ശ്രീമദ് ഭാഗവതം 72 ആം ദിവസം മാഹാത്മ്യം അദ്ധ്യായം - 3 ശ്ലോകം 46 Date 26/3/2016
സത്യേന ബ്രഹ്മചാര്യേണ സർവദാ ശ്രവണം മതം
അശ ക്യത്വാത് കലൗ ബോധ്യോ വിശേഷോ fത്ര ശുകാ ജ്ഞയാ
അർത്ഥം
സാധാരണ നിലയിൽ സത്യവ്രതത്തോടെയും ബ്രഹ്മചര്യത്തോടെയും ഇന്ദ്രിയ ജയം കൈവരിച്ചും 'ദീക്ഷയോടെയുമാണ് ഭാഗവത ശ്രവണം നടത്തേണ്ടത് എന്നാൽ കലിയുഗത്തിൽ ഈ നിബന്ധനകൾ നടപ്പാക്കാൻ പ്രയാസം ആയതിനാൽ സൗകര്യം കിട്ടുമ്പോൾ ശ്രവിക്കാം
47
മനോവൃത്തി ജയശ്ചൈവ നിയമാചരണം തഥാ
ദീക്ഷാം കർത്തു മശ ക്യത്വാത് സപ്താഹ ശ്രവണം മതം
അർത്ഥം
മനോവൃത്തിയെ ജയിക്കുക നിയമങ്ങൾ അനുഷ്ഠിക്കുക ദീക്ഷ കൈവരിക്കുക ഇതൊക്കെ പ്രയാസമുള്ളതാകയാൽ സപ്താഹ ശ്രവണമാണ് അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു
u8
ശ്രദ്ധാത: ശ്രവണേ നിത്യം മാഘേ താവ ദ്ധിയത് ഫലം
തത്ഫലം ശുക ദേവേന സപ്താഹ ശ്രവണേ കൃതം
അർത്ഥം
മാഘമാസത്തിൽ നിത്യേന ശ്രദ്ധയോടെ ഭാഗവതം കേട്ടാലുള്ള ഫലം സപ്താഹം എപ്പോഴാണെങ്കിലും കേട്ടാലും സിദ്ധിക്കുമെന്നാണ് ശുകമഹർഷി പറഞ്ഞിട്ടുള്ളത്
വ്യഖ്യാനം
മാഘമാസം അതായത് ധനു - മകരം (ദക്ഷിണായന ഉത്തരായണ സന്ധ്യ,) ഭാഗവതം കേട്ടാൽ വളരെ വിശേഷമാണ് പക്ഷെ ഏതു സമയത്ത് കേട്ടാലും മാഘമാസത്തിൽ കേട്ട ഫലം ലഭിക്കും എന്ന് ശ്രീശുകമഹർഷി പറഞ്ഞിട്ടുണ്ട് ഉത്തരായണ - ദക്ഷിണായന സന്ധ്യയിൽ രാമായണം | നമ്മൾ വായിക്കാറുണ്ടല്ലോ കർക്കിടകത്തിലാണ് തുടങ്ങുന്നത് എന്ന് മാത്രം അതായത് ദക്ഷിണായനത്തിൽ ശ്രാവണത്തിൽ ആണ് ഭാഗവത തത്വ പ്രകാരം രാമായണം പാരായണം ചെയ്യേണ്ടത് - ഇവിടെ സ്വാഭാവികമായും ഒരു സംശയം തോന്നാം ഭാഗവതം രചിക്കപ്പെട്ട കാലത്ത് ശകവർഷം ആരംഭിച്ചിട്ടില്ലല്ലോ പിന്നെങ്ങിനെ മാഘമാസത്തിൽ ശ്രവണം ഉത്തമം എന്ന് പറയും? സപ്തർഷി നക്ഷത്ര സമൂഹത്തിന്റെ ഗമനം ആധാരമാക്കിയാണ് പണ്ട് കാലനിർണ്ണയം നടത്തി,,യിരുന്നത് അതിൻ പ്രകാരം നിശ്ചയിച്ച സമയം പിൽക്കാലത്ത് ശകവർഷം ആരംഭിച്ചപ്പോൾ മാഘമാസമായി അതായത് ഭാഗവത മാഹാത്മ്യത്തിലെ ചി.ല ശ്ലോകങ്ങൾ പിൽക്കാലത്ത് ചേർക്കപ്പെട്ടവയാണ് എന്ന് സാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ