2016, മാർച്ച് 27, ഞായറാഴ്‌ച

നേതൃത്വത്തിന് വേണ്ട ഗുണങ്ങൾ

     ആദ്ധ്യാത്മികതയായാലും രാഷ്ട്രീയമായാലും നേതൃത്വം നൽകുന്ന വ്യക്തികൾക്ക് ചില ശീലങ്ങൾ ഒക്കെ ഉണ്ടായിരിക്കണം ആവശ്യമുള്ളത് ആവശ്യമുള്ളിടത്ത് സംസ്കാര സമ്പന്നമായ ഭാഷയിൽ വിവേകത്തോടെ പറയുക എന്നതാണ് അതിൽ മുഖ്യം ആ കാര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി ആയിരിക്കണം മാതൃക
      ദൗർഭാഗ്യവശാൽ ഇന്നത്തെ പല നേതാക്കൾക്കും ഈ വിവേകം ഇല്ല എന്നു പറഞ്ഞാൽ അതിൽ ദേഷ്യപ്പെടേണ്ടതില്ല അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു നേതാവിന്റെ ചില പരാമർശങ്ങൾ FB യിൽ കണ്ടു സത്യത്തിൽ വളരെ വിഷമം തോന്നി വിവേകത്തോടെ വിഷയത്തെ സമീപിക്കുന്നതിന് പകരം വികാരത്തോടെ പ്രതികരിക്കുന്ന ഒരു വിഭാഗത്തിന്റെ കയ്യടി നേടാം എന്നതിൽ കവിഞ്ഞ് ഭാരതീയ സനാതന ധർമ്മവുമായി അതിന് യാതൊരു ബന്ധവും ഇല്ല.
          ആൾ ദൈവങ്ങളെ ആരാധിക്കുന്നത് അശാസ്ത്രീയമാണെന്ന് പറയുന്നവർ അത് തെളിയിക്കാമോ? എന്നാണ് ആ വ്യക്തി ചോദിക്കുന്ന ഒരു ചോദ്യം രൂപമില്ലാത്തത് മാത്രമല്ല ദൈവം എന്നും കൂടി പറയുന്നു അപ്പോൾ ഭാരതീയ സനാതന ധർമ്മത്തിലെ ഏകം എന്ന അവസ്ഥയെ ഈ വ്യക്തി തിരുത്തുന്നു   ഇതൊക്കെ കേൾക്കുന്നവർ ഹിന്ദു സംസ്കാരത്തെ കളിയാക്കിയാൽ അവരെ എന്തിന് കുറ്റം പറയണം? വടി കൊടുത്ത് അടി വാങ്ങുന്നു
          നേതൃസ്ഥാനത്ത് നിൽക്കുന്നവർ ഇത്തരം വിഢിത്തങ്ങൾ വിളിച്ചു പറയുമ്പോൾ അതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എല്ലാ ഹിന്ദുക്കളേയും കിട്ടിയെന്ന് വരില്ല രൂപം ഇല്ലാത്തത് മാത്രമല്ല ദൈവം എന്ന് പറയുമ്പോൾ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികൾ ആണെന്ന് ആരെങ്കിലും ധരിച്ചാൽ അതിൽ തെറ്റ് പറയാൻ ആകില്ല
          നാരായണീയം ഒന്നാം ദശകം രണ്ടാം ഗ്ലോകം ശ്രദ്ധിച്ച് പഠിച്ചിരുന്നെങ്കിൽ ആൾദൈവങ്ങളെ ആരാധിക്കുന്നത് അശാസ്ത്രീയമാണെന് പറയുന്നവർ അത് തെളിയിക്കാമോ? എന്ന ചോദ്യം ആ വ്യക്തി ചോദിക്കില്ലായിരുന്നു ഗീതയിൽ പല അദ്ധ്യായങ്ങളിലും ഈ ചോദ്യം അനാവശ്യമായതാണ് എന്ന് തെളിവുകൾ കിട്ടും ദേവതമാരെ ഉപാസിക്കുന്നവർ അവരെ പ്രാപിക്കുന്നു എന്നെ ഭജിക്കുന്നവർ എന്നെ പ്രാപിക്കുന്നു എന്ന് അക്ഷരബ്രഹ്മ യോഗ ത്തിൽ ഭഗവാൻ പറയുന്നു അപ്പോൾ മനുഷ്യനെ ആരാധിക്കുന്നവർ മനുഷ്യനെയാണ് പ്രാപിക്കുക ഇപ്പോൾത്തന്നെ മനുഷ്യനാണ് പിന്നെന്തിന് മനുഷ്യനാവാൻ യത്നിക്കണം? മനുഷ്യ ജന്മത്തിലെ ലക്ഷ്യം ഈശ്വരപ്രാപ്തിയാണ് അല്ലാതെ മനുഷ്യപ്രാപ്തിയല്ല മനുഷ്യനായ ഒരു വൻ മനുഷ്യനാവാൻ എന്തിന് പാടുപെടുന്നു? പിന്നെ നമ്മുടെ ഭൂരിതങ്ങൾ നീക്കുവാനാണെങ്കിൽ അതിന് ഋഷിമാർ നിരവധി ഉപായങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് അതിൽ പിതൃവന്ദനം മാതൃവന്ദനം ആചാര്യ വന്ദനം അതിഥി വന്ദനം എന്നിവ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ ഒന്നും വന്ദിക്കേണ്ട രീതി വിഗ്രഹ ത്തിലൂടെ ഈശ്വരനെ പൂജിക്കുന്ന വിധത്തിലല്ല മാതാ -പിതാ - ഗുരു- അതിഥി എന്നിവരെ എങ്ങിനെ വന്ദിക്കണം എന്ന് ശാസ്ത്രം പറയുന്നും ഉണ്ടു്. അപ്പോൾ പക്വതയാർന്ന വിവേകശാലികളായ വ്യക്തികൾ ആയിരിക്കണം നമ്മുടെ ആദ്ധ്യാത്മിക രംഗം കൈകാര്യം ചെയ്യേണ്ടത് അല്ലാതെ സെമി സ്റ്റിക്ക് മതങ്ങളുടെ സ്വഭാവം സ്വീകരിച്ചാൽ ഹൈന്ദവ ഐക്യം  എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും     ചിന്തിക്കുക '

2 അഭിപ്രായങ്ങൾ: