2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ശ്രീമദ് ഭാഗവതം 86-ആം  ദിവസം തിയ്യതി 6//2016 അദ്ധ്യായം 4 ആത്മദേവന് മോചനം

14
കായേന വാചാമനസാപി പാതകം
 നിത്യം പ്രകുർവന്തി ശഠാ ഹഠേന യേ
പരസ്വപുഷ്ടാമലിനാ ദുരാശയാഃ
സപ്താഹ യജ്ഞേന കലൗ പുനന്തി തേ
       അർത്ഥം ശരീരം വാക്ക് മനസ്സ് എന്നിവ കൊണ്ട് എന്നും പാപം ചെയ്യുന്നവർ ശഠന്മാർ അന്യരുടെ ദ്രവ്യം കൊണ്ട് ജീവിക്കുന്നവർ മലിനമായ മനസ്സുള്ളവർ ദുഷ്ട വിചാരത്തോട് കൂടിയവർ ഇവരെല്ലാം തന്നെ സപ്താഹ ശ്രവണത്താൽ കലികാലത്ത് പരിശുദ്ധരായിത്തീരുന്നു
15
അത്ര തേകീർത്തയിഷ്യാമ ഇതിഹിസം പുരാതനം
യസ്യ ശ്രവണമാത്രേണ പാപഹാനിഃ പ്രജായതേ
         അർത്ഥം
ഈ സന്ദർഭത്തിൽ ഞാൻ അങ്ങയെ ഒരൂ പഴയ ഇതിഹാസം പറഞ്ഞു കേൾപ്പിക്കാം അത് കേട്ടാൽ മാത്ര മതി പാപം നശിക്കും
        ആരെല്ലാമാണ് സപ്താഹശ്രവണത്താൽ പാപരഹിതരായി തീരുന്നത്?എന്ന നാരദമഹർഷിയുടെ ചോദ്യത്തിന് സനകാദികൾ മറുപടി പറയുന്നതാണ് ഇതൊക്കെ അവർ പുരാതനമായ ഒരു കഥ പറയാൻ ആരംഭിക്കുന്നു
16
തുംഗഭദ്രാതടേ പൂർവമഭൂത് പത്തനമുത്തമം
യത്ര വർണ്ണാഃ സ്വധർമ്മേണ സത്യസത്കർമ്മതത്പരാഃ
           അർത്ഥം
തുംഗഭദ്രാ നദിയുടെ തീരത്ത് ഒരു വിശേഷപ്പെട്ട ഗ്രാമമുണ്ടായിരുന്നു അവിടെ ജീവിച്ചിരുന്ന എല്ലാ ജനങ്ങളും സ്വധർമ്മം അനുഷ്ടിച്ച് സത്യസത്കർമ്മതൽപ്പരരായി കഴിഞ്ഞു
17
ആത്മദേവഃ പുരേ തസ്മിൻ സർവ്വവേദ വിശിരദഃ
ശ്രൗതസ്മാർത്തേഷു നിഷ്ണാതോ ദ്വിതീയ ഇവ ഭാസ്കരഃ
          അർത്ഥം
അവിടെ ആത്മ ദേവനെന്ന് പേരായി ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു വേദവേദാംഗങ്ങളിലും ശ്രൗതസ്മാർത്ത കർമ്മങ്ങളിലും രണ്ടാം സൂര്യനെപ്പോലെ അതി വിജ്ഞാനിയായിരുന്നു
18
ഭിക്ഷുകോ വിത്തവാംല്ലോകേ തത്പ്രിയാ ധുന്ധുലീസ്മൃത്വാ
സ്വവാക്യസ്ഥാപികാ നിത്യം സുന്ദരീ സുകൂലോദ്ഭവാ
    അർത്ഥം
 എളിയ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത് അതിനാൽ ഭിക്ഷുവിന് തുല്യമായിരുന്നു അദ്ദേഹത്തിന്റെ പത്നിയുടെ പേര് ധൂന്ധു ലി എന്നായിരുന്നു നല്ല കുലത്തിൽ പിറന്ന വളൂം, താൻ പറയുന്നത് എല്ലാവരും അംഗീകരിക്കണമെന്ന് ശഠിക്കുന്നവളും സുന്ദരിയുമായിരുന്നു അവൾ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ