2016, മാർച്ച് 28, തിങ്കളാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 33 Date 28/3/2016

സ്വാത്മതത്ത്വാനു സന്ധാനം ഭക്തിരി ത്യ പരേജ ഗുഃ
                  അർത്ഥം
       സ്വന്തം ജീവൻ ( ജീവാത്മാവ് ) പരമാത്മാവാ കുന്നു എന്ന ഉപാസന ആണ് ഭക്തി എന്ന് വേറെ ചിലർ പറയുന്നു - തന്റെ സ്വരൂപം പരമാത്മസ്വരൂപമാകുന്നു എന്ന ഭാവനയെ ആണ് ഇവിടെ ഭക്തി എന്ന് പറയുന്നത്  മനുഷ്യൻ ഭേദബുദ്ധിയോട് കൂടി ആയതിനാൽ ഇത് ഭക്തിയുടെ ശരിയായ നിർവ്വചനമല്ല എന്ന് ചിലർ പറയുന്നു എന്നാൽ അത് തന്നെയാണ് ഞാൻ എന്ന ബോധം ഉറയ്ക്കുമ്പോൾ ആണ് യഥാർത്ഥ ഭക്തി ആകുന്നത്
34  (ഗുരൂപസത്തി )

ഉക്ത സാധന സമ്പന്ന സ്തത്ത്വജിജ്ഞാസുരാത്മനഃ
ഉപസീ ദേ ദ്ഗുരും പ്രാജ്ഞം യസ് മാദ് ബന്ധവി മോക്ഷണം
            അർത്ഥം
മേൽ പറഞ്ഞ സാധനങ്ങൾ തികഞ്ഞ സാധകൻ ആത്മാവിന്റെ സ്വരൂപത്തെ അറിയുന്നതിന് ബ്രഹ്മ നിഷ്ഠനായ ഗുരുവിനെ സമീപിക്കണം അത്തരം ഗുരുവിൽ നിന്നും തനിക്ക് അജ്ഞാന മോചനം ലഭിക്കും
     ഇവിടെ ഗുരുവിന്റെ ആവശ്യകത പറയുന്നു വിവേകശാലിയും കാമം ക്രോധം എന്നിവയ്ക്ക് അതീതനും ആയ ഒരു വൻ ആയിരിക്കണം ഗുരു സൃഷ്ടിക്ക് മുമ്പ് ഏകമായിരുന്നതും സുഷ്മവും ആയ ആ ബ്രഹ്മം തന്നെയാണ് സ്ഥൂല ഭാവം പൂണ്ട ഈ പ്രപഞ്ചം എന്ന് ശങ്കയല്ലാതെ ഉറപ്പിച്ച ഗുരു പരമാത്മാവ് തന്നെയാണ് ജീവാത്മാവായി ഭാസിക്കുന്നത് എന്ന് യുക്തിപൂർവം ശിഷ്യനെ ധരിപ്പിക്കാൻ കഴിവ് ഉള്ളവനായിരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ