2016, മാർച്ച് 26, ശനിയാഴ്‌ച

വിവേകചൂഡാമണി ശ്ലോകം 28 Date 26/3/2016

അഹങ്കാരാദി 'ദേ ഹാന്താൻ ബന്ധാന ജ്ഞാന കൽപ്പിക്കാൻ
സ്വസ്വരൂപാവബോധേന മോക് തു മിച്ഛാ മുമുക്ഷു താ
          അർത്ഥം
ആത്മ സ്വരൂപ ബോധം കൊണ്ട് അഹംകാരം മുതൽ ദേഹം വരെയുള്ള അജ്ഞാന കൽപ്പിതങ്ങളായ ബന്ധങ്ങളിൽ നിന്നും മോചനം നേടുവാനുള്ള ഇച്ഛയാണ് മുമുക്ഷു താ
29
മന്ദ മദ്ധ്യമ രൂപാ പി വൈരാഗ്യേണ ശ മാ ദിനാ
പ്രസാദേന ഗുരോ സ്സേ യം പ്രവൃദ്ധാ സൂയ തേ ഫലം
          അർത്ഥം
മോക്ഷേച്ഛ മന്ദ മോ മദ്ധ്യ രൂപ മോ ആണെങ്കിൽ ത്തന്നെയും വൈരാഗ്യം കൊണ്ടും ശമാദികൾ കൊണ്ടും ഗുരുകൃപ കൊണ്ടും അത് തീ വ്രമായാൽ ഫലദായകമാകും


             വിശദീകരണം

           






മന്ദം മദ്ധ്യമം പ്രവൃദ്ധം എന്നിങ്ങനെ മോക്ഷേച്ഛ 3 വിധം ഉണ്ടു് ശാസ്ത്രാദികൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആഗ്രഹം അത് മന്ദം. ജീവിതത്തിലെ പ്രതികൂല ഘടകങ്ങൾ അനുഭവിച്ച് മടുത്ത് എല്ലാറ്റിനോടും വിരക്തി തോന്നി ആത്മവിചാരത്തിനായി ഗുരുവിനെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന ഇച്ഛ മദ്ധ്യമം  തീ (വമായ വിഷയവൈരാഗ്യം വന്ന് മനശ്ശാന്തി ഉണ്ടാവുകയും ഗുരുവിന്റെ അനുഗ്ര ഹം കിട്ടുകയും ചെയ്യുമ്പോൾ മോക്ഷ മല്ലാതെ മറ്റൊന്നും ഇച്ഛിക്കുകയില്ല അപ്പോൾ ഉള്ള അവസ്ഥ ആണ് പ്രവൃദ്ധം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ