വിവേകചൂഡാമണി ശ്ളോകം 112 തി്യതി 11/8/2016
ശുദ്ധാദ്വയബ്രഹ്മവിബോധനാശ്യാ
സർപ്പഭ്രമോ രജ്ജവിവേകതോ യഥാ
രജസ്തമഃസത്വമിതി പ്രസിദ്ധാ
ഗുണാസ്തദീയാഃ പ്രഥിതൈഃ സ്വകാരൈ്യഃ
അർത്ഥം
കയറ് കണ്ടിട്ടുണ്ടായ പാമ്പെന്ന തെറ്റിദ്ധാരണ കയറ് തന്നെ പാമ്പല്ല എന്നബോധം കൊണ്ട് നശിക്കും പോലെ നിർഗ്ഗുണവും അദ്വയവുമായ ബ്രഹ്മത്തിന്റ അഭേദനയുള്ള സാക്ഷാത് കാരം കൊണ്ട് മായ നശിപ്പിക്കാവുന്നതാകുന്നു സത്വ ഗുണം രജോഗുണം തമോഗുണം എന്നിവ മായയടെതാകുന്നു പ്രസിദ്ധങ്ങളായ ഗുണകാര്യങ്ങളിൽ നിന്നാണ് ഈ ഗുണങ്ങൾ പ്രസിദ്ധങ്ങളായി തീർന്നിരിക്കുന്നത്
വിശദീകരണം
രാത്രിയിൽ കയറ് കണ്ട് പാമ്പ് ആണ് എന്ന് കരുതി ചിലപ്പോൾ നാം ഭയപ്പെടാറുണ്ട് വെളിച്ചം കൊണ്ട് വന്ന് നോക്കുമ്പോൾ അത് കയറാണ് എന്ന് ബോധ്യപ്പെടുമ്പോൾ പാമ്പ് എന്ന ചിന്ത മാറിപ്പോകുന്നു അത് പോലെ ഞാൻ നീ എന്റെത് നിന്റെത് എന്നിങ്ങനെയുള്ള ഭേദ ചിന്ത എന്താണ് ബ്രഹ്മം എന്ന് മനസ്സിലാക്കുമ്പോൾ ഇല്ലാതാകുന്നു
113
വിക്ഷേപശക്തീ രജസഃ ക്രിയാത്മികാ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ
രാഗാദയോ/സ്യാഃ പ്രഭവന്തി നിത്യം
ദുഃഖാദയോ യേ മനസോ വികാരാഃ
അർത്ഥം
രജോഗുണത്തിന്റെ കാര്യരൂപമായിട്ട് വിക്ഷേപ ശക്തി എന്നൊരു ശക്തിയുണ്ട് ആ വിക്ഷേപ ശക്തിയിൽ നിന്നാണ് അനാദി കാലമായി നില നിന്നു വരുന്ന സംസാര ഹേതുഭൂതമായ പ്രവൃത്തി ഉത്ഭവിച്ചിരിക്കുന്നത് രാഗാദികളും മനസ്സിന്റെ വികാരങ്ങളായ ദുഃഖാദികളും നിരന്തരം ഈ വിക്ഷേപ ശക്തിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു
വിശദീകരണം
ജ്ഞാനശക്തി വിക്ഷേപ ശക്തി ആവരണ ശക്തി എന്നിങ്ങനെ മായക്ക് 3 ശക്തികളുണ്ട് ജ്ഞാനശക്തി മോക്ഷ ഹേതുവും മറ്റു രണ്ടും ബന്ധ ഹേതുക്കളുമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ