വിവേക ചൂഡാമണി ശ്ലോകം 26 Date 25/3/20 16
ശാസ്ത്രസ്യ ഗുരു വാക്യ സ്യ സത്യബുദ്ധ്യാ വ ധാരണാ
സാ ശ്രദ്ധാ കഥിതാ സദ്ഭിർ യയാ വസ്തു പലഭ്യതേ
അർത്ഥം
വേദാന്തവാക്യവും ഗുരുവാക്യവും സത്യമാകുന്നു എന്ന ദൃഢബോധത്തെയാണ് സജ്ജനങ്ങൾ ശ്രദ്ധ എന്ന് പറയുന്നത് ഈ ശ്രദ്ധ ഉണ്ടായാൽ മാത്രമേ സത്യ വസ്തുവിനെ പ്രാപിക്കാൻ സാധിക്കൂ
27
സ മ്യഗാ സ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സർവ്വദാ
തത്സമാധാന മാത്യുക്തം ന തു ചിത്തസ്യ ലാലനം
അർത്ഥം
നിർഗ്ഗുണ പരബ്രഹ്മത്തിൽ നിരന്തരം ബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്നതിനെ സമാധാനം എന്നു പറയുന്നു അല്ലാതെ മനസ്സിന്റെ യഥേഷ്ടമുള്ള വിഷയ സഞ്ചാരണമല്ല സമാധാനം
വിശദീകരണം
ഗുരു വാക്യത്തിലുള്ള വിശ്വാസം സത്യദർശനത്തിന് അത്യാവശ്യമാണ് ഇന്ന് പലരും വ്യാസന് തെറ്റ് പറ്റിയിട്ടുണ്ട് ജഗദ് ഗുരു ശങ്കരാചാര്യർക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ആദ്യമേ തന്നെ ഗുരുത്വക്കേട് സമ്പാദിക്കുകയാണ് പതിവ് ആയതിനാൽ തന്നെ ഇവർക്കൊന്നും സത്യം ഒരിക്കലും അറിയാൻ സാധിക്കുന്നുമില്ല സജ്ജനങ്ങൾക്ക് മാത്രമേ സത്യദർശനം സാദ്ധ്യമാകുകയുള്ളു കാരണം അവർ ശ്രദ്ധയുള്ളവരാണ് അതായത് ഗുരു വചനങ്ങളിൽ വിശ്വാസമുള്ളവരാണ് ഗൌതമന്റെ ന്യായ ശാസ്ത്രത്തിൽ സത്യം കണ്ടു പിടിക്കാനുള്ള മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ആപ്തവാക്യം ഈ ആപ്തവാക്യം ഗുരു' വചനം തന്നെയാണ് സാക്ഷാൽ പരബ്രഹ്മത്തിൽ ബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന അവസ്ഥയാണ് സമാധാനം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ