2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ചോദ്യം ----3 മീര ചോദിക്കുന്നു

സാർ പാഞ്ചാലിക്ക് 5 ഭർത്താകാകൻമാർ ഉണ്ട് എന്നും അവർക്ക് പാഞ്ചാലിയിൽ മക്കൾ ജനിച്ചു എന്നും മഹാഭാരതത്തിൽ പറയുന്നു മക്കളുടെ പേരും പറയുന്നു  ഇതിനെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്?

ഉത്തരം

ധർമ്മ വിരുദ്ധമായ കാര്യങ്ങൾ എവിടെ കണ്ടാലും അത് തള്ളിക്കളയണം എന്ന് വ്യാസൻ തന്നെ പറഞ്ഞിട്ടുണ്ട്  അപ്പോൾ  ആദ്യം നമുക്ക് തത്ത്വ ചിന്താപരമായി ഇതിനെ വ്യാഖ്യാനിക്കാം പിന്നെ കഥയുടെ ഔചിത്യത്തിലേക്ക് കടക്കാം

1. ആരാണ് പാഞ്ചാലി?  അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവ്
2. എന്താണ് 5 ഗുണങ്ങൾ? ധർമ്മം  ശക്തി  വീര്യം  ദീർഘവീക്ഷണം നിഷ്കളങ്ക സൗന്ദര്യം  ഇവ ഒരു ജീവാത്മാവിന് അത്യാവശ്യമാണ്

3. ആരാണ് ജീവാത്മാവ് എന്ന പാഞ്ചാലിയുടെ ഭർത്താക്കൻമാർ?
          പഞ്ചേന്ദ്രിയങ്ങൾ
4. അവരുടെ മക്കൾ ആരെല്ലാം?

1 കണ്ണ് എന്ന ഭർത്താവിന് പാഞ്ചാലി എന്ന ജീവാത്മാവിൽ ----ദർശനം ജനിച്ചൂ
2. മൂക്ക് എന്ന ഭർത്താവിന്    ഘ്രാണം ജനിച്ചു
3. ചെവി എന്ന ഭർത്താവിന്    ശ്രവണം ജനിച്ചു
4. നാക്ക് എന്ന ഭർത്താവിന്    രസനം ജനിച്ചു
5. ത്വക്ക് എന്ന ഭർത്താവിന്      സ്പർശനം ജനിച്ചു

5-----ജീവാത്മാവായ പാഞ്ചാലി സ്വയം വര സമയത്ത് ആരെയാണ്  അപമാനിച്ചത്?
      സൂതപുത്രനെ
6. ആരാണ് സൂതൻ?
      കഠോപനിഷത്ത് പ്രകാരം  ശരീരം രഥവും സൂതൻ (തേർതെളിക്കുന്നവൻ ) ബുദ്ധിയുമാകുന്നു

7. അപ്പോൾ ബുദ്ധിയായ സൂതന്റെ പുത്രൻ ആരാണ്?
              ബുദ്ധിയെ പും നരകത്തിൽ നിന്നും രക്ഷിക്കുന്ന പുത്രൻ ജ്ഞാനമാണ്
8. ജീവാത്മാവായ പാഞ്ചാലി സൂതപുത്രനായ ജ്ഞാനത്തെ സ്വീകരിക്കില്ല എന്ന് പറഞ്ഞപ്പോൾ ജ്ഞാനമാകുന്ന സൂതപുത്രൻ എങ്ങോട്ടാണ് പോയത്?
9. സത്തായ ജ്ഞാനം ഭക്തന്മാരുടെ ഹൃദയത്തിലേക്കും അസത്തായ ജ്ഞാനം കൗരവരിലേക്കും
10. ആരാണ് കൗരവർ?     കലിയും സഹോദരങ്ങളും കലിയുടെ അവതാരമാണ് ദുര്യോധനൻ
11. കൗരവരിൽ സൂതപുത്രൻ എപ്രകാരമാണ് വർത്തിച്ചത്?
          തമോഗുണത്തോടെ    അജ്ഞാനഭാവത്തിൽ
12. എവിടെയാണ് കുരുക്ഷേത്രം?
         ജീവാത്മാവ് ഇരിക്കുന്നിടം  അതായത് നമ്മുടെ അന്തരംഗം
13. ഇതിൽ പാണ്ഡവർ ആരെല്ലാം?
         സത് ചിന്തകൾ പാണ്ഡവരും ദുഷ്ചിന്തകൾ കൗരവരും
14. സത് ചിന്തകളെ ജയിപ്പിക്കുന്ന താരാണ്?
                 ശരീരമാകുന്ന രഥത്തെ നയിക്കു

ന്ന ബുദ്ധി അത് ഇവിടെ കൃഷ്ണൻ പ്രതിനിധീകരിക്കുന്നു
15. ജീവാത്മാവ് എന്ന പിഞ്ചാലിയുടെ മക്കളായ പഞ്ച തന്മാത്രകളെ വധിച്ചതാരാണാ?
            കാമം  ക്രോധം  സ്വാർത്ഥത. അജ്ഞാനം മദം  മാത്സര്യം എന്നിവയുടെ സംഘാതമായ അശ്വത്ഥാമാവ്

16. അപ്പോൾ എന്താണ് സംഭവിക്കുക?
        മക്കളിലെ സത്വഗുണങ്ങൾ നഷ്ടപ്പെട്ടു പിന്നെ ജീവാത്മാവ്  നല്ലത് കാണില്ല കേൾക്കില്ല ശ്വസിക്കില്ല. തോടില്ല രുചിക്കില്ല അസത്തായത് മാത്രമേ സ്വീകരിക്കൂ    
   
         ഇനി മേൽ പറഞ്ഞ വയെ ഓർഡർ ആയി പറയാം

ഋഷിമാർ നമ്മെ ഉപദേശിക്കുന്നു
       അഞ്ചു ഗുണങ്ങളോട് കൂടിയ ജീവാത്മാവിനെ ഇന്ദ്രിയങ്ങൾ ആണ് പാണിഗ്രഹണം ചെയ്യുന്നത് അത് കൊണ്ടാണ് പഞ്ച തന്മാത്രകളെ പിടിച്ചെടുക്കാൻ കഴിയുന്നത് ജ്ഞാനത്തെ നമ്മൾ ഒരിക്കലും അപമാനിക്കരുത് അങ്ങിനെ വന്നാൽ ജ്ഞാനം നമ്മളിൽ നിന്ന് അകന്ന് പോകുകയും തമോഗുണം നമ്മളിൽ വ്യിപിക്കുകയും ചെയ്യും ആ സമയത്ത് ഋഷികേശന്റെ ആയുധമെടുക്കാത്ത അവസ്ഥമാത്രം മതി വിജയിക്കാൻ (കൃഷ്ണനിൽ നിന്ന് ആയുധമെടുക്കാതെയുള്ള സഹായത്തെ കുറിക്കുന്നു)
പക്ഷെ ജ്ഞാനം കൃഷ്ണൻ കൂടെയുള്ളപ്പോൾ ബന്ധു ആണെന്നറിയണം    അതാണ് ജ്ഞാനത്തിന്റെ പ്രതീകമായ കർണ്ണൻ ബന്ധുവാണ് എന്നറിഞ്ഞത്   ----

     മീരാ  മഹാഭാരതം മുഴുവനും ഇതേ പോലെ വ്യാഖ്യാനിക്കാം ഈ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്  മനസ്സിലാകുന്നത് വരെ വിവിധ ഭാവത്തിൽ ഇതേ തത്വം തന്നെ പറയാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ