2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിവേക ചൂഡാമണി ശ്ളോകം 103 തിയ്യതി1/8/2016

അന്ധത്വമന്ദത്വ പടുത്വധർമ്മാഃ
സൗഗുണ്യവൈഗുണ്യവശാദ്ധിചക്ഷുഷഃ
ബാധിര്യ മൂകത്വമുഖാസ്തഥൈവ
ശ്രോത്രാദിധർമ്മാ ന തു വേത്തുരാത്മനഃ
        അർത്ഥം
കണ്ണിന്റെ ഗുണ ദോഷങ്ങൾ അനുസരിച്ചിരിക്കും കാഴ്ചയുടെ ഗതി മന്ദത  അന്ധത എന്നിവ അതേ പോലെ ബധിരത ,മൂകത മുതലായവ ചെവി നാക്ക് എന്നിവയുടെ ധർമ്മമാണ് അതൊരിക്കലും ആത്മാവിന്റെ ധർമ്മങ്ങളല്ല ---പക്ഷേ ഇതിനൊക്കെ ആത്മാവിന്റെ സാന്നിദ്ധ്യം വേണമെന്ന് സത്യം   ഞാൻ അന്ധനാണ് ബധിരനാണ് എന്നൊക്കെ പറയുമ്പോൾ ഞാൻ എന്നാൽ ബ്രഹ്മവും ആണ് അപ്പോൾ ഇതെങ്ങിനെ ശരിയാകും എന്ന് സംശയമുണ്ടാകും എന്നാൽ ഞാൻ ബധിരനാണ് എന്ന് പറയുമ്പോൾ ശരീരത്തിന്റെ വൈകല്യങ്ങളോട് കൂടിയ ജീവാത്മാവ് എന്നാണർത്ഥം
104
ഉച്ഛ്വാസനിഃശ്വാസവിജൃംഭണക്ഷുത് -
പ്രസ്പന്ദനാദ്യുത്ക്രമണാദികാഃക്രിയാഃ
പ്രാണാദി കർമ്മാണി വദന്തി തജ്ജ്ഞാഃ
പ്രാണസ്യ ധർമ്മാവശനാപിപാസേ
       അർത്ഥം
ഉള്ളിലേക്ക് ശ്വാസം വലിക്കുക ,പുറത്തേക്ക് വിടുക ,കോട്ടുവയ ഇടൽ തുമ്മൽ ,ഇളകൽ ശരീരം വിട്ടു പോകൽ മുതലായ ക്രിയകൾ പ്രാണാദികളുടെ കർമ്മങ്ങളാണ് എന്ന് അതിനെ കൂറിച്ച് അറിവുള്ളവർ പറയുന്നു അത് പോലെത്തന്നെ വിശപ്പും ദാഹവും പ്രാണധർമ്മങ്ങളാകുന്നു   ഇതൊന്നും ആത്മാവിന്റെ ധർമ്മങ്ങളല്ല  ഉറക്കത്തിൽ പ്രാണനിൽ അഭിമാനം ഇല്ലാത്തതിനാൽ വിശപ്പും ദാഹവും ബാധിക്കുന്നില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ