2016, മാർച്ച് 1, ചൊവ്വാഴ്ച

നുണ പറയുന്ന പണ്ഡിതൻ

തൃശൂർ ജില്ലയിൽ ഒരു ക്ഷേത്രത്തിൽ കഥാപ്രസംഗം നടത്താൻ പോയി നേരത്തെ സ്ഥലത്ത് എത്തി 8.30 ന് ആണ് പരിപാടി തൊട്ടടുത്ത ഒരു ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞ ഉടനെ ഒരു പണ്ഡിതന്റെ പ്രഭാഷണം എന്റെ പരിപാടിക്ക് സമയം ഉള്ളതിനാൽ ഞാനും ഓർക്കസ്ട്ര പാർട്ടിക്കാരും പ്രഭാഷണം കേൾക്കാൻ പോയി -
രാമായണ മാ ണ് വിഷയം രാമൻ ജീവിച്ചിരുന്നിട്ടില്ല പണ്ഡിതൻ തറപ്പിച്ചു പറഞ്ഞു ഞാൻ ഒന്നും പറയാതെ കേട്ടിരുന്നു പതുക്കെ കലികാലത്തിലെ അധർമ്മത്തെ കുറിച്ച് പറയാൻ തുടങ്ങി അധർമ്മം ഇപ്പോൾ മാത്രമല്ല ജാതീയത ഇപ്പോൾ മാത്രമല്ല ശൂദ്രനായ ശ0 ബുകനെ രാമൻ വധിച്ചില്ലേ? അയാൾ തുടർന്ന്‌ കൊണ്ടേ ഇരുന്നു കുറേ കഴിഞ്ഞപ്പോൾ സദസ്സിലേക്ക് നോക്കി അയാൾ ചോദിച്ചു എന്തെങ്കിലും സംശയം ചോദിക്കാനുണ്ടോ? അപ്രതീക്ഷിതമായി കിട്ടിയ അവസരം ശരിക്കും മുതലാക്കാൻ ഞാൻ തീരുമാനിച്ചു എനിക്ക് ഒരു സംശയ മുണ്ട്
എന്താ?
രാമൻ ജീവിച്ചിരുന്നിട്ടില്ല എന്ന് ഉറപ്പാണോ?
അതൊക്കെ കെട്ടുകഥയല്ലേ?
പിന്നെ എന്തിനാ താങ്കൾ നുണ പറഞ്ഞത്?
കുറച്ചു ദേഷ്യത്തോടെ അയാൾ എന്നോട്ട് ചോദിച്ചു " ഞാൻ എന്ത് നുണയാ പറഞ്ഞത്?
രാമൻ ജീവിച്ചിരുന്നിട്ടില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു അങ്ങിനെ ജീവിച്ചിരുന്നിട്ടില്ലാത്ത ഒരാൾ എങ്ങിനെയാണ് ഹേ  ശുദ്രനെ വധിക്കുക?
ഉത്തരം -       ഒരു തുറിച്ചു നോട്ടം!   ഞാൻ ഇറങ്ങി നടന്നകന്നു എന്റെ പരിപാടി സ്ഥലത്തേക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ