നാരായണീയം ദശകം 18 ശ്ളോകം 3 തിയ്യതി 5/8/2016
സമ്പ്രാപ്തേ ഹിതകഥനായ താപസൗഘേ
മത്തോ/ന്യോ ഭുവനപതിർനകശ്ചനേതി
ത്വന്നിന്ദാവചനപരോ മുനീശ്വരൈസ്തൈഃ
ശാപാഗ്നൗ ശലഭദശാമനായി വേനഃ
അർത്ഥം
മഹർഷിമാർ യോഗം കൂടി ഹിതം പറയുവാനായി ചെന്നപ്പോൾ ഞാനല്ലാതെ വേറെ ഒരു ലോകനാഥൻ ഇല്ല എന്ന് നിന്തിരുവടിയെ നിന്ദിച്ച് പറയുന്ന വേനൻ ആ തപസ്വികളാൽ തങ്ങളുടെ ശാപത്തീയ്യിൽ പാറ്റയാക്കി ത്തീർക്കപ്പെട്ടു
4
തന്നാശാത് ഖലജനഭീരുകൈർമുനീന്ദ്രൈ-
സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ
ത്യക്താഘേ പരിമഥിതാ ദഥോരുദണ്ഡാദ്
ദോർദണ്ഡേ പരിമഥിതേ ത്വമാവിരാസിഃ
അർത്ഥം
ബലവാനായ വേനൻമരിച്ചപ്പോൾ ദുഷ്ടന്മാരെ ഭയപ്പെടുന്ന മഹർഷിമാർ അമ്മയായ സുനീഥ നശിക്കാതെ സൂക്ഷിച്ചു പോന്ന വേനശരീരത്തിൽ ആദ്യം ഊരു കടഞ്ഞ് നിഷാദ രൂപമായ കൽമഷം നീക്കിയിട്ട് പിന്നീട് കടഞ്ഞതായ ഭുജത്തിൽ നിന്ന് നിന്തിരുവടി ആവിർഭവിച്ചു
5
വിഖ്യാതഃപൃഥുരിതി താപസോപദിഷ്ടൈഃ
സൂതാദ്യൈഃപരിണുതഭാവിഭൂരിവീര്യഃ
വേനാർത്ത്യാ കബളിതസമ്പദം ധരിത്രീ-
മാക്രാന്താം നിജധനുഷാസമാമകാർഷിഃ
അർത്ഥം
പൃഥു എന്ന വിശ്രുതനായ നിന്തിരുവടി താപസന്മാർ ഉപദേശിച്ചതനുസരിച്ച് സൂതാദികളാൽ ഭാവിയിൽ മഹാപരാക്രമശാലിയാകുമെന്ന് പാടിപപുകഴ്ത്തപ്പെട്ടവനായിട്ട് വേനന്റെ പീഡകളാൽ സമ്പത്തെല്ലാം ഉള്ളിലേക്ക് വലിച്ചു കളഞ്ഞ ഭൂമിയെ പരാക്രമം കൊണ്ട് നിലക്ക് നിർത്തി , വില്ലിന്റെ അറ്റം കൊണ്ട് നിരപ്പാക്കി
വിശദീകരണം
ഇവിടെ പരാക്രമം എന്ന് പറഞ്ഞാൽ പരമായ അതായത് അന്യമായ അക്രമം ഉശിരുള്ള പ്രകടനം എന്നർത്ഥം രാജാവ് ക്ഷത്രിയനാണ് കൃഷി രാജാവിനെ സംബന്ധിച്ച് അന്യമാണ് കാരണം കൃഷി വൈശ്യധർമ്മമാണ് അങ്ങിനെ തനിക്ക് അന്മായ കൃഷിതന്റെ ആയുധമായ കലപ്പ ഉപയോഗിച്ച് ഭൂമിയെ ഇളക്കി മറിച്ച് നിരപ്പാക്കി എന്ന് സാരം ഓരോ അവതാരവും കൈക്കൊണ്ട ആയുധങ്ങൾ ഒക്കെ മഹാവിഷ്ണുവിന്റെ ആയുധങ്ങൾ ആണ് ബലരാമന്റെ ആയുധം കലപ്പയാകാൻ കാരണം അത് വിഷ്ണുവിന്റെ ആയുധം ആയത് കൊണ്ടു കൂടിയാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ