2016, മാർച്ച് 12, ശനിയാഴ്‌ച

ചോദ്യവും ഉത്തരവും " ആരാണ് ശ്രീകൃഷ്ണൻ?
     
      പുരാണ ഇതിഹാസങ്ങളും ഉപനിഷത്തുക്കളം വായിച്ച് വിവിധ തരത്തിൽ വ്യത്യസ്ഥ ഭാവത്തിൽ പറഞ്ഞ കഥ കളെഅദ്വൈത സിദ്ധാന്തപ്രകാരം Edite ചെയ്തപ്പോൾ കിട്ടിയ വിശാലവും ശാസ്ത്ര നിബദ്ധവും യുക്തിസഹജവും ആയ ആശയം  ഞാൻ നിങ്ങളൂടെ മുന്നിൽ വെയ്ക്കുന്നു
       ആരാണ് കൃഷ്ണൻ എന്ന് പറയുന്നതിന് മുൻപ് മറ്റു ചില കഥാപാത്രങ്ങളെ പഠിക്കണം
I ധാന്യലക്ഷ്മി
         അഷ്ടലക്ഷ്മിമാരിൽ ഒരാൾ ഭൂമിയിലെ സകല ധാന്യങ്ങൾ പഴങ്ങൾ കിഴങ്ങുകൾ എന്നിവയുടെ ഉല്ലാദ ന വും പ്രായോഗികതയും നിശ്ചയിക്കുന്നവൾ സത്തായ ധാന്യ മൂല്യങ്ങളെ ഗർഭം ധരിച്ചവൾ ധാന്യലക്ഷ്മിയെത്തന്നെയാണ് ഭൂമീദേവി എന്ന് പറയുന്നത് ഭൂമി എന്ന മണ്ണും ധാന്യ ലക്ഷ്മിയും ഭൂമീദേവി എന്ന പേരിൽ അറിയപ്പെടുന്നു    കഥാസന്ദർഭം അനുസരിച്ച് ഏതിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം
2 ത്രിമൂർത്തികൾ
          പതിനാലു ലോകങ്ങളിൽ ഏറ്റവും മുകളിൽ ഉള്ള സത്യലോകം ആണ് ബ്രഹ്മാവിന്റെ ആസ്ഥാനം സത്യലോകത്തിനും മുകളിലുള്ള പതിനാല് ലോകങ്ങളിൽ ഉൾപ്പെടാത്ത വൈകുണ്ഠം ആണ് മഹാവിഷ്ണുവിന്റെ ആസ്ഥാനം  പതിനാലു ലോകങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണ് പരമശിവന്റെ ആസ്ഥാനം ഹിമാലയത്തിൽ ഉള്ള മഹാമേരു പർവ്വതത്തിൽ ആണ് പരമശിവന്റെ ആസ്ഥാനമായ കൈലാസം സ്ഥിതി ചെയ്യുന്നത്
         ഭൂമിയിലെ ആധിപത്യം ശിവൻ ആയതിനാൽ ഭൂലോക നിവാസികൾക്ക് പരമശിവൻ ആണ് ആരാധ്യനായ ഈശ്വരഭാവം ഒരു മുസ്ലിം പണ്ഡിതൻ ശിവനാണ് ആദ്യ പ്രവാചകൻ എന്ന് പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല പണ്ടുകാലത്തുണ്ടായിരുന്ന ശിവലിംഗ ആകൃതിയാണ് കൃ സ്ത്യാനികൾ ഉപയോഗിക്കുന്ന + എന്ന ചിഹ്നം മക്കയിൽ ശിവക്ഷേത്രമായിരുന്നു എന്ന വാദവും തള്ളിക്കളയേണ്ടതല്ല   ഇതിൽ നിന്നൊക്കെ ഭൂമിയുടെ നാഥൻ പരമശിവൻ തന്നെ എന്നുള്ളതിന്റെ ബാഹ്യ സൂചനകൾ ആണ്
         ഭൂമിയുടെ അധിപൻ ശിവൻ ആണെങ്കിൽ ധാന്യലക്ഷമി എന്ന ' ഭൂമീദേവിയുടെ അധിപനും ശിവൻ ആയിരിക്കണമല്ലോ! ഹിമവാൻ എന്ന പർവ്വതവും ഹിമവാൻ എന്ന പർവ്വതങ്ങളുടെ രാജാവും രണ്ടും രണ്ടാണ് പക്ഷെ സ്വഭാവം പരസ്പരം ആരോപിക്കപ്പെട്ടിരിക്കുന്നു. ധാന്യലക്ഷ്മി ഹിമവാനേറെയും മേനയുടെയും പുത്രിയായി പാർവ്വതിയായി.  അപ്പോൾ ധാന്യലക്ഷ്മി തന്നെയാണ് ഭൂമീദേവി ആ ഭൂമീദേവിയുടെ അവതാരം തന്നെയാണ് പാർ വതിയും' ----   തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ