ അനുവദിച്ചതു കൊണ്ടാണ് പതിനായിരം സംവത്സരം തപസ്സ് ചെയ്യാൻ അവർക്ക് കഴിഞ്ഞത്
5
തപോഭിരേഷാമതിമാത്രവർദ്ധിഭിഃ
സ യജ്ഞഹിംസാനിരതോ/പി പാവിതഃ
പിതാപി തേഷാം ഗൃഹയാതനാരദ-
പ്രദർശിതാത്മാ ഭവതാത്മതാം യയൗ.
അർത്ഥം
ഈ പ്രചേതസ്സുകളുടെ ഏറ്റവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന തപസ്സുകളാൽ യാഗങ്ങളിൽ മൃഗ ഹിംസ ചെയ്യുന്നതിൽ തത്പരനായിരുന്നുവെങ്കിലും ആ പ്രാചീന ബർഹിസ്സ് കൂടിയും പരിശുദ്ധനാക്കപ്പെട്ടു ഗൃഹത്തിൽ വന്നു ചേർന്ന നാരദമഹർഷി ആത്മതത്വം ഉപദേശിച്ചു കൊടുത്തതിന്റെ ഫലമായി പ്രാചീന ബർഹിസ്സ് അവിടുത്തെ സാ രൂപ്യം പ്രാപിക്കുകയും ചെയ്തു
''ഇവിടെ പ്രചേതസ്സുകൾ തപസ്സ് ചെയ്യുക വഴി പിതാവായ പ്രാചീന ബർഹിസ്സ് മൃഗങ്ങളെ യാഗത്തിൽ വധിച്ച പാപം ഉണ്ടായിട്ടുപോലും നാരദമഹർഷിയുടെ തത്വോപദേശം കേട്ടതിന് ശേഷം വിഷ്ണു സാരു പ്യം നേടി ഇതാണ് പുത്രർ പിതാവിനെ രക്ഷിച്ചവർ സത്യത്തിൽ തപസ്സിലൂടെ പുത്രധർമ്മം അനുഷ്ഠിക്കുക കൂടിയാണ് അവർ ചെയ്തത്
6
കൃപാ ബലേ നൈവ പുര: പ്രചേതസാം
പ്രകാശമാഗാ: പരാഗേന്ദ്ര വാഹന:
വിരാജിചക്രാദിവരായുധാംശുഭിർ -
ഭൂജാഭി രഷ്ടാഭിരുദഞ്ചിത ദ്യുതി:
... അർത്ഥം
കാരുണ്യത്തിന്റെ ശക്തിയാൽത്തന്നെ പ്രചേതസ്സുകളുടെ മുമ്പിൽ ഗരുഡാരൂഢനായിട്ട് ചക്രം മുതലായ ആയുധങ്ങളുടെ രശ്മികൾ പ്രകാശിച്ചു കൊണ്ടിരിക്കുന്ന എട്ട് കൈകളെക്കൊണ്ട് വർദ്ധിച്ച ശോഭയോട് കൂടി നിന്തിരുവടി പ്രത്യക്ഷനായി
വിഷ്ണു സങ്കല്ലത്തിൽ 4 കൈകളാണ് പക്ഷെ ഇവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് 8 കൈകളോട് കൂടിയാണ് എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ