2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

വിവേകചൂഡാമണി ശ്ളോകം 114 തിയ്യതി 13/8/2016

കാമഃക്രോധോ ലോഭദംഭാഭ്യസൂയാ-
ഹംകാരേർഷ്യാമത്സരാദ്യാസ്തു ഘോരാഃ
ധർമ്മാ ഏതേ രാജസാഃപുംപ്രവൃർത്തിർ-
യസ്മാദേതത് തദ്രജോ ബന്ധഹേതുഃ
         അർത്ഥം
വിഷയേച്ഛ ,കോപം ,ലോഭം ,ദംഭം ,അഭ്യസൂയ ,അഹംകാരം ,ഈർഷ്യ ,മത്സരം , മുതലായ ഘോരധർമ്മങ്ങൾ രാജസധർമ്മങ്ങളാകുന്നു ഇവ മനുഷ്യനെ പ്രവൃത്തിയിൽ ഏർപ്പെടുത്തുന്നു അതിനാൽ രജോഗുണം ബന്ധഹേതുവാകുന്നു

ഭഗവദ് ഗീത പതിനാലാം അദ്ധ്യായം ഇപ്പോൾ ഇട്ടുകൊണ്ടിരിക്കുന്ന പോസ്റ്റും വിവേക ചൂഡാമണിയിലെ ഇപ്പോൾ ഇട്ടുകൊണ്ടിരിക്കുന്ന പോസ്റ്റും വിഷയം ഒന്നാണെന്ന് ഓർക്കുക രണ്ടും വിയിച്ചാൽ ത്രിഗുണങ്ങളെ പറ്റി ശരിക്കും മനസ്സിലാകും
115
ഏഷാവൃതിർനാമ തമോഗുണസ്യ
ശക്തിർയയാ വസ്ത്വവഭാസതേ/ന്യഥാ
സൈഷാ നിദാനം പുരുഷസ്യ സംസൃതേർ-
വിക്ഷേപശക്തേഃപ്രസരസ്യ ഹേതുഃ
             അർത്ഥം
വസ്തുവിന്റെ യഥാർത്ഥ സ്വരൂപം മറച്ച് മറ്റൊരു തരത്തിൽ പ്രകാശിപ്പിക്കാനുള്ള തമോഗുണത്തിന്റെ കഴിവിനെയാണ് ആവരണ ശക്തി എന്ന് പറയുന്നത് പുരുഷന് സംസാരമുണ്ടാകാനുള്ള ആദി കാരണം ഇതാകുന്നു വിക്ഷേപ ശക്തി പുറപ്പെടുന്നതും ഇതിൽ നിന്നാകുന്നു ഇവിടെ വിക്ഷേപ ശക്തി എന്നാൽ പ്രകടന ശക്തി എന്നർത്ഥം അതായത് നമ്മൾ ചെയ്യുന്ന കർമ്മങ്ങളെ വിക്ഷേപ ശക്തി എന്നു പറയുന്നു ഇത് ഉണ്ടാക്കുന്നത് അവ രണശക്തിയിൽ നിന്നാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ