2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിവേക ചൂഡാമണി  ശ്ളോകം -105 ,തീയ്യതി-2/8/2016

അന്തഃകരണമേതേഷു പക്ഷുരാദിഷു വർഷ്മണി
അഹമിത്യഭിമാനേന തിഷ്ഠത്യാഭാസതേജസാ.
           അർത്ഥം
അന്തഃകരണം കണ്ണ് മുതലായവയിലും ശരീരത്തിലും ചിത് പ്രതിഫലന തേജസ്സ് കൊണ്ട് ഞാൻ ഞാൻ എന്നഭിമാനിച്ചു വർത്തിക്കുന്നു
      വിശദീകരണം
താല്പര്യമുള്ള വസ്തുക്കളെ സ്മരിക്കുന്നത് കൊണ്ട് അന്തഃകരണത്തെ ചിത്ത് എന്ന് പറയുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ!ആചിത്തിന്റെ പ്രതിഫലനം കൊണ്ട് അന്തഃകരണം ഞാൻ ,എന്റെ എന്നൊക്കെ അഭിമാനിച്ചു പ്രവർത്തീക്കുന്നു എന്ന് സാരം
106
അഹംകാരഃ സ വിജ്ഞേയഃ കർത്താ ഭോക്താഭിമാന്യയം
സത്ത്വാദി ഗുണയോഗേനാവസ്ഥാത്രിതയമശ്നുതേ.
     അർത്ഥം
കണ്ണ് മുതലായ ഇന്ദ്രിയങ്ങളിലും ശരീരത്തിലും ഞാനെന്നഭിമാനിക്കുന്ന ,ചിത്തിന്റെ പ്രതിബിംബാവസ്ഥയോട് കൂടിയ അന്തഃകരണം തന്നെയാണ് അഹം കാര്യ എന്ന് അറിഞ്ഞാലും ഇവൻ തന്നെയാണ് കർത്താവെന്നും ഭോക്താവെന്നും അഭിമാനിക്കുന്നതും സത്വഗുണം ,രജോഗുണം ,തമോഗുണം എന്നീ ഗൂണത്രയത്തിന്റെ സംയോഗം മൂലം ഇവൻ അവസ്ഥാ ത്രയത്തെ പ്രാപിക്കുന്നു
     വിശദീകരണം
ഞാനാണത് ചെയ്തത് എന്നു പറയുമ്പോൾ രജോഗുണമാകുന്നു ഞാൻ ഉണ്ടായത് കൊണ്ടാണ് അത് ഭംഗിയായി കലാശിച്ചത് എന്ന് പറയുമ്പോൾ തമോഗുണം ആകുന്നു ഈശ്വരേച്ഛഇല്ലാതെ ഒന്നും ഇവിടെ നടക്കില്ല എന്നിരിക്കെ ഒരാൾ ഞാനുണ്ടായത് കൊണ്ടാ അത് ഭംഗിയായി നടന്നത് എന്ന് പറയുന്നത് വിവരക്കേടായതിനാൽ തമോഗുണം എന്നാൽ തന്റെ കർമ്മം ഭംഗിയായി നടത്തി ഒന്നും പറയാതെ ആത്മ സംതൃപ്തിയോടെ ഇരിക്കുന്നവൻ ശത്വഗുണ പ്രധാനനാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ