2016, മാർച്ച് 19, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 290 ആം ദിവസം അദ്ധ്യായം 7 ജ്ഞാനവിജ്ഞാന യോഗം ശ്ലോകം 25 Date 19/3/2016

നാഹം പ്രകാശ: സർവ്വസ്യ യോഗമായാ സമാവൃത :
മുഢോ fയം നാഭിജാനാതി ലോ കോ മാമജ മവ്യയം
അർത്ഥം
യോഗമായയിൽ അതായത് സത്വ ജോ തമോ ഗുണങ്ങളിൽ മറഞ്ഞിരിക്കുന്ന എന്നെ എല്ലാവർക്കും കാണാൻ ആകില്ല മൂഢമായ ഈ ലോകം അതായത് ലോകത്തിലെ മൂഢ ജനങ്ങൾ ജന്മവും നാശവുമില്ലാത്തവനായിട്ട് എന്നെ അറിയുന്നില്ല
26
വേദാഹം സ മ തീ താനി വർത്തമാനാനി ചാർജ്ജുന
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന
അർത്ഥം
ഹേ അർജു നാ, കഴിഞ്ഞു പോയവയും ഇപ്പോൾ ഉള്ളവയും വരാനിരിക്കുന്നവയുമായ ജീവികളെ ഞാനറിയുന്നു എന്നെയാകട്ടെ ആരും അറിയുന്നുമില്ല
വിശദീകരണം
         മായയാൽ ഭഗവദ് സ്വരൂപം മറഞ്ഞിരിക്കുന്നു വരാൻ പോകുന്ന തൊക്കെ ഭഗവാൻ അറിയുന്നു എന്നാൽ ആരും ഭഗവാനെ അറിയുന്നില്ല അതിനാലാണല്ലോ നിരീശ്വരവാദം ഉടലെടുത്തത്? വിശ്വാസികൾ തന്നെ അമ്പാടിയിലെ ഗോപകുമാരനെ സംശയത്തോടെ വീക്ഷിക്കുന്നു ഗോ ലോകം അവർക്ക് അവിശ്വസനീയം ആണ് ഭഗവാനിൽ വിശ്വാസമില്ലായ്മ കാരണം സുഖം തേടി മറ്റു മതങ്ങളിൽ അഭയം പ്രാപിക്കുന്നു അജനും നാശതഹിതനുമായ സാക്ഷാൽ  എന്നെ ആരും അറിയുന്നില്ല മൂഢ ജനങ്ങൾ ഈശ്വരവിശ്വാസത്തേക്കാൾ കൂടുതൽ ബാഹ്യ വിഷയമടങ്ങിയ മത നിയമങ്ങളിൽ വിശ്വസിക്കുന്നു ജാതി മത ഭേദങ്ങൾക്ക് അതീതനാണ് ഞാൻ എന്ന് മൂഢൻമാർ അറിയുന്നില്ല എന്ന് ആന്തരികാർത്ഥം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ