2016, മാർച്ച് 25, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം 296 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം 7 Date 25/3/2016

തസ്മാത് സർവ്വേ ഷൂ കാലേ ഷുമാ മനുസ്മരയുദ്ധ്യ ച
മയ്യർപ്പിത മനോബുദ്ധി: മാമേ വൈഷ്യസ്യ സംശയ:
                    അർത്ഥം
അതിനാൽ എല്ലാ സമയവും എന്നെ സ്മരിക്കൂ യുദ്ധവും ചെയ്തോളൂ' എന്നിൽ മനസ്സും ബുദ്ധിയും അർപ്പിച്ചാൽ എന്നെത്തന്നെ നീ പ്രാപിക്കും സംശയം വേണ്ടാ
8
അഭ്യാസ യോഗയുക്തേന ചേതസാ നാ ന്യഗാമി നാ
പരമം പുരുഷം ദിവ്യം യാതി പാർത്ഥാനു ചിന്തയൻ
                            അർത്ഥം
ഹേ അർജ്ജു നാ! നിരന്തര പരിശീലന ഫലമായി ഏകാഗ്രമായ ;അന്യ വിഷയങ്ങളിലേക്ക് പോകാതെ മനസ്സ് കൊണ്ട് ധ്യാനിച്ച് ധ്യാനിച്ച് പ്രകാശരൂപനായ പരമപു രുഷനെ പ്രാപിക്കുന്നു

വിശദീകരണം
      മരണം എന്ന അവസ്ഥയിൽ ശരീരനാശം മാത്രമല്ല അഹന്താ നാശമെന്നും ധരിക്കേണ്ടതാണ് ധ്യാനാഭ്യാസം വഴി സാധകർ ആത്മതത്ത്വം സാക്ഷാത്കരിക്കുമ്പോൾ ദേഹാ ഭിമാനം ഇല്ലാതാകും അതായത് ഈ ശരീര നാമങ്ങളോട് കൂടിയതാണ് ഞാൻ എന്ന ചിന്ത ഇല്ലാതാകും ഇതാണ് അഹന്തയുടെ മരണം എന്ന് പറയുന്നത് അപ്പോൾ ശരീരം നശിക്കുമ്പോൾ ഞാൻ എന്ന അഹന്തയും ഇല്ലാതാകുമല്ലോ !ശരിക്കും ജീവിച്ചിരിക്കുമ്പോൾത്തന്നെ ധ്യാനത്തിലൂടെ അഹന്ത ഇല്ലാതാകേണ്ടതാണ്
        എന്നെത്തന്നെ ധ്യാനിച്ച് മനസ്സ് വേറെ വിഷയങ്ങളിലേക്ക് കടക്കാതെ നിയോഗിക്കപ്പെട്ട കർമ്മം ചെയ്ത് തീർക്കാനാണ് ഭഗവാൻ പറയുന്നത് അതാണ് യുദ്ധവും ചെയ്യുക എന്ന് പറഞ്ഞത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ