2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ശ്രീമദ് ഭാഗവതം 85-ആം ദിവസം അദ്ധ്യായം  4 ആത്മദേവന് പാമോചനം തിയ്യതി-2/8/2016
ശ്ളോകം  12
സത്യേന ഹീനാഃ പിതൃമാതൃദൂഷകാ-
സ്തൃഷ്ണാകുലാശ്ചാശ്രമധർമ്മവർജ്ജിതാഃ
യേ ദാംഭികാ മത്സരിണോ/പി ഹിംസകാഃ
സപ്താഹ യജ്ഞേന കലൗ പുനന്തി തേ
     അർത്ഥം
സത്യം കൈവെടിഞ്ഞ വർ മാതാപിതാക്കളെ ദുഷിക്കുന്നവർ ' ദുർമ്മോഹികൾ  ആശ്രമധർമ്മം വെടിഞ്ഞ വർ ദംഭം  മത്സര്യം ഹിംസ ഇത്യാദികളിൽ ദുഷിച്ചവർ എന്നിവരെല്ലാം കലികാലത്ത് സപ്താഹ ശ്രവണ ത്താൽ പരിശുദ്ധരായിത്തീരും
13
പഞ്ചോഗ്രപാ പാശ് ഛല ഛദ്മ കാ രി ണ :
ക്രുരാ: പിശാചാ ഇവ നിർദ്ദയാശ്ച യേ
ബ്രഹ്മസ്വപുഷ്ടാ വ്യഭിചാര കാ രി ണ :
സപ്താഹ യജ്ഞേന കലൗ പുനന്തി തേ
        അർത്ഥം
ബ്രഹ്മ ഹത്യാദി പഞ്ച മഹാപാപങ്ങൾ ചെയ്തവർ ,ചതിയും കളവും ശീലമാക്കിയവർ ,ക്രൂരന്മാർ ,പിശാചുക്കളെ പോലെ നിർദ്ദയന്മാർ ബ്രഹ്മ ജ്ഞാനികളൂടെ ധനം മോഷ്ടിക്കുന്നവർ വ്യഭിചാരം തൊഴിലാക്കിയവർ ,ഇവരെല്ലാം കലികാലത്ത്  സപ്താഹ ശ്രവണത്താൽ പരിശുദ്ധരാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ