2016, മാർച്ച് 6, ഞായറാഴ്‌ച

ഭഗവദ് ഗീതാ വ0നം -283 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം - 16

ചതുർവിധാ ഭജന്തേമാം ജനാ: സുകൃതി നോfർജ്ജൂനാ
ആർത്തോ ജിജ്ഞാസുരർത്ഥാർത്ഥീ ജ്ഞാനീ ച ഭാരതർഷഭ

അർത്ഥം      ഭരത ശ്രേഷ്ടനായ ഹേ Iഅർജു നാ ആർത്തൻ ജിജ്ഞാസു അർത്ഥാർത്ഥി ജ്ഞാ നി എന്നിങ്ങനെ നാലുതരത്തിലുള്ള പുണ്യാത്മാക്കൾ എന്നെ ഭജിക്കുന്നു
വിശദീകരണം
ഭഗവാൻ പറയുന്നു. എന്നെ ഭജിക്കുന്നവർ 4 തരത്തിലുള്ള ഭക്തൻമാർ ആണ്..
1. ആർത്തൻ മാർ--- ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും സമാധാനവും സംതൃപ്തിയും കിട്ടാതെ വിഷമിക്കുന്നവർ ആശ്വാസത്തിനായി എന്നെ ഭജിക്കുന്നു
2    ജിജ്ഞാസുക്കൾ    പരമാത്മതത്വം എന്തെന്നറിയുവാൻ ആഗ്രഹിക്കുന്നവർ എന്നെ ഭജിക്കുന്നു
3:  അർത്ഥാർത്ഥികൾ ---   ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ wനം മറ്റു സമ്പാദ്യങ്ങൾ ആവശ്യമാണ് ഈശ്വര കടാക്ഷം ഇല്ലാതെ ഇവയൊന്നും നേടാനും സാദ്ധ്യമല്ല അതിനാൽ അങ്ങിനെയുള്ളവർ എന്നെ ഭജിക്കുന്നു
4 :- - ജ്ഞാനികൾ --   ഇത്തരക്കാർ വളരെ കുറവായിരിക്കും അവർ ഭഗവാനെ ഭജിക്കുന്നത് ഒന്നും നേടാനല്ല. അവർ ഒന്നും ആവശ്യപ്പെടുന്നും ഇല്ല ഒന്നും പ്രതിഫലമായി പ്രതീക്ഷിക്കുന്നും ഇല്ല അവിടെ പ്രാത്ഥാന ഒന്ന് മാത്രം - ഭഗവാനേ അങ്ങയിൽ നിന്ന് ഭിന്ന നാണ് ഞാൻ എന്ന തോന്നൽ ഉണ്ടാകരുതേ! എന്നെ സ്വീകരിക്കൂ ഞാൻ അങ്ങയിൽ ലയിക്കട്ടെ! ഇങ്ങിനെ എന്നെ ഭജിക്കുന്നവർ 4 തരക്കാരാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ