2016, മാർച്ച് 16, ബുധനാഴ്‌ച

ഷെർലോക് ഹോംസും  ഞാനും
      ഗോപാലേട്ടൻ ചോദിച്ചു കൃഷ്ണാ നീ ഇതിഹാസ പുരാണങ്ങളെ സ്വന്തമായി യുക്തിപൂർവ്വം സമർത്ഥിക്കുന്നു ഞാനാണെങ്കിൽ സ്വാമിജി മാർ പറയുന്ന കാര്യങ്ങൾ അതേപടി വേദിയിൽ പറയുന്നു. നിനക്കെങ്ങിനെ വളരെ വ്യത്യസ്ഥമായി ചിന്തിക്കാൻ കഴിയുന്നു?
       ഗോപാലേട്ടാ! ഞാൻ പഠിക്കുന്ന രീതി വ്യത്യസ്ഥമാണ് എന്റെ ഗുരു ശ്രീകൃഷ്ണനാണ് ഭഗവാനെ മനസ്സിൽ വിചാരിച്ച് ഞാൻ പഠിക്കുന്നതൊക്കെ കറേ പേർ അംഗീകരിക്കുന്നു യാദൃശ്ചികമായാണ് ഞാൻ ഷെർലോക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചത് വളരെ വർഷങ്ങൾക്ക് മുമ്പ് ആ കുറ്റാന്വേഷണ രീതി എനിക്കിഷ്ടമായി അതേ രൂപത്തിൽ പുരാണ കഥകളേ സമീപിച്ചാലോ എന്നായി എന്റെ ചിന്ത അതിന് ആദ്യം ജീവിതത്തിൽ പരീക്ഷിച്ച് വിജയിക്കണം ചുറ്റുപാടുകളെ സശ്രദ്ധം വീക്ഷിക്കുക അതാണ് പ്രധാനമായും ഷെർലോക് ഹോംസ് ചെയ്യുന്നത് ഞാൻ ഒരിക്കൽ പരീക്ഷിച്ച കാര്യം പറയാം
     ഒരിക്കൽ ഞാനും ഒരു സുഹൃത്തും ഒരു ക്ഷേത്രക്കമ്മിറ്റി പ്രസി ഡ നറിന്റെ വീട്ടൽ പോയി അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി ചായകൊണ്ട് വന്ന് തന്ന അവർ പറഞ്ഞു പലഹാരം ഒന്നും ഇല്ല അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ കഴിച്ച പോലെ പപ്പടം ആയാലും മതി. അവർ അത്ഭുതത്തോടെ എന്നെ നോക്കി മാഷ് എങ്ങിനെയാണ് ചായക് ഞാൻ പപ്പടം ആണ് കഴിച്ചതെന്ന് മനസ്സിലാക്കിയത്? എന്റെ സുഹൃത്ത് പറഞ്ഞു മാഷ് അങ്ങിനെയാണ് പെട്ടെന്ന് കാര്യം മനസ്സിലാകം ജ്യോതിഷം ഒക്കെ അറിയാം
   അവർ ചോദിച്ചു എന്നാൽ എന്നെപ്പറ്റി വല്ലതും പറയാമോ?
കൂടതൽ പറയാൻ കാശ് തരണം ചോദിച്ച സ്ഥിതിക്ക് ചെറുത് വല്ല തും പറയാം
എങ്കിൽ എന്റെ പേര് പറയാമോ?
ഒരു പുഷ്പത്തിന്റെ പേര് പറയൂ
താമര
ഞാൻ കറേ കണക്ക് കൂട്ടുന്നത് പോലെ അഭിനയിച്ച് പറഞ്ഞു പത്മജ
അവർ അത്ഭുതത്തോടെ പറഞ്ഞു ഇതെങ്ങിനെ മനസ്സിലാക്കി.?
അപ്പോഴേക്കും അകത്ത് നിന്നും അവരുടെ അനിയത്തി വന്നു
ഇവളെപ്പറ്റി വല്ലതും പറയാമോ?
എന്റെ മുന്നിൽ വന്നു നിൽക്കു 1
അവൾ വന്നു നിന്നു ഞാൻ അവളെ സശ്രദ്ധം നോക്കിയ ശേഷം പറഞ്ഞു
നിങ്ങളുടെ കുട്ടി എവിടെ ?
അയ്യോ! മാഷെ അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല
അത് രണ്ടാം കെട്ട് ഞാൻ ചോദിച്ചത് ആദ്യവിവാഹത്തിലെ കുട്ടിയുടെ കാര്യമാണ്
അനിയത്തി മുഖം വിവർണമാക്കി ഭൂഖത്തോടെ അകത്ത് പോയി എനിക്ക് മാഷോട് കുറേ സംസാരിക്കണം പത്മജ പറഞ്ഞു ദിവാകരൻ വന്നാൽ ഞങ്ങൾ വന്ന വിവരം പറയു
  'ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ യാത്ര തുടർന്നപ്പോൾ സുഹൃത്ത് പറഞ്ഞു മാഷ് എങ്ങിനെ ഇതൊക്കെ പറഞ്ഞു?
 1. നമ്മൾ ഇരിക്കുന്ന സ്ഥലത്ത് താഴത്ത് ഉറുമ്പിൻ ചാർത്ത് ഉണ്ടായിരുന്നു പപ്പടത്തിന്റെ തരികളും കടിച്ചായിരുന്നു അവയുടെ യാത്ര ആയതിനാൽ ഇവിടെ വെച്ച് ആരോപപ്പടം തി ന്നിട്ടുണ്ട് എന്ന് ഞാൻ ഊഹിച്ചു ഭാഗ്യത്തിന് അത് ശരിയായി
2 അമ്മേ ഞാൻ അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാം എന്നു വിചാരിച്ച ചോന്ന സാരീ പത്മ ജേട്ടത്തി ഉടുത്തു ഇനി ഞാൻ എന്താ ഉടു ക്വാ   ഈ പരാതി കേട്ടുകൊണ്ടാണ് ഞങ്ങൾ ആ വീട്ടിലേക്ക് കയറിയത് അപ്പോൾ ചുമന്ന സാരി ഉടുത്ത ആ സ്ത്രീയുടെ പേര് പത്മജ എന്നാണല്ലോ!
3. അനിയത്തിയെ സശ്രദ്ധം നോക്കിയപ്പോൾ അവരുടെ വയറ്റത്ത് ഒരുപാടു കണ്ടു പ്രസവിച്ച സ്ത്രീകൾക്കേ അത് കണ്ടിട്ടുള്ളു അതിനാൽ അവൾ പ്രസവിച്ചതാണെന്ന് ഞാനൂഹിച്ചു അവരുടെ കഴുത്തിൽ താലി കണ്ടില്ല വിവാഹമോചനം നേടിയതാവാമെന്നും ഞാൻ ഊഹിച്ചു ഈ ഊഹങ്ങളൊക്കെ ശരിയാവുകയും ചെയ്തു
     ഗോപാലേട്ടാ ഇടർന്ന് ഈ തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ പുരാണ ഇതിഹാസങ്ങളെ സമീപിച്ചു സത്യത്തിന്റെ വലിയ വാതായനം പതുക്കെ പതുക്കെ എന്റെ മുന്നിൽ തുറക്കപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ