2016, മാർച്ച് 24, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം 295-ആം ദിവസം അദ്ധ്യായം 8 ശ്ലോകം 5 Date24/3/2016

അന്തകാലേ ച മാമേവ സ്മരൻ മുക്ത്വാ കളേബരം
യ: പ്രയാതി സ മദ്ഭാവം യാതി നാ സ്ത്യ ത്ര സംശയ:

അർത്ഥം
      ആരാണോ മരണസമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്? അവൻ എന്റെ അവസ്ഥയെ പ്രാപിക്കുന്നു എന്നിൽ ലയിക്കുന്നു ഇതിൽ സംശയമില്ല
6
യം യം വാപി സ്മരൻ ഭാവം ത്യജത്യന്തേ കളേബരം
തം തമേ വൈതി കൗന്തേയ സദാ തദ്ഭാവ ഭാവിതം

അർത്ഥം
         അർജ്ജു നാ, അവസാന കാലത്ത് (മരണ വേളയിൽ) ഏത് ഭാവത്തെ സ്മരിച്ചു കൊണ്ടാണോ ദേഹം വിടുന്നത്? എപ്പോഴും അതിനെ കുറിച്ചുള്ള ഭാവന ഹേതുവായി അതിനെത്തന്നെ പ്രാപിക്കുന്നു
               :     ''
                                വിശദീകരണം
ഏവരും ശ്രദ്ധിക്കേണ്ട 2 ശ്ലോകങ്ങൾ ആണിവ മരണസമയത്ത് എന്നെത്തന്നെ സ്മരിച്ച് കൊണ്ട് ദേഹി ദേഹം വിട്ടു പോയാൽ എന്റെ അവസ്ഥയെ പ്രാപിക്കും എന്ന് ആദ്യം പറഞ്ഞു  പിന്നെപ്പറയുന്നു മരണസമയത്ത് എത് ഭാവത്തെ സ്മരിച്ചു കൊണണോ ദേഹി ഈ ദേഹം വിട്ടു പോകുന്നത്? പിന്നെ ആ ഭാവം ലഭിക്കും എന്ന് പറഞ്ഞിരിക്കുന്നു ഒരു ധനവാനായി സകല ഭൗതിക മായ സുഖഭോഗങ്ങളും അനുഭവിച്ച് പിന്നെ എപ്പോഴെങ്കിലും ഉള്ള ജന്മത്തിൽ മാത്രം മതി മോക്ഷം എന്നാണ് ചിന്തിക്കുന്നത് എങ്കിൽ അതിന് അനുസരിച്ച ജീവിതം ലഭിക്കും അപ്പോൾ ഭക്തിയോടെ ഇഷ്ടപ്പെട്ട ഒരു ജന്മത്തിനായി പ്രാർത്ഥിക്കുകയും മരണസമയത്ത് അത് ഓർത്ത് കൊണ്ടിരിക്കയും ചെയ്താൽ തീർച്ചയായും ആഗ്രഹം സഫലമാകും പക്ഷെ സത്തായി ധർമ്മങ്ങൾ എല്ലാം ഈ ജ'ന്മത്തിൽ ഉള്ളത്
         അനുഷ്ടിക്കയും വേണം  ഉത്തമമായത് സാലോ ക്യ ഭാവനയാണെന്ന് മാത്രം'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ